നിങ്ങളും എടുത്തോ ലോൺ? അയർലണ്ടിൽ ലോണുകൾ കൂടുന്നു

അയര്‍ലണ്ടില്‍ ലോണ്‍ എടുക്കുന്നവരുടെ എണ്ണം കൂടുന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 49,236 പേരാണ് പേഴ്‌സണല്‍ ലോണുകള്‍ എടുത്തിട്ടുള്ളത്. 2022-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27.8% വര്‍ദ്ധനയാണിത്. ഈ ലോണുകളുടെ ആകെ മൂല്യം 481 മില്യണ്‍ യൂറോയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 25 അധികമാണിത്. ഗ്രീന്‍ ലോണുകളുടെ കാര്യത്തിലും ഇരട്ടിയോളം വര്‍ദ്ധനയുണ്ടായതായി BPFI പറയുന്നു. വൈദ്യുതി ചെലവ് കുറയ്ക്കുന്ന തരത്തില്‍ വീടുകള്‍ മോടിപിടിപ്പിക്കുക, ഇലക്ട്രിക് … Read more

അയർലണ്ടിൽ മോർട്ട്ഗേജ് സ്വിച്ചിങ് കുറഞ്ഞു; മോർട്ട്ഗേജ് അപ്രൂവലിലും കുറവെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് നടത്തുന്നവരുടെ എണ്ണം 53% കുറഞ്ഞതായി റിപ്പോര്‍ട്ട്. Banking & Payments Federation Ireland (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2022-ലെ അവസാന മൂന്ന് മാസങ്ങള്‍ അപേക്ഷിച്ച്, ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലാണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്. 2022-ലെ ആകെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റീമോര്‍ട്ട്‌ഗേജ്, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എന്നിവ യഥാക്രമം 22.5%, 25.3% എന്നിങ്ങനെ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 2022-ലെ അവസാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ യഥാക്രമം 52.1%, 53.7% എന്നിങ്ങനെ കുറഞ്ഞതായാണ് … Read more

അയർലണ്ടിൽ പാസാകുന്ന മോർട്ട്ഗേജുകളുടെ എണ്ണത്തിൽ കുറവ്; ഏപ്രിലിൽ മോർട്ട്ഗേജ് ലഭിച്ചത് 4,304 പേർക്ക്

അയര്‍ലണ്ടില്‍ ഒരു മാസത്തിനിടെ അംഗീകാരം നല്‍കിയ മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ കുറവ്. ഏപ്രില്‍ മാസത്തില്‍ ആകെ ലഭിച്ച അപേക്ഷകളില്‍ 4,304 എണ്ണത്തിനാണ് അംഗീകാരം നല്‍കിയത്. മാര്‍ച്ചിനെ അപേക്ഷിച്ച് 5.9% കുറവാണിതെന്ന് Banking and Payments Federation of Ireland (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം അംഗീകാരം നല്‍കിയ ആകെ മോര്‍ട്ട്‌ഗേജുകളില്‍ 53.3% (2,296 എണ്ണം) ഫസ്റ്റ് ടൈം ബയര്‍മാരുടേതാണ്. 21.4% (923) മൂവര്‍ പര്‍ച്ചേയ്‌സുകള്‍. ആകെ 1.2 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് ഏപ്രില്‍ മാസം പാസായത്. … Read more