ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 23, 24 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോക്ക് 6.99 യൂറോ ബോക്‌സിന് 37 യൂറോ നിരക്കിലും ഒരു ബോക്‌സ് സീബ്രീം 35 യൂറോ നിരക്കിലും ലഭ്യമാണ്.കൂടാതെ കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

2000 രൂപ നോട്ട് പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

  നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. എസ്ബിഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ അച്ചടി നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 13.3 ലക്ഷം കോടിയോളം ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് വിപണിയിലുണ്ടെന്നാണ് കണക്ക്. അതേസമയം, കുറവ് മൂല്യമുള്ള കറന്‍സികള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ … Read more

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). പ്രമുഖ മലയാള സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം … Read more

ട്രാക്കര്‍ മോര്‍ട്ടഗേജ് വിവാദം: അനധികൃത പലിശ ഈടാക്കപ്പെട്ട കൂടുതല്‍ അകൗണ്ടുകള്‍ കണ്ടെത്തി സെന്‍ട്രല്‍ ബാങ്ക്

  ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ടഗേജ് പ്രശ്‌നത്തില്‍ 13600 അകൗണ്ടുകളെ കൂടി ബാധിച്ചതായി സെന്‍ട്രല്‍ ബാങ്ക്. ഇതോടെ മൊത്തം 33700 ഉപഭോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി മോര്‍ട്ടഗേജ് പലിശ ഇടക്കിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. അനധികൃതമായി പലിശ ഇടക്കപ്പെട്ട അകൗണ്ടുകള്‍ക്ക് ഈ ഡിസംബര്‍ മാസത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ യൂറോപ്യന്‍ ബാങ്ക് ഐറിഷ് ബാങ്കുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. 170 മില്യന്‍ യൂറോ ഇതുവരെ കോമ്പന്‍സെഷന്‍ ഇനത്തില്‍ നല്‍കിയതായി രാജ്യത്തെ ബാങ്കുകള്‍ അറിയിച്ചു. ബാങ്ക് ഓഫ് അയര്‍ലണ്ട് കെ.ബി.സി ബാങ്ക് തുടങ്ങിയ … Read more

ടു ജി സ്പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും

  ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ഡിഎംകെ നേതാക്കളായ എ രാജയും, കനിമൊഴിയും ടെലികോം കമ്പനികളും ഉള്‍പ്പെട്ട കേസിലാണ് വിധി. സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി വിധി പ്രസ്താവിക്കുന്നത്. നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു. നവംബര്‍ ഏഴിന് വിധി പ്രസ്താവിക്കുന്ന തീയതി അറിയിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. … Read more

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി തമിഴ് രാഷ്ട്രീയം

  വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്‍തുടര്‍ന്ന ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലാണ് തെരഞ്ഞെടുപ്പ്. 59 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ശക്തമായ സുരക്ഷ സംവിധാനത്തിന് കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാനമായും മത്സരം. 24നാണ് വോട്ടെണ്ണല്‍. തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ … Read more

നിങ്ങളുടെ ചിത്രം മറ്റുള്ളവര്‍ ഉപയോഗിച്ചാല്‍ ഇനി നിങ്ങളറിയും; ഫെയ്സ്ബുക്കില്‍ പുതിയ ഫീച്ചര്‍

  നിങ്ങളുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന് ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാറ്റാരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്‌സ്ബുക്ക് നിങ്ങളെ അറിയിക്കും. എന്നാല്‍ ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ചിത്രം ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ കമ്പനിയെ അനുവദിക്കണം എന്നുമാത്രം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഫീച്ചര്‍ ആണ് ഇതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വിവിധ ടെക്ക് കമ്പനികള്‍ ഫേഷ്യല്‍ … Read more

റണ്‍വേയുടെ ആവശ്യമില്ലാതെ പറന്നുയരാന്‍ കഴിയുന്ന വിമാനവുമായി ബോയിങ്

റണ്‍വേയുടെ ആവശ്യമില്ലാതെ കുത്തനെ പറന്നുയരാനും താഴെയിറങ്ങാനും സാധിക്കുന്ന വിമാനം നിര്‍മിക്കാനൊരുങ്ങി പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ്. ഈ വിമാനത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും ബോയിങ് അറിയിച്ചിട്ടുണ്ട്. ബോയിങ് ഔദ്യോഗികമായി വിശദാംശങ്ങള്‍ പുറത്തുവിടും മുന്‍പെ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. എന്നാല്‍ ഇതൊരു വെര്‍ട്ടിക്കല്‍ ടെക്ക് ഓഫിന് കഴിവുള്ള വിമാനമാണെന്നതില്‍ സ്ഥിരീകരണമില്ല. പുതിയ ബഹിരാകാശ വാഹനം ആണ് ഇത് എന്നും വൈദ്യുതിയിലോടുന്ന യുദ്ധവിമാനമാണിതെന്ന ഊഹവുമുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന് (പെന്റഗണ്‍) വേണ്ടി നിര്‍മിച്ച ബോയിങ് എക്സ്-37ബി വിമാനത്തിന്റ ചുവടുപിടിച്ചുള്ള … Read more

ടു ജി അഴിമതി; രാജയും കനിമൊഴിയും കുറ്റക്കാരല്ല, എല്ലാപ്രതികളെയും കോടതി വെറുതെ വിട്ടു

  രാജ്യത്തെ പിടിച്ചുലച്ച ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിമാരായ എ രാജ, കനിമൊഴി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദില്ലിയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കേസില്‍ മൊത്തം 14 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎംകെയ്ക്കും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും രാഷ്ട്രീയമായി വലിയ ആശ്വാസം … Read more

അന്യഗ്രഹ ജീവികളെക്കുറിച്ച് പെന്റഗണ്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

  അന്യഗ്രഹ ജീവികളും ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടോയെന്ന ചോദ്യവും ലോകത്ത് എല്ലാകാലങ്ങളിലും വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ള വിഷയമാണ്. പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത കോണുകളില്‍ വസിക്കുന്ന അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കെത്തുമെന്നും മനുഷ്യരെ അടിമകളാക്കുമെന്നും വിശ്വാസിക്കുന്നവരും ഏറെയുണ്ട്. എന്നാല്‍ ഇതെല്ലാം കെട്ടുകഥകളാണെന്നാണ് മറുഭാഗത്തിന്റെ വാദം. അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രതികരണം ലോകത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്. പ്രപഞ്ചത്തില്‍ മനുഷ്യര്‍ … Read more