യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും. പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ … Read more

അഞ്ചാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു

അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെയാണ് 88-കാരനായ മാര്‍പ്പാപ്പ ന്യൂമോണിയ ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. Gemelli ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ആശുപത്രിക്ക് പുറത്ത് വീല്‍ചെയറില്‍ എത്തിയ മാര്‍പ്പാപ്പ മൈക്കില്‍ ‘Thank you, everyone’ എന്നാണ് ജനങ്ങളോട് പറഞ്ഞത്. ശേഷം അദ്ദേഹം Santa Marta-യിലേയ്ക്ക് തിരികെ പോയി. അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം മാര്‍പ്പാപ്പയ്ക്ക് ആവശ്യമാണ്. അദ്ദേഹത്തിന്റെ ശബ്ദം സാധാരണ … Read more

ലോക സന്തോഷ സൂചിക: അയർലണ്ടിന് 15-ആം സ്ഥാനം; നില മെച്ചപ്പെടുത്തി ഇന്ത്യ

ലോകരാജ്യങ്ങളുടെ സന്തോഷസൂചികയില്‍ അയര്‍ലണ്ടിന് 15-ആം സ്ഥാനം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. നെതര്‍ലണ്ട്‌സ് ആണ് അഞ്ചാം സ്ഥാനത്ത്. Wellbeing Research Centre, University of Oxford ആണ് പട്ടിക തയ്യാറാക്കുന്നത്. 147 രാജ്യങ്ങളുടെ പട്ടികയില്‍ 118-ആം റാങ്കാണ് ഇന്ത്യ നേടിയത്. മുൻ വർഷം ഇത് 126 ആയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണ് … Read more

ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിക്കുള്ള നികുതി ഇയു കുറച്ചില്ലെങ്കില്‍ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ആഗോളമായി യുഎസിലേയ്ക്കുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായാണ് അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു … Read more

ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന. ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്. അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 … Read more

സ്കൈപ്പെ വിട ! മൈക്രോസോഫ്റ്റ് സ്കൈപ്പ് സേവനം 2025 മെയ് ഓടെ അവസാനിപ്പിക്കുന്നു

മൈക്രോസോഫ്റ്റ് 2025 മെയ് 5-ന് സ്കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, 2003-ൽ ആരംഭിച്ച ഈ ഇന്റർനെറ്റ് കോളിംഗ് സേവനത്തിന് 22 വർഷങ്ങൾ പിന്നിടുന്നു. ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ സ്കൈപ്പ് ലഭ്യമാണ്. 2011ല്‍ സ്കൈപ്പ് … Read more

മാർപാപ്പയുടെ ആരോഗ്യനില മോശമായി, സ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ ഉച്ചയോടെ ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്. ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി അനുഭവപ്പെട്ടിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി … Read more

കുടിയേറ്റക്കാരെ നാടുകടത്താന്‍ ബ്രിട്ടീഷ് സർക്കാരും ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍, 800 പേരെ തിരിച്ചയച്ചു

പ്രസിഡന്റ്‌ ട്രംപ് ഇന്ത്യകാര്‍ക്ക് തന്ന പണി അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ല, ട്രംപ് മോഡലിനെ പിന്തുടർന്ന് ബ്രിട്ടീഷ് സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനോടകം 800 കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ യുകെയിൽ ജോലി ചെയ്യുന്നതിനാൽ, ഈ നടപടി ഇന്ത്യൻ സമൂഹത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കും. വിദ്യാർഥി വിസകളിൽ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുള്ള രാജ്യമാണ് യുകെ. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ നീക്കം. ബ്രിട്ടീഷ് ഹോം … Read more

ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ സഹായ ഏജൻസിയായ UNRWAയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി €20 മില്ല്യണ്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ ഫണ്ടിംഗ് ഗാസ, വെസ്റ്റ് ബാങ്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍  പലസ്തീൻ അഭയാർത്ഥികൾക്കായി UNRWA നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള സഹായമാണെന്ന് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഗാസയിലെ പ്രതിസന്ധി ഭീകരാവസ്ഥയിലാണെന്നും ഹാരിസ് പറഞ്ഞു. ഈ നിർണായക സമയത്ത് ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനുള്ള അയർലൻഡിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഹാരിസ് … Read more

ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇതാണ് നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കുന്നത് കോടതി തടഞ്ഞത്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറഞ്ഞു. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് … Read more