ലോക കേരളസഭ എന്ത്? എന്തിന്? പ്രവാസികള്‍ക്കായ് മുഖ്യമന്ത്രിയുടെ വിശദീകരണം

  പ്രവാസികള്‍ക്കായ് ‘ലോക കേരള സഭ’ എന്ന പുതിയ സംവിധാനം ഈ ജനുവരിയില്‍ തുടക്കം കുറിക്കുമ്പോള്‍, എന്താണ് ഈ ലോക കേരള സഭ എന്നും എന്തിനാണ് ഈ ലോക കേരള സഭ എന്നും ഓരോ പ്രവാസിക്കുമായ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിശദീകരിക്കുന്നു.   മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം : ‘ സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ലോക … Read more

ഹിമാലയന്‍ മഞ്ഞു മനുഷ്യ ‘യതിക്കഥകള്‍’ അവസാനിപ്പിക്കാമെന്ന് പുതിയ പഠനങ്ങള്‍

  ഹിമായന്‍ മലകളില്‍ മറഞ്ഞുവസിക്കുന്ന യതി എന്ന മനുഷ്യരൂപമുള്ള ഭീകരജീവിയുടെതെന്ന് പറയപ്പെടുന്ന ഡി എന്‍ എ സാമ്പിളുകളെല്ലാം ഏഷ്യന്‍ കരടികളുടേതാണെന്ന് പുതിയ ശാസ്ത്രീയ പഠനം പറയുന്നു. ഏഷ്യയിലെ ഉയര്‍ന്ന മലനിരകളില്‍ വസിക്കുന്നു എന്ന് പറയപ്പെടുന്ന മനുഷ്യനോട് സാദൃശ്യമുള്ള യെതിയെക്കുറിച്ചുള്ള മിത്തുകള്‍ ഇന്ത്യയിലും നേപ്പാളിലും ടിബറ്റിലു വലിയ തോതില്‍ നിലനില്‍ക്കുന്നു. യതിയുടെ സാമ്പിളുകളുടെ പുതിയ ഡിഎന്‍എ പഠനം ഈ മിത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ്. ‘യതി എന്ന മിത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറകള്‍ പ്രാദേശിക കരടികളില്‍ കണ്ടെത്താവുന്നതാണെന്ന് തങ്ങളുടെ കണ്ടെത്തലുകള്‍ ശക്തമായി സൂചിപ്പിക്കുന്നു. … Read more

ക്ലോണ്‍ ജീവികള്‍ക്ക് അകാല രോഗ ബാധകളോ ? ഡോളിയിലൂടെ മറുപടി നല്‍കി ഗവേഷകര്‍

  ഡോളിയെന്ന ആദ്യത്തെ ക്ലോണ്‍ ചെമ്മരിയാടിന്റെ ആരോഗ്യത്തെ കുറിച്ചു പരന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്ലോണ്‍ ജീവികള്‍ക്ക് ആരോഗ്യമുണ്ടാവില്ല എന്ന പ്രചാരണമാണ് അസ്ഥാനത്തായത്. ഇത് കൂടുതല്‍ ക്ലോണിംഗ് ഗവേഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഡോളിയ്ക്ക് അകാലത്തില്‍ ആര്‍ത്രൈറ്റിസ് വന്നു എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് പുതിയ പഠനം പറയുന്നു. വാസ്തവത്തില്‍, അവളുടെ സന്ധികളില്‍ ഉണ്ടായിരുന്ന തേയ്മാനം അവരുടെ ഗണത്തില്‍പ്പെട്ട മറ്റ് ആടുകളുടേതിന് സമാനമായിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു മുതിര്‍ന്ന സെല്ലില്‍ നിന്നും ക്ലോണ്‍ ചെയ്ത ആദ്യ … Read more

എണ്‍പത്തിയൊന്നാം പിറന്നാള്‍ നിറവില്‍ ഫ്രാന്‍സിസ് പാപ്പ

  വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തിയിലുമെല്ലാം ദൈവകാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം വിതറുന്ന, ലോകം സമാധാനത്തിന്റെ ദൂതന്‍ എന്നു വിശേഷിപ്പിക്കുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍. മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഇത്തവണയും വത്തിക്കാനില്‍ ഇല്ല. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും … Read more

കത്തോലിക്ക പുരോഹിതന്‍മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കരുത്’; ബാലപീഡനം തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി ഓസ്ട്രേലിയ

  വൈദികര്‍ക്കിടയിലെ ബാലലൈംഗിക പീഡനങ്ങള്‍ക്ക് തടയിടണമെന്ന ആഗ്രഹത്തോടെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പുതിയ ശുപാര്‍ശ. കത്തോലിക്ക വൈദികര്‍ക്ക് ഇ്ഷ്ടമെങ്കില്‍ മാത്രം ബ്രഹ്മചര്യം കാത്തൂസൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കാനുള്ള അനുവാദം കൊടുക്കണമെന്നാണ് ഗവണ്‍മെന്റ് ശുപാര്‍ശ. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരം നിര്‍ദ്ദേശമുള്ളത്. അതേസമയം ആസ്ത്രേലിയയിലെ കാത്തലിക് ചര്‍ച്ചുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പോര്‍ട്സ് ക്ലബ്ബുകളിലും നടന്ന ബാലപീഡന പരമ്പരയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍, റിപോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടികളെ സംരക്ഷിക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്കു ഗുരുതരമായ പിഴവു സംഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. 4000ത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരേയാണു … Read more

എട്ട് ഗ്രഹങ്ങളുള്ള മറ്റൊരു സൗരയൂഥം കൂടി; നമ്മുടേതിന് സമാനമായ സോളാര്‍ സിസ്റ്റം കണ്ടെത്തിയതായി നാസ

  നമ്മുടെ സൗരയൂഥത്തിന് സമാനമായ മറ്റൊരു സോളാര്‍ സിസ്റ്റം നാസയുടെ കെപ്ലര്‍ സ്പേയ്സ് ടെലസ്‌കോപ്പിന്റേയും കൃത്രിമബുദ്ധിയുടേയും സഹായത്തില്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഗവേഷണകേന്ദ്രം പറഞ്ഞു. എട്ട് ഗ്രഹങ്ങളുള്ള സോളാര്‍ സിസ്റ്റമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഗ്രഹങ്ങളിലൊന്നും ജീവന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നാസ വ്യക്തമാക്കി. കെപ്ലര്‍ 90 എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ സിസ്റ്റം 2,545 പ്രകാശവര്‍ഷം അകലെയാണ്. നമ്മുടെ സൗരയൂഥത്തെപ്പോലെ ഏറ്റവും ദൂരെയുള്ള ഗ്രഹത്തിനാണ് ഏറ്റവും വലിപ്പമുള്ളത്. നമ്മുടെ സൗരയൂഥത്തിന്റെ ചെറിയ പതിപ്പാണ് കെപ്ലര്‍-90 എന്ന് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ … Read more

ക്രിസ്മസ് സീസണില്‍ വ്യാജമദ്യം സുലഭം; മുന്നറിയിപ്പുമായി അയര്‍ലണ്ട് ബിവറേജ് ഫെഡറേഷന്‍

  അംഗീകാരമിലാത്ത ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി അയര്‍ലണ്ട് ബിവറേജ് ഫെഡറേഷന്‍ രംഗത്തെത്തി. ക്രിസ്മസ് കാലത്ത് വ്യാജമദ്യത്തിന്റെ ഒഴുക്ക് ശക്തമായതിനാലാണ് ഈ അറിയിപ്പ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിക്കിടയില്‍ രണ്ട് പേര്‍ മദ്യം അകത്തുചെന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബോധരഹിതരായി മാറിയ സംഭവം ഉണ്ടായി. ഇവരെ ഡബ്ലിനില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീര ദ്രവ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അപകടകാരിയായ മെഥനോളിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. മദ്യ ബ്രാന്‍ഡുകളില്‍ വോഡ്ക്കയുടെ വ്യാജമദ്യമാണ് വിപണിയില്‍ … Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ പരീക്ഷണപ്പറക്കല്‍, ഉദ്ഘാടനം സെപ്തംബറില്‍

  കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ 2018 ജനുവരിയില്‍ നടക്കും. പൂര്‍ണ സജ്ജമായ വിമാനത്താവളം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യും. നാവിഗേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഫെബ്രുവരിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും പൂര്‍ത്തിയാകും. 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായും ലൈസന്‍സ് ലഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും എംഡി പി ബാലകിരണ്‍ അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയാണ് വിവിധ സാങ്കേതിക ലൈസന്‍സുകള്‍ … Read more

പ്രവാസികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനം; 15.6 മില്യണ്‍ ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ കഴിയുന്നു

  അന്യ രാജ്യത്തേക്കു കുടിയേറുന്ന കാര്യത്തില്‍ ഇന്ത്യയെ വെല്ലാന്‍ ലോകത്ത് മറ്റൊരു രാജ്യമില്ല. 15. 6 മില്യണിലധികം ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ജന്മദേശത്തിനു പുറത്ത് ആഗോള തലത്തില്‍ 243 മില്യണ്‍ ജനങ്ങള്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് 2015 ലെ യു.എന്‍ കണക്കുകള്‍ പറയുന്നത്. ആഗോള പ്രവാസികളുടെ എണ്ണത്തില്‍ ആറു ശതമാനത്തോളം ഇന്ത്യന്‍ പ്രവാസികള്‍ വരുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍നയുണ്ടായതായി അടുത്തയിടെ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. ആഗോള ജനസംഖ്യ 7.3 … Read more

2017-ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഐ ഫോണ്‍ x

  ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടെക്നോളജി ഡിവൈസ് ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐ ഫോണ്‍ 8, ഐ ഫോണ്‍ സ് എന്നിവയാണ്. ബുധനാഴ്ച പുറത്തുവിട്ട ഗൂഗിള്‍സ് ഇയര്‍ ഇന്‍ സെര്‍ച്ച് 2017 എന്ന പട്ടികയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐ ഫോണ്‍ x പുറത്തിറക്കിയത്. റിലീസിനു മുന്‍പു തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയവയാണു ഐ ഫോണ്‍ x. 2017-ല്‍, ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ബാഹുബലി-2. … Read more