‘കരുണയുടെ വാതില്‍’ ലിമറിക്കില്‍ സീറോ മലബാര്‍ സഭയുടെ വലിയ ധ്യാനം 19 മുതല്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമറിക്‌ റേസ്‌ കോഴ്‌സില്‍ ആഗസ്‌ത്‌ 19 മുതല്‍ 21 വരെയാണ്‌ ഈ വര്‍ഷത്തെ ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നു പേരിട്ടിരിക്കുന്ന കുടുംബനവീകരണ ധ്യാനം യുകെ സെഹിയോണ്‍ മിനിസ്‌ട്രിയിലെ റവ. ഫാ. സജി ഓലിക്കലും സംഘവുമാണ്‌ നയിക്കുക. ധ്യാനത്തോടനുബന്ധിച്ച്‌ സെഹിയോണ്‍ യുകെയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും. ധ്യാനവിജയത്തിനായി എല്ലാ കുടംബങ്ങളുടെയുമ പ്രാര്‍ത്ഥന ഉണ്ടാകണമെന്ന്‌ സീറോ … Read more

ഡബ്‌ളിന്‍ സീറോമലബാര്‍ സഭയില്‍ സംയുക്ത തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് … Read more

ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഇടവകാ ദിനം ഓഗസ്റ്റ് 14 ഞായറാഴ്ച

ഗോള്‍വേ:ഗോള്‍വേ സെന്റ് തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം ഓഗസ്റ്റ് 14 ഞായറാഴ്ച ആഘോഷിക്കും.ഉച്ചകഴിഞ്ഞു 2 :30 ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രദക്ഷിണത്തെ തുടര്‍ന്ന് ഇടവക ദിനാചരണ തിരുനാള്‍ ചടങ്ങുകള്‍ക്ക് ചാപ്ല്യന്‍ ഫാ.ജയ്‌സണ്‍ കുത്തനാപിള്ളി നേതൃത്വം നല്‍കും.ആഘോഷ പരിപാടികളെത്തുടര്‍ന്ന് നേര്‍ച്ച വിരുന്നും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

വേള്‍ഡ് യൂത്ത് ഡേയില്‍ ആരവമുയര്‍ത്തിയ മാസ്റ്റര്‍ പ്ലാന്‍ ഐ കണക്ട് വേദിയിലേക്ക്

ഡബ്ലിന്‍: പോളണ്ടില്‍ സമാപിച്ച വേള്‍ഡ് യൂത്ത് ഡേയുടെ പ്രധാന വേദിയില്‍ ആരവമുയര്‍ത്തിയ മാസ്റ്റര്‍ പ്ലാന്‍ ഐ കണക്ട് വേദിയില്‍. ലോകമെമ്പാടും ആരാധകരുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീത ബാന്‍ഡിലെ മുന്‍നിര ഗായകരാണ് അയര്‍ലന്‍ഡിലെത്തുക. ഈ മാസം 18 മുതല്‍ 21 വരെ മെനൂത്തിലെ നോര്‍ത്ത് ക്യാമ്പസിലാണ് ജീസസ് യൂത്ത് ഒരുക്കുന്ന യുവജന കോണ്‍ഫ്രന്‍സ് അരങ്ങേറുക. 13 മുതല്‍ 25 വയസുവരെയുള്ള യുവജനങ്ങള്‍ക്കാണ് പ്രവേശനം.വിവിധ വിഭാഗങ്ങളിലായി ഇംഗ്ലീഷിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക പ്രശസ്ത വചന പ്രഘോഷകരായ കോളിന്‍ കല്‍മി … Read more

മാമോദീസ മുക്കാത്ത കുട്ടികള്‍ക്കു മുന്നില്‍ പടിയടച്ച് ഐറിഷ് കത്തോലിക്കാ സ്‌കൂളുകള്‍

ഡബ്ലിന്‍: രാജ്യത്തെ 96 ശതമാനം പ്രൈമറി സ്‌കൂളുകളും നിയന്ത്രിക്കുന്ന കത്തോലിക്കാ സഭ സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്‌നാനം അനിവാര്യമായ യോഗ്യതയാക്കുന്നത് സഭാവിശ്വാസികളല്ലാത്ത രക്ഷിതാക്കള്‍ക്ക് പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളുടെ എണ്ണം കുറവായതാണ് ഇവരെയും കത്തോലിക്കാ സഭയുടെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. സഭയുടെ സ്‌കൂളുകളില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് മാത്രമേ സ്വീകരിക്കാത്ത കുട്ടികളെ പരിഗണിക്കുകയുള്ളൂ. അതേസമയം എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം … Read more

ബ്രദര്‍ സന്തോഷ് കരുമത്രയുടെ ധ്യാനം എന്നിസില്‍ നടത്തപ്പെടുന്നു.

ലോക പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ഷേക്കിനാ മിനിസ്റ്റിറിയു!ടെ സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയുടെയും വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ OSB യുടെയും നേതൃത്വത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് ഈ വരുന്ന ഹാലോവീന്‍ ഹോളിഡേയ്‌സിന്റെ സമയത്ത് നവബംര്‍! 2,3,4 തിയതികളില്‍ ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ മൂന്ന് ദിവസത്തെ റസി!!ഡന്‍ഷ്യല്‍ ധ്യാനം വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന … Read more

പോളണ്ട് സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ കാല്‍തെറ്റി വീണു, പരുക്കുകളില്ല

വാഴ്‌സാ: പോളണ്ടിലെ പരിശുദ്ധ ജസ്‌ന ഗോറ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ പടികള്‍ക്കിടയില്‍ കാല്‍തെറ്റി വീണു. അള്‍ത്താരയിലെ സഹായികളുടെ കൈത്താങ്ങോടെ ഉടന്‍തന്നെ എഴുന്നേറ്റ മാര്‍പാപ്പ പ്രസന്നവദനനായി തന്നെ കുര്‍ബാനയും പ്രസംഗവും നിര്‍വഹിച്ചു. 79 കാരനായ മാര്‍പാപ്പ ദേവാലയത്തിന്റെ പടികള്‍ കയറാനെത്തുന്നതിന്റെയും ഇടയില്‍ കാല്‍തെറ്റി വീഴുന്നതിന്റെയും തുടര്‍ന്ന് പ്രഭാഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പോളിഷ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. പോളണ്ടിന്റെ തെക്കുഭാഗത്ത് ചെസ്‌റ്റോക്കോവ എന്ന പ്രദേശത്താണ് പരിശുദ്ധ ജസ്‌ന ഗോറ ദേവാലയം സ്ഥിതിചെയ്യുന്നത്. നിരവധി അദ്ഭുതങ്ങള്‍ സാധിച്ചിട്ടുണ്ടെന്നു കത്തോലിക്ക … Read more

സീറോ മലബാര്‍ സഭയ്ക്ക് ബ്രിട്ടനില്‍ പുതിയ രൂപതയും, അയര്‍ലണ്ടില്‍ അപ്പസ്റ്റോലിക് വിസിറ്റേറ്ററും:

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമ മെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം) റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 … Read more

ബിഷപ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന് വി.പാട്രിക്കിന്റെ നാട്ടിലേക്ക് സ്വാഗതം.

കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമ്മെ കാണുവാനും നമ്മോടൊത്ത് വി.കുര്‍ബ്ബാന അര്‍പ്പിക്കുവാനും സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് (Chairman,commission for evangelisation and pastoral care of the migrants)അയര്‍ലണ്ടിലെത്തുന്നു. സീറോ മലബാര്‍ ചര്‍ച്ചിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ വശ്വാസപരമായ വളര്‍ച്ചയെ വിലയിരുത്തുന്നതിനും കാലോചിതമായ പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനും പിതാവിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 29 വെള്ളിയാഴ്ച … Read more

കരുണയുടെ വാതില്‍ 2016 ലിമറിക്ക് കുടുംബ നവീകരണ ധ്യാനം റവ . ഫാ . സോജി ഓലിക്കല്‍ നയിക്കും.

ലിമറിക്ക് : സീറോ മലബാര്‍ സഭ ലിമറിക്കില്‍,അയര്‍ലണ്ട്, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ . ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് … Read more