അപരിചിതരുമായി ബന്ധപ്പെടൂ, സൗഭാഗ്യം നേടാമെന്ന് വിശ്വാസം

പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം സൗഭാഗ്യങ്ങള്‍ കൈവരുന്നതിന് വേണ്ടിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ സൗഭാഗ്യലബ്ധിക്ക് വേണ്ടി ഇന്തോനേഷ്യയില്‍ വിചിത്രമായ ഒരാചാരമുണ്ട്. അപരിചതരായ സ്ത്രീപുരുഷന്മാര്‍ മലമുകളില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടുക. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും എത്രയോ വര്‍ഷമായി ഇവിടെ നടക്കുന്ന ആചാരമാണിത്. ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. ജാവനീസ് കലണ്ടര്‍ പ്രകാരം ഒാരോ 35 ദിവസം കൂടുമ്പോള്‍ … Read more

സണ്ടേ ശാലോമിന്റെ കപട ന്യായീകരണങ്ങള്‍ക്കെതിരെ ജനരോഷം പടരുന്നു

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തെറ്റുകാരിയാക്കി കത്തോലിക്ക സഭയുടെ പ്രസിദ്ധകരണമായ സണ്ടേ ശാലോം. വൈദികന് നേരെ ചൂണ്ടു വിരല്‍ ഉയര്‍ത്തുമ്പോള്‍ എന്ന തലക്കെട്ടില്‍ സണ്ടേ ശാലോമിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പെണ്‍കുട്ടിയെ തെറ്റുകാരിയാക്കുന്നത്. നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം തെറ്റ് ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാ ണെന്ന് എന്തുകൊണ്ട് നീ മറന്നു ലേഖന കര്‍ത്താവ് ചോദിക്കുന്നു. ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.കൊട്ടിയൂര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ സഭയ്‌ക്കെതിരെ … Read more

യൂണിയന്‍ ബജറ്റ് നാള്‍ വഴികള്‍

ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തയ്യാറാവുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യത്തെ ബജറ്റായതിനാല്‍ രാജ്യത്തെ സാമ്പത്തിക രംഗം മുഴുവന്‍ ഉറ്റുനോക്കുന്നതിപ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയിലേക്കാണ്. എന്തായിരിക്കും അദ്ദേഹം രാജ്യത്തിനായി കരുതിവെച്ചിരിക്കുന്നതെന്നാണ ഏവരും ഉറ്റുനോക്കുന്നത്. സാധാരണയായി ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് യൂണിയന്‍ ബജറ്റ് അവതരണം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഫെബ്രുവരി ഒന്ന് ആക്കി മാറ്റി. പൊതു-റെയില്‍ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റെന്ന പ്രത്യേകതയും ഉണ്ട്. റെയില്‍വെ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാന്‍ … Read more

ഇനി ട്രംപ് യുഗം…

ഏറെ ആകാംഷയുടെയും, കുറെ പരിഭ്രാന്തിയുടെയും വിത്തുകള്‍ ലോക ജനതയുടെ മനസ്സുകളില്‍ വാരി വിതറി, ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ലോക ജനത ഒന്നടങ്കം ഉറ്റു നോക്കുന്ന ട്രംപ് യുഗം പുലര്‍ന്നു .ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ ഒരു അദ്ധ്യായം വെട്ടിപ്പിടിച്ച അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ അമേരിക്കയുടെ പ്രസിഡണ്ട്.ലോകത്തിലുള്ള എല്ലാ മാധ്യമങ്ങളും ആഭാസനായി വരച്ചു കാട്ടിയെങ്കിലും ശുപാപ്തി വിശ്വാസം ആരുടെയും കീഴില്‍ അടിയറ വയ്ക്കാതെ തെരഞ്ഞെടുപ്പ് രംഗത്തു വീറോട് പൊരുതി ജയം നേടിയ വ്യക്തിത്തത്തിന്റെ ഉടമ. … Read more

അപൂര്‍വ്വ ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മലയാളി ഡോ. സുജ സോമനാഥന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഡോക്ടറേറ്റ്

കോട്ടയം സ്വദേശിനിയായ ഡോ. സുജ സോമനാഥന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഡോക്ടറേറ്റ്. അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളെക്കുറിച്ചും അവരുടെ പരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന രക്ഷിതാക്കളുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡോ. സുജയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. അയര്‍ലന്‍ഡിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഹെറിറ്റഡ് മെറ്റബോളിക് ഡിസീസസ്, ടെപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍, യുസിഡി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം. \ 2016 സെപ്തംബറില്‍ ഐറിഷ് പീഡിയാട്രിക്കിന്റെയും അമേരിക്കന്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക്‌സിന്റെയും റെയര്‍ ഡിസീസ് റിസര്‍ച്ച് അവാര്‍ഡ്, 2016 ഡിസംബറില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീംഗ് വിഭാഗത്തില്‍ … Read more

സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് 12 വയസ്സ്

മറക്കില്ലൊരിക്കലും 2004 ഡിസംബറിലെ ക്രിസ്തുമസ് കഴിഞ്ഞുള്ള രാവ്. അന്നാണ് ലോകം കണ്ട ഏറ്റവും വലിയ രാക്ഷസത്തിരമാലകള്‍ താണ്ഡവമാടി ലോക ജനതയ്ക്കുമേല്‍ നാശം വിതച്ചത്. ജീവീതത്തിന്റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. തിരയുടെ താണ്ഡവത്തില്‍ അവര്‍ക്ക് ഉറ്റവരുടെ ജീവനും ജീവിതത്തിലെ സകല സമ്പാദ്യങ്ങളും നഷ്ടമായി. ക്രിസ്മസ് പിറ്റേന്ന് ആണു ലോകത്തെ നടുക്കിയ സൂനാമി തിരമാലകള്‍ ഏഷ്യയുടെ പല ഭാഗങ്ങള്‍ക്കുമൊപ്പം ഇന്ത്യന്‍ തീരത്തും കനത്ത നാശം വിതച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ … Read more

സമാധാന രാവ്….

വര്‍ണങ്ങളുടെ രാവ് എത്തിക്കഴിഞ്ഞു. സാന്താ ക്ലോസും കാരള്‍ ഗാനങ്ങളും പടക്കവും നക്ഷത്രവും കേക്കും സമ്മാനങ്ങളും എല്ലാം നിറഞ്ഞ രാവ്. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലെത്തുക ഈ വര്‍ണക്കാഴ്ചകളാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രീകളുമായി നാടും വീടും ആഘോഷ ത്തിന്റെ പുലരിയിലേക്ക് എത്തി നോക്കുകയാണ്. യേശുക്രിസ്തുവിന്റെ ജന്‍മദിനമാണ് ക്രിസ്മസായി ആഘോഷിക്കുന്നതെങ്കിലും ക്രൈസ്തവരുടെ ആഘോഷം എന്നതിലുപരി നാടിനു മുഴുവന്‍ ആഘോഷമായി ക്രിസ്മസ് മാറുന്നു. വര്‍ണവും മധുരവും ഇത്രയേറെ നിറഞ്ഞ ഒരു ആഘോഷം കാണുക വിഷമം. ഡിസംബര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ … Read more

പഴയ കറന്‍സി കയ്യിലുണ്ടോ ? നിങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഈ നോട്ട് നിരോധന കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്ക് 500, 1000 രൂപ കറന്‍സികള്‍ മാറ്റിയെടുക്കുന്നതിനുള്ള ചില വഴികള്‍. ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍, എക്സ്ചേഞ്ച് ഓഫീസുകല്‍, വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞതോടെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായേക്കും. നാട്ടിലെത്തുമ്പോള്‍ ടാക്സി കൂലി കൊടുക്കാനും മറ്റ് അടിയന്തിരച്ചിലവുകള്‍ക്കുമായി പ്രവാസികള്‍ എപ്പോഴും കുറച്ച് പണം കൈയില്‍ കരുതാറുണ്ട്. ഈ ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം പഴയ 500, 1000 രൂപ … Read more

യൂറോപ്യന്‍ യുണിയന്‍ തകര്‍ച്ചയിലേക്കോ ?

യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നുവെന്നും അതിനാല്‍ യൂണിയന്‍ ഏറെ വൈകാതെ ശിഥിലമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നുമാണ് മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ റോഗര്‍ ബൂട്ടില്‍ മുന്നറിയിപ്പേകുന്നത്. ഇറ്റലിയിലെയും ഫ്രാന്‍സിലെയും തെരഞ്ഞെടുപ്പ് യൂറോപ്യന്‍ യൂണിയന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ അതി നിര്‍ണായകമാണെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ കരുതല്‍ എടുത്താല്‍ നന്നാ യിരിക്കുമന്നെും റോഗര്‍ നിര്‍ദേശിക്കുന്നു. ഫ്രാന്‍സിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മരിനെലെ പെന്‍ അടുത്ത പ്രസിഡന്റാകുമെന്നാണ് പ്രവചനം. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിലനില്‍ക്കാന്‍ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി … Read more

ബ്രക്സിറ്റിന് പിന്നാലെ ഇറ്റ-ലീവോ ?

ബ്രിട്ടനുശേഷം (ബ്രെക്‌സിറ്റ്) യൂറോപ്യന്‍ യൂണിയനില്‍ (ഇയു)നിന്ന് ഇറ്റലിയും പുറത്തേക്ക് (ഇറ്റ-ലീവ്) പോകുകയാണോ? ഡിസംബര്‍ നാലിന് മറ്റിയോ റെന്‍സി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാപരിഷ്‌കാരത്തിന് ഹിതപരിശോധനയില്‍ നേരിട്ട ദയനീയമായ പരാജയമാണ് ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്. 68 ശതമാനം പേര്‍ (3.3 കോടി) വോട്ട് ചെയ്ത ഹിതപരിശോധനയില്‍ ഭരണഘടനാപരിഷ്‌കരണത്തെ എതിര്‍ത്ത് 59.9 ശതമാനംപേര്‍ വോട്ട് ചെയ്തു. 41.1 ശതമാനമാണ് നാല്‍പ്പത്തൊന്നു കാരനായ റെന്‍സിയുടെ പരിഷ്‌കരണത്തെ അനുകൂലിച്ചത്. 18 ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുപക്ഷവും തമ്മിലുള്ളത്. കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി … Read more