Drogheda IFA (Indian family Association-ന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബർ 27-ന്

Drogheda IFA (Indian family Association) ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ St. Fechins GAA hallൽ വച്ച് കെങ്കേമമായി ആഘോഷിക്കുന്നു. വർണശബളമായ ഒട്ടനവധി പരിപാടികളാണ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്.  അതിസ്വാദിഷ്ടമായ 4 Course Christmas Dinner/kids meal, Nativity Show, PUNJABI DANCE DJ, Santa Visit കൂടാതെ Drogheda-യിലെ കഴിവ് തെളിയിച്ച പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന classical and cinematic dances, comedy … Read more

തുള്ളമോർ ഇന്ത്യൻ അസോസിയേഷൻ (TIA)ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 2023 ഡിസംബർ 30 ശനിയാഴ്ച

പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്ന തുള്ളമോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ 2023 ഡിസംബർ 30 ശനിയാഴ്ച St. Marty’s Youth and Community Centre-ൽ വച്ച് (EIR CODE – R35W2K0) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് കേക്ക് മുറിച്ചും വൈൻ വിതരണം ചെയ്തും തുടങ്ങുന്ന കലാസന്ധ്യ രാത്രി 10 മണിയോടുകൂടെ അവസാനിക്കും. തുള്ളമോർ ഇന്ത്യൻ കമ്യൂണിറ്റിയിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്യങ്ങൾ, ക്രിസ്മസ് കരോൾ, മാർഗം കളി, നേറ്റിവിറ്റി, സ്കിറ്റുകൾ, … Read more

മാർ തോമ്മ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23-ന്

മാർ തോമ്മ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23-ന് Nazarene church , Greystones- ൽ വച്ച് വൈകിട്ട് 3 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷക്ക് വികാരി Rev. Stanley Mathew John കാർമികത്വം വഹിക്കും. തുടർന്ന് 6 മണിക്ക് ക്രിസ്മസ് കരോൾ സർവീസ് ആരംഭിക്കുന്നതായിരിക്കും. Rev Jenu John (Vicar, Holy Trinity CSI Congregation Dublin) മുഖ്യ അതിഥി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ … Read more

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഡിസംബർ 16-ന്

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയർ 2023/2024 ആഘോഷം ഡിസംബർ മാസം 16-ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ വെച്ച് നടത്തപ്പെടുന്നു. ഒപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും കൊണ്ടാടുന്നു. വൈകീട്ട് 4.00-നു കാർണിവൽ മത്സരങ്ങളോടെ ആരംഭിച്ചു 6 മണിക്ക് കേക്ക്, വൈൻ നൽകിയ ശേഷം കുട്ടികൾക്കുള്ള മാജിക് ഷോ, ഫേസ് പെയിന്റിംഗ്, ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30-നു വാർഷിക പൊതു യോഗവും പിന്നാലെ ഒന്നാം വാർഷികത്തിന്റെ കേക്ക് മുറിക്കലും … Read more

കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്മസ്, പുതുവർഷ ആഘോഷം ഡിസംബർ 30-ന്

കില്‍കോക്ക് ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം ഡിസംബര്‍ 30-ന്. വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കില്‍കോക്കിലെ GAA Hall-ല്‍ വച്ചാണ് M50 മ്യൂസിക് ബാന്‍ഡിന്റെ ലൈവ് ഗാനമേള അടക്കമുള്ള പരിപാടികള്‍ അരങ്ങേറുക. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:തോമസ് 087 693 2219ജോജോ 087 647 5197ലിന്‍സ് 089 213 1924റെജി 087 760 4560സുനില്‍ 087 612 0516

മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾ 2024 ജനുവരി 5-ന്

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 2024 ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ 10 മണിവരെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. Kilshannig GAA (Glantane, P51 EOYH) സ്പോർട്സ് കോംപ്ലക്സിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ അയർലണ്ട് ജനതയുടെ ഹരമായി മാറിയ “ഡാഫ്ഡിൽസ് മ്യൂസിക് ബാന്റിന്റെ” സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. കൂടാതെ മുതിർന്നവരുടെയും … Read more

അയർലണ്ടിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ DART, Commuter ട്രെയിൻ സർവീസുകൾ

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണുകള്‍ പ്രമാണിച്ച് അയര്‍ലണ്ടില്‍ രാത്രികളില്‍ അധിക DART (Dublin Area Rapid Transit), Commuter ട്രെയിന്‍ സര്‍വീസുകള്‍. സീസണ്‍ അവസാനിക്കും വരെ എല്ലാ ആഴ്ചയും വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഐറിഷ് റെയില്‍ അറിയിച്ചിരിക്കുന്നത്. ഈ സര്‍വീസുകളില്‍ സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥനെയും നിയോഗിക്കും. എല്ലാ ഡാര്‍ട്ട് നെറ്റ്‌വര്‍ക്കിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി സര്‍വീസുകളുണ്ടാകും. Maynooth, Dundalk, Kildare (Phoenix Park Tunnel വഴി) … Read more

ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബർ 30-ന്

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും. ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, നേറ്റിവിറ്റി ഷോ, മാർഗംകളി, കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കുച്ചിപ്പുടി, ഭാരതനാട്യം, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടും. പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡണ്ട്‌ ബിജു ഇടക്കുന്നത്ത്, സെക്രട്ടറി രാജൻ പൈനാടത്ത്, ട്രഷറർ ഷൈബു … Read more