ലണ്ടൻ നഗരത്തിൽ നൂപുരധ്വനികളുയർത്താൻ ശിവരാത്രി നൃത്തോത്സവം

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 29 വൈകിട്ട് മൂന്നിന് തിരിതെളിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കും. തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം.കഴിഞ്ഞ വർഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്ത് വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാകാരി ആശാ ഉണ്ണിത്താനാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. ഏഴാമത് ലണ്ടൻ … Read more

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രിട്ടനില്‍ അവസരം നല്‍കും: ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍

കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാനുള്ള അവസരം നല്‍കുമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറമി പില്‍മോര്‍ ബെഡ്‌ഫോര്‍ഡ് പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുള്ള ഉന്നതതല സംഘത്തിനൊപ്പം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ലണ്ടന്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എംഡി ജൂലി ചാപ്പല്‍,വൈസ് പ്രസിഡന്റ് ദിവ്യ ബജാജ് ബംഗളുരുവിലെ യു കെ മിഷന്‍ ഡെപ്യൂട്ടി ഹെഡ് കെ ടി രാജന്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ അന്താരാഷ്ട്ര വ്യവസായ വകുപ്പിലെ ഉപദേഷ്ടാക്കളായ … Read more

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി – മുഖ്യമന്ത്രി

2020-ലെ കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾപ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്റ്റ് 1961 – ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കും.  നിലവിൽ, 182-ഓ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് … Read more

ഷെങ്കൻവിസ ! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ

സഞ്ചാരികളുടെ യൂറോപ്യൻ യാത്ര മോഹങ്ങൾക്ക്  ഇനി ചിലവേറും. ഷെൻഗൻ രാജ്യങ്ങൾ  വിസ ഫീസ് നിരക്ക് വർദ്ധിപ്പിക്കുന്നു. 2020 ഫെബ്രുവരി 02 മുതലാണ് വിസാ ഫീസ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരിക. 60 യൂറോ ആയിരുന്ന ഫീസ് ഫെബ്രുവരി മുതൽ 80 യൂറോ ആവും. എന്താണ് ഷെൻഗൻ വിസയെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും നോക്കാം. ഷെങ്കൻ വിസ യൂറോപ്പ് സന്ദര്‍ശിക്കുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും അവിടെ താമസമാക്കിയിട്ടുള്ളവർക്കും ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന സൗകര്യങ്ങളിലൊന്നാണ്. ഷെങ്കൻ വിസ.അതിർത്തി എന്ന ആശയമില്ലാതെ സ്വതന്ത്ര്യമായി … Read more

ചൈനയിലെകോറോണ വൈറസ് പ്രഭവകേന്ദ്രത്തിൽ നിന്ന് ഐറിഷ് പൗരന്മാരെ മോചിപ്പിക്കാൻ പദ്ധതിയായി

ചൈനയിലെ വൈറസ് പ്രഭവകേന്ദ്രമായ Hubei പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ, ഐറിഷ് പൗരൻമാരെ സഹായിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പ് ഊർജിതമാക്കി . മധ്യ ചൈനയിലെ Hubei പ്രവിശ്യയിലെ Wuhan-ലെ ഒരു ഹെൽത്ത് സ്റ്റേഷനിൽ, തിങ്കളാഴ്ച കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരു സ്ത്രീയുമായി, മെഡിക്കൽ സംഘത്തിലുള്ളവർ സംസാരിച്ചിരുന്നു.    കൊറോണ വൈറസിന്റെ ചൈനയിലെ പ്രഭവകേന്ദ്രത്തിൽ കുടുങ്ങിയ ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ നല്ലനിലയിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിൽ മരണസംഖ്യ 82 കടന്നപ്പോൾ തന്നെ Hubei പ്രവിശ്യയിൽ നിന്ന് രക്ഷപെടുന്നതിന്, ഐറിഷ് … Read more

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി എതിരൻ കതിരവന് കേരളം സാഹിത്യ അക്കാദമി പുരസ്കാരം.

ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്‌കാരാം അമേരിക്കൻ മണ്ണിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ എതിരൻ കതിരവന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിലൂടെയാണ് ഉപന്യാസ വിഭാഗത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അമേരിക്കയിലേക്ക് എത്തുന്നത്. ചെറിയാൻ കെ ചെറിയാന് ശേഷം ആദ്യമായി ഈ പുരസ്കാരത്തിന് അർഹനാകുന്ന പ്രവാസി മലയാളിയായിരിക്കുകയാണ് എതിരൻ കതിരവൻ. അദ്ദേഹത്തിന്റെ തന്നെ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകവും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അവസാന നിമിഷം വരെ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് ഈ നേട്ടത്തിന് ഇരട്ടി … Read more

കൊറോണ വൈറസ്; ബെൽഫാസ്റ്റിലും ഡബ്ലിനിലും  രോഗികൾ  നിരീക്ഷണത്തിൽ 

ചൈനയിൽ നിന്ന് തുടങ്ങിയ  കൊറോണ വൈറസ് ബാധിച്ച രോഗികൾ ബെൽഫാസ്റ്റിലും  ഡബ്ലിനിലും ഉണ്ടെന്ന് ആശങ്ക ഉയർന്നു. ചൈനയിലെ കൊറോണ വൈറസ് ഉത്ഭവസ്ഥാനമായ വൂഹൻ  നഗരത്തിൽ നിന്ന് മടങ്ങിയ ആളാണ് സംശയത്തിന് പേരിൽ ബെൽഫാസ്റ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ ഉണ്ടൊ എന്ന് സ്ഥിരീകരിക്കാൻ വേണ്ടി കൂടുതൽ  ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്നതിനു ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. ബെൽഫാസ്റ്റിലെ  റോയൽ വിക്ടോറിയ ആശുപത്രിയിലെ  ഐസൊലേഷൻ വാർഡിൽ ആണ് രോഗി നിലവിലുള്ളത്.  കൂടാതെ സ്കോട്ട്‌ലൻഡിൽ 5 രോഗികളെ കൊറോണ … Read more

ബാങ്ക് സമരം രണ്ട് ദിവസം: നാട്ടിൽ ഇടപാടുകള്‍ തടസ്സപ്പെടും

ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകൾ പണമുടക്ക് നടത്തുന്നതിനാൽ ഇന്ത്യയിൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. വേതന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

പഴയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കാരണം H.S.E പാഴാക്കുന്നത് ലക്ഷങ്ങൾ.

സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദശലക്ഷക്കണക്കിന് യൂറോയുടെ ധനബില്ലിനെ അഭിമുഖീകരിക്കാനൊരുങ്ങി HSE. സൈബർ ആക്രമണങ്ങൾ നേരിടുന്ന ആശുപത്രികൾക്ക് അടിയന്തിര സംരക്ഷണം നൽകുന്നതിന്  മൈക്രോസോഫ്റ്റ് ഫീസുകൾ ഏർപ്പെടുത്തിയതോടെയാണ്   HSE ചിലവുകൾ വർധിച്ചത്. അഞ്ചു വർഷങ്ങൾക്കു മുൻപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, അടുത്തയാഴ്ചയോടെ  മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ്സിസ്റ്റം വിൻഡോസ് 7  സുരക്ഷകാര്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. ഐ.ടി സുരക്ഷാ വിദഗ്ധരിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും സമയപരിധിയെ  സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക്  ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെങ്കിലും, 58,000 PCകളിലും  46,000 ലാപ്ടോപ്പുകളിലും കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ്സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. … Read more

അയർലണ്ടിലെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്ററായി ഇന്ത്യൻ വംശജയായ 14-കാരി ത്രിഷ

ചരിത്രം തിരുത്തികുറിച്ച് ത്രിഷ.അയർലണ്ടിലെ ആദ്യ വുമൺ  ഇന്റർനാഷണൽ മാസ്റ്ററായി ത്രിഷ കന്യാമരാള .ഡബ്ലിനിൽ വച്ചു നടന്ന ടൂർണമെന്റിൽ ഒൻപതു റൗണ്ടുകളിൽ നിന്ന് ആറര പോയിന്റ് നേടിയാണ് ത്രിഷ ഈ ചരിത്ര നേട്ടം കൈവരിച്ചത്.  ഹൈദരാബാദ് സ്വദേശികൾ ആയ ദയാനന്ദ് – നന്ദിത ദമ്പതികളുടെ മകൾ ആണ് ത്രിഷ. പോർട്ട്‌ലീഷിൽ എഞ്ചിനീയർ ആണ് ദയാനന്ദ്.മൈക്രോബയോളജിസ്റ്റ് ആണ് നന്ദിത. ത്രിഷയുടെ സഹോദരൻ തരുണും ചെസ്സ് കളിക്കാരൻ ആണ്. കഴിഞ്ഞ വർഷത്തെ ലീമെറിക്ക് ഓപ്പൺ ചാമ്പ്യൻ ആയിരുന്നു. ചെസ്സ് അയർലണ്ടിൽ പ്രചരിപ്പിക്കുന്നതിന്റെ … Read more