അധികാരക്കസേരയിൽ അള്ളിപ്പിടിച്ച് പുടിൻ; വീണ്ടും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിലവിലെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ ആണ് സത്യപ്രതിജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയായിരുന്നു പുടിന്റെ വിജയം. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യു.കെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് പ്രസിഡന്റുമായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം … Read more

സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്റെ ‘കൊയ്ത്തുത്സവം- 2024’ മെയ് 11-ന്

ഡബ്ലിന്‍ സൗത്ത് മാർത്തോമ്മാ കോണ്‍ഗ്രഗേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘കൊയ്ത്തുത്സവം’ മെയ് 11 ശനിയാഴ്ച. രാവിലെ 9.30-ന് വിക്ക്‌ലോയിലെ ഗ്രേസ്‌റ്റോണിലുള്ള (A63 YD27) Nazarene Community Church-ല്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പരിപാടികള്‍ക്ക് തുടക്കമാകും. ആരാധനാന്തരം റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി) പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഏവരെയും കൊയ്ത്തുല്‍ത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, കണ്‍വീനര്‍ അലക്‌സ് പി. തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി )- … Read more

സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു. 2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ … Read more

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകി സേന തിരച്ചിൽ നടത്തിയിരുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് 3 ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം തിരിച്ചറിയാനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ല. ഏപ്രിൽ 28-ന് ഭീകരരുമായി നടന്ന ചെറിയൊരു ഏറ്റുമുട്ടലിൽ ഒരു ഗ്രാമ പ്രതിരോധ ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രണ്ട് … Read more

30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാം; ഏകീകൃത വിസയുമായി ജിസിസി

ഈ വർഷം അവസാനത്തോടെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വിസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൂഖാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ച് ഈ കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ അംഗരാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ കഴിയുന്ന രീതിയിലുള്ള ജിസിസി ഏകീകൃത വിസക്ക് ജിസിസി കൗൺസിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഇതിലെ ഓരോ രാജ്യത്തേക്കും പോകുന്നതിനായി പ്രത്യേകം പ്രത്യേകം വിസ എടുക്കേണ്ടതായുണ്ട്. … Read more

‘കുടിയേറ്റക്കാരെ പുറത്താക്കുക’; ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ മാർച്ച്

ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത കുടിയേറ്റ വിരുദ്ധ മാർച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ഗാർഡൻ ഓഫ് റിമംബറൻസിൽ നിന്നും ആരംഭിച്ച് ഓ കോണൽ സ്ട്രീറ്റ് വഴി മാർച്ച് കടന്നു പോയ മാർച്ചിനൊപ്പം ഉടനീളം ശക്തമായ ഗാർഡ സാന്നിധ്യവും ഉണ്ടായിരുന്നു. GPO-യ്ക്ക് സമീപം ഉണ്ടായിരുന്ന ചെറിയൊരു സംഘം പലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് സമീപത്തുകൂടെയാണ് മാർച്ച് കടന്നുപോയത്. ഈ സമയം ഇരു സംഘങ്ങളും മുദ്രാവാക്യങ്ങൾ മുഴക്കുകയും, അനിഷ്ട സംഭവങ്ങൾ തടയാനായി ഇരു സംഘങ്ങൾക്കും ഇടയിലായി ഗാർഡ ഉദ്യോഗസ്ഥർ നിലകൊള്ളുകയും … Read more

ചലച്ചിത്ര താരം കനകലത അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. പാർക്കിൻസൺസ്, മറവി രോഗം എന്നിവ ബാധിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അവർ. തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അന്ത്യം. 2021-ലാണ് കനകലതയ്ക്ക് രോഗബാധ ആരംഭിക്കുന്നത്. പിന്നീട് ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടിയ അവരുടെ അവസ്ഥ സഹോദരിയിലൂടെയാണ് പുറംലോകം അറിയുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ സഹായത്തിലാണ് ചികിത്സ നടത്തിയിരുന്നത്. നാടകത്തിലൂടെ സിനിമയിൽ എത്തിയ കനകലത 350-ഓളം സിനിമകളിലും, നിരവധി സീരിയലുകളിലും വേഷമിട്ടു. സ്വഭാവനടിയായും, ഹാസ്യവേഷങ്ങളിലും തിളങ്ങിയ അവർ ആദ്യമായി അഭിനയിച്ചത് 1980-ൽ … Read more

സംവിധായകൻ ഹരികുമാർ അന്തരിച്ചു

മലയാളത്തിൽ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദരോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും പേരെടുത്തിരുന്നു. 1981-ൽ പുറത്തിറങ്ങിയ ‘ആമ്പൽപ്പൂവ്’ ആണ് ആദ്യ ചിത്രം. 1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത സുകൃതം ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. ആ വർഷത്തെ മികച്ച മലയാള ചിത്രം, മികച്ച സംഗീത സംവിധാനം (ജോൺസൺ) എന്നീ … Read more

മെജോ മെമ്മോറിയൽ കെസിസി ചാംപ്യൻഷിപ് വിജയികളായി ആതിഥേയരായ കേരള ക്രിക്കറ്റ് ക്ലബ്

അയർലണ്ടിലെ 2024 ടെന്നിസ് ബോൾ ക്രിക്കറ്റ് സീസണ് തുടക്കം കുറിച്ച് കേരള ക്രിക്കറ്റ് ക്ലബ് (KCC)-ന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനില്‍ വച്ച് നടന്ന മെജോ മെമ്മോറിയൽ KCC ചാംപ്യൻഷിപ് ആതിഥേയരായ KCC കരസ്ഥമാക്കി . വാശിയേറിയ ഫൈനലിൽ KCC, ശക്തരായ AMC-യെ 18 റൺസിന് കീഴ്പ്പെടുത്തി. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി ശക്തരായ 16 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് 1001 യൂറോയും KCC മെജോ മെമ്മോറിയൽ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 501 യൂറോ കാഷ് പ്രൈസും, … Read more

‘ആട്ടം’ മലയാളികളോട് പറഞ്ഞതെന്ത്? അഭിമുഖം: ആനന്ദ് ഏകർഷി- അശ്വതി പ്ലാക്കൽ

‘ആട്ടം’ എന്ന വാക്ക് കേൾക്കുമ്പോൾ സന്തോഷമാണ് പൊതുവെ നമ്മുടെ മനസ്സിൽ വന്നിരുന്നത്. എന്നാൽ ‘ആട്ടം’ എന്ന സിനിമയ്ക്ക് ശേഷം അതൊരു സ്റ്റേറ്റ്മെന്റ് ആയി മാറി. ആട്ടം എന്ന സിനിമ ഒരു കണ്ണാടി ആയിരുന്നു; മലയാളികൾക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി. ഓരോ മലയാളികളും ആ കണ്ണാടിയിൽ നോക്കി പറഞ്ഞു “ഞാൻ ഒരിക്കലും അങ്ങിനെയല്,ല ഞാൻ അത് ചെയ്യില്ല…” അവരുടെ പ്രതിരൂപം ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു.ഇത്തവണ ആട്ടത്തിന്റ സംവിധായകൻ ആനന്ദ് ഏകർഷിയാണ് നമ്മളോട് സംസാരിക്കുന്നത്. Q. … Read more