ഐറിഷ് പാർലമെന്റിൽ നഴ്‌സിംഗ് ഡേ പ്രസംഗവുമായി മലയാളിയായ മിട്ടു ഫാബിൻ
ഐറിഷ് പാര്‍ലമെന്റില്‍ നഴ്‌സുമാരുടെ ശബ്ദമായി മലയാളി മിട്ടു ഫാബിന്‍ ആലുങ്കല്‍. നഴ്‌സിങ് ദിനാചരണത്തിന്റെ ഭാഗമായി അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ നഴ്‌സുമാരുടെ അനുഭവങ്ങളും, വിജയകഥയും പങ്കിടാന്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ കൊച്ചിയിലെ കടവന്ത്ര സ്വദേശിയായ മിട്ടുവാണ്. ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച താന്‍, അയര്‍ലണ്ടിലേയ്ക്ക് നഴ്‌സിങ് ജോലിയുമായി കുടിയേറി വിജയം കൈവരിച്ച കഥയാണ് മിട്ടു പാര്‍ലമെന്റില്‍ പങ്കുവച്ചത്. അതിനിടെ ജോലി സംബന്ധമായും മറ്റും നേരിട്ട ബുദ്ധിമുട്ടുകളും വിശദീകരിച്ചു. ഡബ്ലിനിലെ നഴ്‌സിങ് ഹോമില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിങ് ആയി ജോലി … Read more





