അയര്‍ലണ്ടില്‍ സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്; പ്രധാനമന്ത്രി പദത്തിലേക്ക് മാർട്ടിന്‍?

അയര്‍ലണ്ടിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിയാന ഫോയൽ, ഫിന ഗേൽ, സ്വതന്ത്ര ടി ഡി മാരുടെ റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു. ഫിയാന ഫോയൽ, ഫിന ഗേൽ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവോടെ മൊത്തം 86 സീറ്റുകൾ നേടിയിരുന്നു, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര ടി.ഡി.മാരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, പുതിയ കൊളിഷൻ സര്‍ക്കാരിനുള്ള ഭൂരിപക്ഷം … Read more

ഐറിഷ് പാർലമെന്റ് മന്ദിരത്തിൽ ബൈക്ക് പാർക്കിങ് നിർമ്മിക്കാൻ 335,000 യൂറോ; വിമർശനം ശക്തമാകുന്നു

ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ Leinster House-ല്‍ 18 ബൈക്കുകള്‍ക്കുള്ള പാര്‍ക്കിങ് നിര്‍മ്മിക്കാനായി 335,000 യൂറോ വകയിരുത്തിയതില്‍ വിമര്‍ശനം. ഗതാഗതമന്ത്രി ഈമണ്‍ റയാന്റെ നേതൃത്വത്തിലുള്ള പദ്ധതിയില്‍ അനാവശ്യമായി തുക മുടക്കുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്. പാര്‍ക്കിങ് നിര്‍മ്മാണത്തിനും മറ്റുമായി 322,282 യൂറോയും, ആര്‍ക്കിയോളജിക്കല്‍ വിലയിരുത്തലിനായി 2,952 യൂറോയും വകയിരുത്തിയതായാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പാര്‍ക്കിങ് നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ഇത്രയും ചെലവ് വരും എന്നാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ പക്ഷം. Quantity surveying services, contract … Read more

അയർലണ്ടുകാർ ഇനി ദാഹിച്ച് തളരില്ല; രാജ്യത്ത് ഉടനീളം പബ്ലിക് വാട്ടർ ഫൗണ്ടനുകൾ സ്ഥാപിക്കുന്നു

അയര്‍ലണ്ടിലുനീളം പൊതു ഇടങ്ങളില്‍ കുടിവെള്ള ഫൗണ്ടനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ലൈബ്രറികളിലും, പിന്നീട് ബീച്ചുകള്‍, പാര്‍ക്കുകള്‍, ഗ്രീന്‍വേകള്‍ മുതലായ ഇടങ്ങളിലുമാണ് സൗജന്യമായി ശുദ്ധജലം ലഭ്യമാകുന്ന ഫൗണ്ടനുകള്‍ സ്ഥാപിക്കുക. പദ്ധതിയുടെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. കുടിവെള്ളം വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുക, പൊതുജനത്തിന് ശുദ്ധജലം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മന്ത്രിമാരായ Ossian Smyth, Darragh O’Brien എന്നിവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ Drinking Water Directive പ്രകാരം … Read more

ഡബ്ലിനിൽ ‘ടെന്റ് ഗ്രാമങ്ങൾ’ ഉയരുന്നു; അഭയാർത്ഥികളെ പുനരധിവസിപ്പിക്കാത്ത സർക്കാരിന് വിമർശനം

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി അഭയാര്‍ത്ഥികളുടെ ടെന്റുകളുയരുന്നത് തുടരുന്നു. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളെ കൃത്യമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നതോടെ ഇവര്‍ പലയിടങ്ങളിലായി ടെന്റുകളടിച്ച് താമസിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 20 എണ്ണം വര്‍ദ്ധിച്ച് ഏകദേശം 70 ടെന്റുകളാണ് നിലവില്‍ ഗ്രാന്‍ഡ് കനാലിന് സമീപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റിലും മറ്റുമായി വഴിയോരത്ത് താമസിച്ചിരുന്ന പലരും ഗ്രാന്‍ഡ് കനാല്‍ ഭാഗത്തേയ്ക്ക് എത്തിയിട്ടുണ്ട്.ഒ’കോണല്‍ സ്ട്രീറ്റില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അമിതമായതായി കാട്ടി തങ്ങളെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞതായി … Read more

അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്: Sinn Fein- 25%Fine Gael- 20%Fianna Fail- 17%സ്വതന്ത്രരും മറ്റുള്ളവരും- 15%Social Democrats- 6%Green Party- 4%Labour Party- 4%People Before Profit (PBP)- 3%Aontu- 3% ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ … Read more

അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more

അയർലണ്ടിൽ ടിവി ലൈസൻസ് ഫീസിന് പകരം ലെവി ഈടാക്കാൻ സർക്കാർ നീക്കം; മാസം 15 യൂറോ വീതം നൽകേണ്ടി വന്നേക്കും

അയര്‍ലണ്ടില്‍ നിലവിലുള്ള ടിവി ലൈസന്‍സ് ഫീസ് എടുത്തുമാറ്റി പകരം പുതിയ തരത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ വര്‍ഷം 160 യൂറോ എന്ന നിരക്കിലാണ് ടിവി ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നത്. ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ RTE-യുടെ പ്രവര്‍ത്തനത്തിനാണ് ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ ഈയിടെയായി RTE അവതാരകനായ റയാന്‍ ടബ്രിഡിക്ക് അമിതശമ്പളം നല്‍കിയെന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ ലൈസന്‍സ് ഫീസ് നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. … Read more