ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

ഇന്ത്യ ദിനോസറുകളുടെ സ്വന്തം നാടോ? തെളിവുകൾ ഇതാ…!

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും നീണ്ട കഴുത്തുള്ള, സസ്യഭോജിയായ ദിനോസറിന്റേത് (dicraeosaurid dinosaur) എന്ന് കരുതപ്പെടുന്ന ഫോസില്‍ അവശിഷ്ടം കണ്ടെടുത്തു. IIT-Roorkee-ല്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘവും Geological Survey of India (GSI)-യും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യ ദിനോസര്‍ പരിണാമത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രമായിരുന്നു എന്നതിന് ബലം കൂട്ടുന്ന തെളിവ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ജേണലായ ‘Scientific Reports-‘ലാണ്് ഈ ഗവേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 167 മില്യണ്‍ വര്‍ഷം മുന്‍പ് നിലനിന്നിരുന്ന ഒരു പുതിയ … Read more

ലോകത്തിലെ ആദ്യത്തെ മൾട്ടി മെഗാവാട്ട് കാർബൺഡൈ ഒക്‌സൈഡ് ബാറ്ററിയുമായി ഇറ്റാലിയൻ സ്റ്റാർട്ട് അപ്പ് കമ്പനി

ഇറ്റലിയിലെ സാർഡിനിയ ദ്വീപ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായാണ് ഇതുവരെ അറിയപ്പെട്ടിട്ടുള്ളത്.. എന്നാൽ എനർജി ഡോം എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമിച്ച ലോകത്തിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ബാറ്ററിയുടെ ഹോം എന്ന പേരിലും ഇനിമുതൽ സാർഡിനിയ ദ്വീപ് അറിയപ്പെടും. ഭൂമിയുടെ അന്തരീക്ഷം ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം .ഇതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക രാജ്യങ്ങൾ തങ്ങളുടെ കാർബൺ ഉദ്‌വമനം കുറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവിടെയാണ് ഇറ്റാലിയൻ കമ്പനിയുടെ ഹീറോയിസം.. … Read more

സൈബർ സെക്യൂരിറ്റിക്ക് പ്രാധാന്യം കൊടുത്തില്ലേൽ കൊറോണ കാലത്തു വല്യ വില കൊടുക്കേണ്ട വരും

മാർച്ചിലെ ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ വിചിത്രമായ ഒരു ഫോട്ടോ ഉണ്ട്. ജോലിസ്ഥലത്തിന് പുറത്ത് അണിനിരന്ന ആളുകൾ തങ്ങളുടെ കമ്പ്യൂട്ടറുകളും ഓഫീസ് കസേരകളും പെറുക്കിക്കൂട്ടി വീട്ടിലേക്ക് കൊണ്ടുപോകാൻ ടാക്സി കാത്തുനിൽക്കുന്നു!. ആറുമാസത്തിനുശേഷവും, അവരിൽ മിക്കവരും ഇപ്പോഴും വീടുകളിൽതന്നെയുണ്ട്. ‘Work at home’ ലെ സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രാരംഭ കാല ആശങ്കകൾ താൽകാലികമായി പരിഹരിക്കപ്പെട്ടപ്പോൾ ഇന്ന് അവ ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാതായി വരുന്നിരിക്കുന്നു. ഐറിഷ് കമ്പനി ബോർഡുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സൈബർ സുരക്ഷയിലുള്ള പ്രധാന വിടവ് എടുത്തുകാണിക്കുന്ന … Read more

യൂറോപ്യൻ യൂണിയൻ വഴി അയർലൻഡിന് എങ്ങനെ കൊറോണ വാക്‌സിൻ ലഭ്യമാകും?

കൊറോണയെ ചെറുക്കാൻ പ്രതിരോധ കുത്തിവയപ്പിലൂടെ സാധിക്കും എന്ന പരീക്ഷണ തെളിവിന്റെ അടിസ്ഥാന ത്തിൽ BioNTech ഉം ഫൈസറും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന്റെ 300 മില്യൺ ഡോസ് വാങ്ങാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചിട്ടുണ്ട്. ആസ്റ്റ്രാസെനക്ക, സനോഫി- ജി എസ് കെ, ജോൺസൻ & ജോൺസൻ തുടങ്ങിയ കമ്പനികളുമായി EU ഇതിനകം വിവിധ കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു. വാക്സിനുകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? വാക്സിൻ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ടാൽ എത്രയും പെട്ടെന്ന് , മറ്റ് രാജ്യങ്ങൾ ക്ക് അവ കിട്ടുന്നതിനുമുമ്പ് … Read more

സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി പദ്ധയിൽ നാസക്ക് ഒപ്പം കേരളവും

ജലാശയങ്ങളുമായി ബന്ധപ്പെട്ട നൂതന ഗവേഷണ പദ്ധതിയാണ് സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി. (എസ്‌ഡബ്ല്യൂഒടി–-സ്വോട്ട്-) ഈ ഗവേഷണത്തിൽ പങ്കാളിയാകാൻ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സെസ്‌ ഡെവലപ്പ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌ (സിഡബ്ല്യൂആർഡിഎം) തെരഞ്ഞെടുക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റ് വഴി അറിയിച്ചു.  പോസ്റ്റിന്റെ പൂർണ്ണ രൂപം ”നാസയും കനേഡിയൻ, യുകെ, ഫ്രഞ്ച് സ്പേയ്സ് ഏജൻസികളും ചേർന്ന് വികസിപ്പിക്കുന്ന സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ … Read more

ശരത്കാലത്തു അയർലൻഡ് ഇത്ര മനോഹരമാകുന്നത് എങ്ങനെ? ഇലകളുടെ നിറം മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു?

ഇലപൊഴിയും മരങ്ങളുടെ പച്ച ഇലകൾ, ശരത്കാലമാകുമ്പോൾ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ, ബ്രൗൺ നിറങ്ങൾ ആയി മാറാറുണ്ട്. ഈ മാറ്റത്തെയാണ് ലീഫ് സിനസിൻസ് (senescence) അഥവാ ഇലകളുടെ വാർദ്ധക്യം എന്നു പറയുന്നത്. ചെടികളുടെ വളർച്ചയ്ക്ക് ജലം, സൂര്യപ്രകാശം, പോഷകങ്ങൾ എന്നിവ അത്യാവശ്യമാണ്. പോഷകങ്ങളും ജലവും മണ്ണിൽനിന്നു വലിച്ചെടുക്കുന്നു. സൂര്യപ്രകാശം ഇലകൾ സ്വീകരിക്കുന്നു. ഇലകൾക്ക് പച്ച നിറം നൽകുന്ന ക്ലോറോഫിൽ ഉല്പാദിപ്പിക്കാൻ സൂര്യപ്രകാശം ആവശ്യമാണ്. സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ആഹാരം നിർമിക്കുന്നതിനു ക്ലോറോഫിൽ സൂര്യപ്രകാശത്തെ ഉപയോഗിക്കുന്നു .ഈ പ്രക്രിയയാണ് … Read more

രസതന്ത്ര നൊബേൽ 2 വനിതകൾ പങ്കിട്ടു; സാഹിത്യ നൊബേൽ പുരസ്‌കാരം ഇന്നും സമാധാനത്തിനുള്ളത്‌ നാളെയും പ്രഖ്യാപിക്കും

രസതന്ത്രത്തിൽ ഈ വർഷത്തെ നൊബേൽ പ്രഖ്യാപിച്ചു. പുരസ്‌കാരം ചരിത്രത്തിലാദ്യമായി രണ്ട്‌ വനിതകൾ പങ്കിട്ടു‌. ജീൻ എഡിറ്റിങ്ങിനുള്ള പ്രത്യേക സങ്കേതം  ക്രിസ്‌പർ –- കാസ് ‌9  വികസിപ്പിച്ചതിന് ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞ ഇമാനുവേൽ ഷർഹോന്തിയേക്കും (51) അമേരിക്കൻ ശാസ്‌ത്രജ്ഞ ജെനിഫർ എ ഡൗഡ്‌നയ്‌ക്കു (56) മാണ്‌ പുരസ്‌കാരം. സ്വർണമെഡലും ഒരു കോടി സ്വീഡിഷ്‌  ക്രോണയുമാണ്‌‌ (8.21 കോടി രൂപ) സമ്മാനം. ഭാവിയിൽ ജനിതകരോഗങ്ങെളെ നേരിടുന്നതിൽ നിർണായക മാറ്റങ്ങൾക്ക് വഴിവച്ചേക്കാവുന്നതാണ്‌  “ക്രിസ്‌പർ-കാസ് 9’ ജീൻ എഡിറ്റിങ്ങെന്ന്‌ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. ഡിഎൻഎ തന്മാത്രകളിൽ … Read more

തമോഗര്‍ത്ത ഗവേഷണത്തിന് മൂന്നുപേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം

ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജര്‍ പെന്റോസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച പഠനങ്ങളെ അടിമുടി നവീകരിക്കാന്‍ 1965 ല്‍ പെന്റോസ് നടത്തിയ കണ്ടെത്തല്‍ കാരണമായി മാതൃഗാലക്സിയായ ആകാശഗംഗ അഥവാ ക്ഷീരപഥത്തിന്റെ മധ്യത്തില്‍ ‘സജിറ്റാരിയസ് *‘ (Sagittarius*) എന്ന അതിഭീമന്‍ തമോഗര്‍ത്തമുണ്ടെന്ന കണ്ടെത്തലിനാണ് … Read more

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തന്‍വഴികാട്ടി: സി ബി സിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.  ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ  ഭരണ … Read more