ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനായ അജയ് ബംഗയെ നാമനിർദ്ദേശം ചെയ്ത് അമേരിക്ക

ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് (World Bank) പ്രസിഡന്റ് സ്ഥാനത്തേക്ക്. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അജയ് ബാംഗയെ വേൾഡ് ബാങ്കിന്‍റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചു. നിലവിലെ പ്രസിഡന്‍റ് ഡേവിഡ് മൽപാസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയി‌ച്ചതോടെയാണ് പുതിയ നിയമനം. പൂനെ സ്വദേശി അജയ് ബംഗ മാസ്റ്റർകാർഡിന്‍റെ സിഇഒ ആ‍യിരുന്നു. നിലവിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ വൈസ് ചെയർമാനാണ്. അജയ്പാൽ സിങ് ബംഗ എന്നതാണു മുഴുവൻ പേര്. 2016 ല്‍ പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. … Read more

ഉക്രൈനിൽ യുദ്ധമാരംഭിച്ചിട്ട് ഒരാണ്ട് ; യുദ്ധം ബാക്കി വച്ചത് എന്ത് ?

റഷ്യന്‍ അധിനിവേശ ശക്തികള്‍ ഉക്രൈനില്‍ യുദ്ധമാരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ദിവസങ്ങള്‍കൊണ്ടോ, ആഴ്ചകള്‍ കൊണ്ടോ തങ്ങളുടെ ഉക്രൈന്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്നുള്ള റഷ്യന്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ഉക്രൈന്‍ യുദ്ധത്തെ നേരിട്ടത്. ആ ചെറുത്തുനില്‍പ്പിന്റെ ഒരു വര്‍ഷം കൂടിയാണ് ഇന്ന് അടയാളപ്പെടുത്തുന്നത്. റഷ്യയുടെ സൈനിക ശക്തിയോട് പിടിച്ചുനില്‍ക്കുക എന്നത് ഉക്രൈനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. രാജ്യം കനത്ത ആക്രമണങ്ങളെ നേരിടുമ്പോഴും ഒളിച്ചോടാതെ മുന്നില്‍ തന്നെയുണ്ടായിരുന്നു വ്ലാദ്മിര്‍ സെലന്‍സ്കി എന്ന ഉക്രൈന്‍ ഭരണാധികാരി. കീഴടങ്ങാന്‍ മനസ്സില്ലെന്ന് പലവട്ടം പ്രഖ്യാപിച്ച സെലന്‍സ്കി യൂറോപ്പിന്റെയും, മറ്റു … Read more

പതിനാറ് വർഷം മുൻപ് കാണാതായ ബ്രിട്ടീഷ് പെൺകുട്ടി പോളണ്ടിലോ ? Madeleine McCann താൻ ആണെന്ന അവകാശവാദമായി 21 കാരി രംഗത്ത്

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗലിലെ ഒരു ഹോളിഡേ ഹോമില്‍ വച്ച് കാണാതായ പെണ്‍കുട്ടി Madeleine McCann നെ സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. കാണാതായ പെണ്‍കുട്ടി താനാണെന്നതിനുള്ള തെളിവുകളുമായി 21 കാരിയായ Julia Faustyna രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മുഖസാദൃശ്യവും, ബര്‍ത്ത് മാര്‍ക്കുകളുമടക്കമുള്ള തെളിവുകള്‍ Julia സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂടാതെ Madeleine ന്റെ കണ്ണുകളില്‍ ജന്‍മനാ ഉണ്ടായിരുന്ന Coloboma എന്ന അവസ്ഥ തന്റെ കണ്ണുകള്‍ക്കും ഉണ്ടെന്നതിന്റെ ചിത്രങ്ങളുമായി Julia വീണ്ടും … Read more

ഇന്ത്യൻ വംശജനായ നീൽ മോഹൻ യൂട്യൂബ് സി.ഇ .ഓ ആയി സ്ഥാനമേറ്റു

ടെക് ലോകത്തെ വമ്പന്‍ കമ്പനികളുടെ തലപ്പത്തെ ഇന്ത്യന്‍ വംശജരുടെ പട്ടികയലേക്ക് നീല്‍ മോഹനും. പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ അമരക്കാരനായാണ് അമേരിക്കന്‍-ഇന്ത്യന്‍ വശജനായ നീല്‍ മോഹന്‍ കഴിഞ്ഞ ദിവസം സ്ഥാനം ഏറ്റെടുത്തത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബി സിഇഒ ശന്തനു നാരായണ്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരുടെ പട്ടികയില്‍ ഇനി നീല്‍ മോഹനും ഭാഗമാവും. യുട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ സ്ഥാനത്തുനിന്നുമാണ് നീല്‍മോഹന്‍ സി.ഇ.ഒ സ്ഥാനത്തേക്കെത്തുന്നത്. മുന്‍ സി.ഇ.ഒ സൂസന്‍ വോക്കിജി സ്ഥാനമൊഴിഞ്ഞതോടെയാണ് … Read more

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണസംഖ്യ 28000 കടന്നു; മരണസംഖ്യ ഇരട്ടിയാകാന്‍ സാധ്യതയെന്ന് യു.എന്‍ റിലീഫ് മേധാവി

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 28000 കടന്നു. ദിവസങ്ങള്‍ കടന്നുപോവന്നതോടെ കൂടുതല്‍ പേരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതയും മങ്ങുകയാണ്. തുര്‍ക്കിയില്‍ മാത്രം 24617 മരണങ്ങള്‍ സ്ഥിരീകരിച്ചതായി തുര്‍ക്കി വൈസ് പ്രസിഡന്റ് Fuat Oktay പ്രഖ്യാപിച്ചു. സിറിയയില്‍ 3,574 പേര്‍ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് Tayyip Erdogan കഴിഞ്ഞ ദിവസം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം മരണസംഖ്യ നിലവിലുള്ളതിന്റെ ഇരട്ടിയോ,അതിലധികമോ ആവാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ ദുരിതാശ്വാസ വിഭാഗം മേധാവി Martin Griffiths കഴിഞ്ഞ ദിവസം പറഞ്ഞു. … Read more

തുർക്കി- സിറിയ ഭൂകമ്പം ; മരണം 8700 കടന്നു ; കൊടുംതണുപ്പിലും രക്ഷാപ്രവർത്തനം തുടരുന്നു

തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 8700 കടന്നു.. തുര്‍ക്കിയില്‍ 6234 പേരും, സിറിയയില്‍ 1280 പേരും മരണപ്പെട്ടതായണ് ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം. മരണസംഖ്യ ഇനിയും കുത്തനെ കൂടുമെന്നും, ദുരന്തം 23 മില്യണ്‍ ജനങ്ങളെ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമം ഇരുരാജ്യങ്ങളിലുമായി തുടരുകയാണ്. അതേസമയം കനത്ത തണപ്പ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഭൂമികുലുക്കം വലിയ നാശം വിതച്ച തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്ന് മാസത്തെ അടിയന്തിരാവസ്ഥ … Read more

‘ലോകം കരയുന്നു – തുർക്കിയെയും സിറിയയെയും ഓർത്ത്’ ; മരണസംഖ്യ 4300 കടന്നു

തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയിലുണ്ടായ ഭൂകമ്പത്തില്‍‍ മരണപ്പെട്ടവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേര്‍ മരണപ്പെട്ടതായാണ് നിലവില്‍ തുര്‍ക്കിഷ് ദുരന്തനിവാരണ അതോറിറ്റിയുടെ(AFAD) സ്ഥിരീകരണമുള്ളത്. സിറിയയിലെ മരണസംഖ്യ 1444 കടന്നതായി സിറിയന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ എട്ട് മടങ്ങ് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിരവധിയാളുകള്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തുര്‍ക്കിഷ് സമയം … Read more

ചൈനയുടെ ചാരബലൂൺ അമേരിക്ക വെടിവച്ചു വീഴ്ത്തി

യു.എസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനയുടെ ചാരബലൂണ്‍ വെടിവച്ചുവീഴ്ത്തി. ബലൂണ്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറുകയും, യു,എസ് തീരത്തുനിന്നും 12 മൈല്‍ കടക്കുകയും ചെയ്തതോടെ ബലൂണ്‍ വെടിവച്ച് വീഴ്ത്താനായി പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കുകയാരിന്നു. യു.എസ് നോര്‍ത്തേണ്‍ കമ്മാന്‍ഡ് യുദ്ധവിമാനങ്ങളില്‍ നിന്നുമാണ് ബലൂണിന് നേരെ വെടിയുതിര്‍ത്തത്. ബലൂണ്‍ വെടിച്ചു വീഴ്ത്തുന്നതിന് മുന്നോടിയായി സമീപത്തെ വ്യോമമേഖല പൂര്‍ണ്ണമായു അടച്ചിരുന്നു. മൂന്ന് വിമാനത്താവങ്ങളും താത്കാലികമായി അടച്ചിട്ടുകൊണ്ടായിരുന്നു സൈനിക നടപടി. ചൈനീസ് ചാരബലൂണ്‍ അമേരിക്കയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം … Read more

കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട ; പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ

പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്താണ് വിജയകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് … Read more

നേപ്പാൾ വിമാന ദുരന്തം ; 68 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ ഒരു അയർലൻഡ് സ്വദേശിയും

നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണ് വന്‍ ദുരന്തം. ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.33 ഓടെയായിരുന്നു വിമാനം തകര്‍ന്നവീണത്. ആകെ 68 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. 68 യാത്രക്കാരും 4 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രാവിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന യതി എയര്‍ലൈന്‍സിന്റെ വിമാനം പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും ,ഒരു അയര്‍ലന്‍ഡ് സ്വദേശിയും അടക്കം നിരവധി വിദേശികള്‍ ഉണ്ടായിരുന്നതായാണ് വിമാനത്തിന്റെ പാസഞ്ചര്‍ ലിസ്റ്റില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. … Read more