ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം

ഇന്ത്യയടക്കം ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തിന്റെയും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ആറു മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റുമുള്ളവര്‍ക്ക് ഖത്തറില്‍ മുന്‍കൂറായുള്ള യാതൊരു അനുമതിയും കൂടാതെ ഖത്തറിലിറങ്ങാം. വിസ അനുവദിക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടിയും വരില്ല. 30 ദിവസത്തെ സന്ദര്‍ശക വിസ, 90 ദിവസത്തെ സന്ദര്‍ശക വിസ … Read more

അയര്‍ലണ്ടിലെ മതനിന്ദ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു

ദൈവനിന്ദയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വെച്ച് , അയര്‍ലന്‍ഡില്‍ ഏറ്റവും ലഘുവായ ശിക്ഷണ നടപടികള്‍ മാത്രമാണെന്ന് ഒരു അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയര്‍ലന്റ്‌സ് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി പൊരുത്തക്കേടുകളില്ലാത്ത വിധത്തില്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ 71 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അയലന്റിനുള്ളത്. ഇറാന്‍ പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ദൈവദൂഷണ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയാണ് നല്‍കാറുള്ളത്. കോമഡിയനും നടനുമായ സ്റ്റീഫന്‍ ഫ്രൈയ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അന്താരാഷ്ട്ര വെളിച്ചത്തിലേക്ക് വന്നതിനെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം പ്രഖാപിച്ചതിന് … Read more

ഗുവാം സൈനിക താവളം ആക്രമണ പദ്ധതി ഉടന്‍ തയ്യാറാകുമെന്ന് ഉത്തരകൊറിയ; നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്ക; ലോകം യുദ്ധഭീതിയില്‍

ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ള മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ സജ്ജമാകുമെന്ന് ഉത്തരകൊറിയ. നാല് ഹ്വാസോംഗ്-12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനു മുകളിലൂടെ യുഎസ് സൈനിക താവളമായ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന … Read more

പക്ഷിയുമായി കൂട്ടിയിടിച്ചു; തിരുവനന്തപുരം-ഷാര്‍ജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

  യന്ത്രത്തകരാറിനെ തുടര്‍ന്നു തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്കു പുറപ്പെട്ട എയര്‍ അറേബ്യ 445 വിമാനം തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിശോധിച്ചു വരികയാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. 174 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 7.38 നാണ് വിമാനം പറന്നുയര്‍ന്നത്. 10 മിനിറ്റ് പറന്നതിനു ശേഷമാണ് യന്ത്രത്തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ വിവരമറിയിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 7.58നു വിമാനം … Read more

സണ്ണി ഇളംകുളത്തിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ട്രഷറര്‍ സണ്ണി ഇളംകുളത്തിന്റെ മാതാവും കോട്ടയം എസ് എയ്ച്ച് മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു എസ് എച്ച് മൗണ്ട് ദേവാലയത്തില്‍.മക്കള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),സണ്ണി എബ്രാഹം,ലൂക്കന്‍ ( വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് … Read more

തൃശൂര്‍ തിരുവില്വാമലയിലേക്ക് കടന്ന കാട്ടാനകള്‍ വീടുകള്‍ക്ക് മുന്നിലൂടെ ഓടിനടക്കുന്നു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം തൃശൂര്‍ തിരുവില്വാമല മേഖലയിലേക്ക് കടന്നു. തിരുവില്വാമല വില്വാദ്രി ക്ഷേത്രത്തിന് സമീപത്തെ ചെറിയവനത്തില്‍ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകള്‍. കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത കേട്ടാണ് തിരുവില്വാമലക്കാര്‍ ഉണര്‍ന്നത്. പിന്നെ ആനകള്‍ക്ക് പിന്നാലെയായിരുന്നു നാടും നാടിന്റെ മനസും. ജലക്രീഡയില്‍ ആനക്കൂട്ടം ഉല്ലസിച്ചപ്പോള്‍ ചങ്കിടുപ്പോടെ ജനം കാവലിരുന്നു. പടക്കം പൊട്ടിച്ചും ആരവം മുഴക്കിയും ചെണ്ട കൊട്ടിയുമെല്ലാം അവര്‍ ആവതുശ്രമിച്ചു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ചെറിയ വനത്തില്‍ തമ്പടിച്ചിരിക്കുകയാണ് ആനക്കൂട്ടം. ആനക്കൂട്ടത്തെ കാടുകയറ്റാന്‍ പറ്റിയില്ലെങ്കില്‍ മയക്കുവെടിവെക്കാനാണ് വനപാലകരുടെ തീരുമാനം. … Read more

യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

യുവതിയെ അപമാനിയ്ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ വികാസ് ബരള അറസ്റ്റില്‍. അന്വേഷണത്തിന്റെ ഭാഗമായി വികാസ് ബരളയോട് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. യുവതിയെ രാത്രി പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ വികാസ് ബരള അദ്ദേഹത്തിന്റെ സുഹൃത്ത് ആശിഷ് കുമാര്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഹരിയാനയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണികയാണ് യുവാക്കള്‍ക്കെതിരെ പരാതിയുമായി വന്നത്. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിച്ച വര്‍ണികയെ ഹരിയാനയിലെ ബിജെപി … Read more

സനയ്ക്ക് വേണ്ടി കൈകോര്‍ത്തവര്‍ വിതുമ്പുന്നു’; നാടിനാകെ നൊമ്പരമായി സന ഫാത്തിമ

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്നരവയസുകാരി സന ഫാത്തിമക്ക് വേണ്ടി ഒരു ഗ്രാമം മുഴുവനാണ് കൈകോര്‍ത്തത്. പകലെന്നോരാത്രിയെന്നോ വ്യത്യാസമില്ലാതെ അവര്‍ ഒന്നിച്ചണിനിരന്ന് സനയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തി. ഏഴ് ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയോടെ പാണത്തൂര്‍ പുഴയുടെ കൈവഴിയായ പവിത്രം കയത്തില്‍ നിന്നും സനയുടെ മരവിച്ച മൃതദേഹം ലഭിച്ചു. തെരച്ചില്‍ വിഫലമായി എന്നോര്‍ത്തല്ല, അവളെ തിരിച്ചുകിട്ടിയില്ലല്ലോ എന്നോര്‍ത്ത് അവിടെ കൂടിയവര്‍ ആകെ വിതുമ്പി. നാട്ടുകാരും ഫയര്‍ഫോഴ്സും ഒരേ മനസോടെ നിന്നിട്ടും സനയെ കണ്ടെത്താന്‍ കഴിയാതെ … Read more

ആസിഡ് ആക്രമണ ഭീതിയില്‍ ലണ്ടനിലെ ഏഷ്യന്‍ വംശജര്‍

ആസിഡ് ആക്രമണ ഭീതിയില്‍ ലണ്ടനിലെ ഏഷ്യന്‍ വംശജര്‍ വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണ ഭീതിയില്‍ കഴിയുകയാണ് ലണ്ടനിലെ ഏഷ്യന്‍ വംശജര്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍് വംശജര്‍് തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നത്. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിന്റെ ഇരകളില്‍പെടും. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാനൂറിലധികം ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഷ്യക്കാരിലാണെന്നത് ഏഷ്യക്കാര്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തുന്നതിനു കാരണമായിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളാണ് അക്രമത്തിനു … Read more

9/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു

അമേരിക്കയെ നടുക്കിയ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം ന്യൂയോര്ക്ക് സിറ്റിയിലെ ചീഫ് മെഡിക്കല് എക്‌സാമിനര് ഓഫിസ് തിരിച്ചറിഞ്ഞു. കുടുംബത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് മരിച്ചയാളുടെ പേര് മെഡിക്കല്‍ സംഘം വെളിപ്പെടുത്തിയിട്ടില്ല. ശരീരാവശിഷ്ടങ്ങളുടെ അത്യാധുനിക ഡി.എന്‍.എ പരിശോധന വഴിയാണ് തിരിച്ചറിഞ്ഞത്. മരിച്ചയാള്‍ പുരുഷനാണ്. 2001ല്‍ ലഭിച്ച ശരീരാവശിഷ്ടങ്ങളാണ് ആവര്‍ത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 2015 മാര്ച്ചിലാണ് ഇതിനു മുമ്പ് മരിച്ച ഒരാളെ ഇവിടെ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ 19 ഭീകരരുള്‍പ്പെടെ 2996 പേരാണ് കൊല്ലപ്പെട്ടത്. … Read more