അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഐഎഎസ്, ഐപിഎസ് മാതൃകയില്‍ ആരോഗ്യമേഖലയില്‍ അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം അറിയാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഭരണഘടനയില്‍ ആരോഗ്യത്തെ സംസ്ഥാന വിഷയത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ സര്‍വിസ് ആക്ട് 1951 ന് കീഴിലെ ഐഎഎസ്, ഐപിഎസ് പോലെ രാജ്യത്തൊട്ടാകെ പ്രഫഷണല്‍ … Read more

മലയാളി നഴ്സുമാര്‍ക്ക് ഏറെ വിദേശ തൊഴിലവസരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. 2008-ല്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ച അമേരിക്കയും ബ്രിട്ടനും റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്ന് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അനിത ദിയോധര്‍ പറയുന്നു. അമേരിക്കയില്‍ നഴ്‌സുമാര്‍ കൂട്ടത്തോടെ ഈ വര്‍ഷം വിരമിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് അവിടെ നിന്നുള്ള നഴ്‌സുമാര്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിലേക്ക് കൂട്ടത്തോടെ മാറുന്നതും കൂടുതല്‍ അവസരങ്ങള്‍ തുറക്കും. ടി എന്‍ എ ഐ യെ ഇന്ത്യയില്‍ … Read more

ഇന്ത്യയും ഇസ്രയേലും ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; ഇസ്രായേലിലേക്ക് പുതിയ വിമാനസര്‍വീസും പ്രഖ്യാപിച്ചു

സൈബര്‍ സുരക്ഷ ഉള്‍പ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണു കരാര്‍. കൃഷി, ജലസേചനം എന്നീ മേഖലകളല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടിക്കുവേണ്ടി പരിശ്രമിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദമോദിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സാധിക്കുന്ന എല്ലാ മേഖലയിലും ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരണം തുടരും. കാര്‍ഷിക മേഖലയുള്‍പ്പടെ പല മേഖലകളിലും ഇസ്രായേലിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ … Read more

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോ? എങ്കില്‍ യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ ഇതാ ഒരു നല്ല അവസരം

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം. 2017 ലേക്കുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതായി സ്ഥാപനത്തിന്റെ അയര്‍ലണ്ട് മാനേജര്‍ മനോജ് മാത്യു അറിയിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും ഈ യൂണിവേഴ്‌സിറ്റികളുടെ മാത്രം … Read more

യുദ്ധ പ്രകോപനവുമായി വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനിടെ കഴിഞ്ഞ ദിവസം പരീക്ഷിച്ച ദീര്‍ഘ ദൂര മിസൈലും വിജയകരമായിരുന്നുവെന്ന അവകാശവാദവുമായി ഉത്തരകൊറിയ. പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ച മിസൈല്‍ 930 കി.മീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ചതായും ഇതിന് ലോകത്ത് എവിടെയും എത്തിച്ചേരാനാവുമെന്നും ഇവര്‍ പറയുന്നു. വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ളതുമാണ് ഈ മിസൈല്‍ എന്നാണ് ഉ.കൊറിയ അവകാശപ്പെടുന്നത്. 39 മിനിറ്റില്‍ 2802 കി.മീ ഉയരത്തിലെത്താനും മിസൈലിന് കഴിഞ്ഞുവെന്നും പറയുന്നു. … Read more

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ദേവീകുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വയനാട്ടിലെ മാനന്തവാടിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. എംപ്ലോയ്മെന്റ് ഡയറക്ടറായാണ് മാറ്റം. മൂന്നാറില്‍ വിവി ജോര്‍ജ് എന്നയാള്‍ കയ്യേറിയ 22 ഏക്കര്‍ ഭൂമി ഒഴിപ്പിച്ച സബ്കളക്ടറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ടത്. മന്ത്രി എംഎം മണി, സിപിഎം എംഎല്‍എ എസ് … Read more

‘അമ്മ ഇരയ്ക്കൊപ്പമാണെന്ന് ഇന്നസെന്റ്; നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം

നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. അമ്മ എന്ന സംഘടന എന്നും ഇരയ്ക്കൊപ്പമാണെന്നും നടിയെ വേണ്ടവിധത്തില്‍ സംരക്ഷിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്ട് താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി സംസാരിച്ചത് തെറ്റായിപ്പോയെന്ന് ഇന്നസെന്റ് പറഞ്ഞു. മാധ്യമങ്ങളെ താരങ്ങള്‍ കൂവിയ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായി ഇന്നസെന്റ് പറഞ്ഞു. … Read more

വോള്‍വോ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കുന്നു; 2019 മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ മാത്രം

2019 മുതലുള്ള എല്ലാ പുതിയ മോഡലുകളും പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആകുമെന്ന് വോള്‍വോ കാര്‍ ഗ്രൂപ്പ് വെളിപ്പെടുത്തി. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്യു എന്നീ കമ്പനികളോട് മികച്ച മത്സരത്തിനാണ് വോള്‍വോ ഒരുങ്ങുന്നത്. പുതിയ ഡീസല്‍ എന്‍ജിനുകള്‍ കമ്പനി ഇനി മുതല്‍ വികസിപ്പിക്കില്ല. ഡീസല്‍ എന്‍ജിനുകളിലെ നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണ നിയന്ത്രണത്തിനുള്ള ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹാകന്‍ സാമുവല്‍സന്‍ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ വോള്‍വോയില്‍ … Read more

അയര്‍ലണ്ടിലെ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് അഗ്‌നിശമന സംവിധാന പരിശോധന ആരംഭിച്ചു

അഗ്‌നിശമന സംവിധാങ്ങള്‍ ശക്തമല്ലാത്ത 26 കെട്ടിട ഉടമകള്‍ക്ക് 1981 -ലെ ഫയര്‍ സര്‍വീസസ് നിയമം അനുസരിച്ച് ഫയര്‍ ഓഫീസര്‍മാര്‍ നോട്ടീസ് നല്‍കി. ഒട്ടും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നാക്കപ്പെട്ടത്. ഫയര്‍ അലാം, എമര്‍ജന്‍സി ലൈറ്റിങ്, വായു പ്രവാഹമില്ലാത്ത മുറികള്‍ തുടങ്ങിയ സംവിധാങ്ങള്‍ സുരക്ഷിതമല്ലാത്ത ബില്‍ഡിങ് ഉടമകള്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രമേ താമസത്തിനായി വിട്ടു നല്‍കാവൂ എന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നടന്ന പരിശോധനയില്‍ സുരക്ഷാ മാനദണ്ഡമില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ … Read more

നഴ്സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നഴ്സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും അര്‍ഹമായ വേതനം നല്‍കാന്‍ മാറ്റിക്കരുതെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു ഉറപ്പാക്കണമെന്നും കര്‍ദിനാള്‍ നിര്‍ദ്ദേശിച്ചു. കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെന്നാണു കരുതുന്നത്. എന്നാല്‍ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയില്‍ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ … Read more