അയര്‍ലണ്ടിലെ മലയാളി മെയില്‍ നേഴ്‌സിന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

അയര്‍ലണ്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഹൈന്ദവ(ഈഴവ) യുവാവിന് (31 വയസ്, 186 സെ.മി ഉയരം) വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. അയര്‍ലണ്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന യുവതികളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892327322

കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികള്‍ക്ക് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യത്തൊട്ടാകെ ഈ സീസണില്‍ നല്ല മഴ ലഭിച്ചപ്പോള്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പ്രതീക്ഷിച്ചതിലും 29 ശതമാനം മഴക്കുറവാണ് ഈ മണ്‍സൂണില്‍ രേഖപ്പെടുത്തിയത്. മണ്‍സൂണ്‍ സീസണില്‍ ഇനി 45 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ കുറവ് നികത്താന്‍ ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഒക്ടോബര്‍നവംബര്‍ … Read more

മികച്ച വിജയവും ആയി വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍

ഇന്ന് പുറത്തു വന്ന ലിവിങ് സെര്‍ട്ട് പരീക്ഷാ ഫലത്തില്‍ മികച്ച വിജയം കൈവരിച് ഇരട്ട സഹോദരര്‍ . വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള അജിന്‍ നോബിയും അബിന്‍ നോബിയും ആണ് ഉന്നത മാര്‍ക്ക് നേടി ലിവിങ് സെര്‍ട്ട് പരീക്ഷ പാസായത് . അജിന്‍ നോബി 590 പോയിന്റും അബിന്‍ നോബി 543 പോയിന്റും നേടി .വാട്ടര്‍ഫോര്‍ഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കള്‍ ആണ് ഇരുവരും . ട്രമോറിലേ ആഡ്‌സ്‌കാള്‍ ന മാര സെക്കണ്ടറി സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ ആണ് ഇരുവരും … Read more

ബ്രെക്‌സിറ്റിനെ മുന്‍കൂട്ടി കണ്ട് പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ച് ലിയോ വരേദ്കര്‍

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ ബ്രക്സിറ്റ് നിയമങ്ങള്‍ നടപ്പില്‍ വരുന്നതോടെ അയര്‍ലണ്ടില്‍ ഉണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ബ്രിട്ടനുമായുള്ള ബന്ധങ്ങളില്‍ നിയന്ത്രണം വരുമ്പോള്‍ അയര്‍ലണ്ടിന്റെ പ്രധാനപ്പെട്ട ഒരു ബന്ധം കൂടിയാണ് ഇല്ലാതാവുന്നത്. ഈ വെല്ലുവിളി നേരിടുന്നതിനായി യൂറോപ്പിന് പുറത്തേക്ക് ബന്ധങ്ങള്‍ സൃഷിക്കാനുള്ള ഒരുക്കം പ്രധാനമന്ത്രി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. യു.എസ്സിന് ശേഷം അയര്‍ലണ്ടിന്റെ അടുത്ത സുഹൃത് രാജ്യമായ കാനഡയുമായി സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യം. മാസങ്ങള്‍ക്ക് മുന്‍പ് കനേഡിയന്‍ പ്രധാനമന്ത്രി … Read more

:മണിനാദം നിശ്ശബ്ദമാകുന്നു; ഇംഗ്ലണ്ടിലെ ക്ലോക്ക് ടവര്‍ നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടും

ഓരോ മണിക്കൂറിലും മൈലുകള്‍ക്കപ്പുറം മുഴങ്ങുന്ന മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ ഇനി നിശ്ശബ്ദമാകും. നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദമുണ്ടാകില്ല. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത്. ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ വിസ്മയത്തിന്റെ മണിയൊച്ച കേള്‍പ്പിച്ച ക്ലോക്ക് ടവര്‍ അടച്ചിടുന്നത് സന്ദര്‍ശകരെ നിരാശരാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും കാതിനിമ്പമായി മണിനാദം മുഴക്കുന്ന ക്ലോക്ക് ടവറിന്റെ ശബ്ദം മൈലുകള്‍ക്കപ്പുറത്തേക്ക് മുഴങ്ങിക്കേള്‍ക്കും. കാഴ്ചക്കാര്‍ക്ക് വിസ്മയമായി നിലകൊള്ളുന്ന ക്ലോക്ക് ടവറിന് … Read more

ബ്ലൂവെയില്‍ ഗെയിമിന് നിരോധനം: ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; കേരളത്തിലും മരണക്കളി ജീവനെടുത്തു

കൊലയാളി ഗെയിം എന്ന പേരില്‍ വ്യാപകമായി പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്,വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗെയിമിന്റെ അതേ പേരിലോ, സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്ത സംഭവങ്ങളും, ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍. അതിനിടെ … Read more

ഇനി മലയാളമുള്‍പ്പടെ എട്ട് ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി ഗൂഗിള്‍ വോയ്സ് സെര്‍ച്ച്

എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വോയ്സ് സെര്‍ച്ച് സംവിധാനം വ്യാപിപ്പിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ തിരച്ചില്‍ സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിനായി ഗൂഗിള്‍ നടപ്പാക്കുന്ന സംവിധാനമാണ് വോയ്സ് സെര്‍ച്ച്. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ കീബോര്‍ഡ് ഉപയോഗിക്കുന്നതിന് പകരം സെര്‍ച്ച് ചെയ്യേണ്ടതെന്താണെന്ന് ശബ്ദത്തിലൂടെ പറയുകയാണ് ഇതില്‍ ചെയ്യുന്നത്. ബെംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടിയാണ് വോയ്സ് സെര്‍ച്ച് സംവിധാനം ഗൂഗിള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ശബ്ദം അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഭാഷ … Read more

DMA ഓണം 2017 ഓഗസ്റ്റ് 26 ന്

ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ന്റെ 11 മത് ഓണാഘോഷം ഓഗസ്റ്റ് 26 ന് 11 മണിമുതല്‍ Tullyallen പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 11 ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം മത്സരങ്ങള്‍. ഒരുമണിക്ക് ദ്രോഗ്ഹെഡാ യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഒത്തൊരുമയുടെ ഓണസദ്യ. 3 മണിക്ക് അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടം വലി മത്സരം. സമ്മാനമായി ട്രോഫി യും യൂറോ പ്രൈസും. തുടര്‍ന്ന് പൊതു സമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ‘DMA Voice ‘ … Read more

ഗോരഖ്പൂര്‍ ദുരന്തം;ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്ത് എത്തിക്കഴിഞ്ഞു. യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വിമര്‍ശകരുടെ വാദം. 32 ഓളം വകുപ്പുകള്‍ യോഗി വഹിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് ആദ്യം കേശവ പ്രസാദ് മൗര്യക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും … Read more

അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനവും നടത്താനുള്ള സറാഹ മൊബൈല്‍ ആപ്പ് വൈറലാകുന്നു

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളിലൊന്ന് സറാഹാ (sarahah) ആപ്പിനെക്കുറിച്ചാണ്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താന്‍ സാധിക്കുന്ന ഒരു ആപ്പെന്ന് നമുക്ക് ഒറ്റവാചകത്തില്‍ ഈ അപ്ലിക്കേഷനെ വിശേഷിപ്പിക്കാം. സൗദി അറേബ്യന്‍ സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ഈ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കേണ്ട താമസമെയുള്ളൂ.ലോഗിന്‍ ചെയ്യാതെ സറാഹാ ആപ്പ് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതിനോടൊപ്പം … Read more