അയർലണ്ടിൽ 5 പേരിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; കൂടുതൽ പേരിലേക്ക് പടരുമെന്ന് ആശങ്ക

അയര്‍ലണ്ടില്‍ അഞ്ച് പേരില്‍ കൂടി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ആറ് ആയി. ഡിസംബര്‍ 1-നായിരുന്നു ആദ്യ കേസ് സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ വകഭേദം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഈയിടെ കണ്ടെത്തിയിരുന്നു. 30-ഓളം ജനിതകമാറ്റങ്ങള്‍ (mutations) ഉള്ളതായാണ് പറയപ്പെടുന്നതെങ്കിലും വ്യാപനം സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീനോം സീക്വന്‍സിങ് വഴിയാണ് ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കുന്നത്. ഒമിക്രോണിന്റെ വരവോടെ രാജ്യത്ത് … Read more

യൂറോപ്പിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ; ജാഗ്രതയോടെ അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളടക്കം കൂടുതല്‍ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇറ്റലി, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ഇസ്രായേല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് നെതര്‍ലണ്ട്‌സില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്കും, ജര്‍മ്മനിയില്‍ രണ്ട് പേര്‍ക്കുംരോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഒമിക്രോണിന് 30 മ്യൂട്ടേഷനുകളെങ്കിലും സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വൈറസിനെ കോശത്തിലേയ്ക്ക് കടക്കാന്‍ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ … Read more