സെവൻസ് ഫുട്ബോൾ മേളയുമായി ‘വാട്ടർഫോഡ് ടൈഗേഴ്‌സ്’ വീണ്ടും

കാൽപ്പന്ത് ആരവങ്ങൾക്കൊപ്പം കൂടിച്ചേരലിന്റേയും, സൗഹൃദത്തിന്റേയും ലോകം തിരിച്ച് പിടിക്കാനുള്ള യാത്രയിൽ അയർലണ്ടിലെ പ്രവാസി കൂട്ടായ്‌മയായ വാട്ടർ ഫോർഡ് ടൈഗേർസ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

പ്രവാസജീവിതത്തിലെ മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും, വ്യക്തിഗതമായ പ്രയാസങ്ങൾക്കും അവധി നൽകി, ഒക്ടോബര്‍ 29-ന് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെവൻസ് ഫുട്ബോൾ മേളയുമായി വാട്ടർഫോഡ് ടൈഗേഴ്‌സ് ജനശ്രദ്ധയാകർഷിക്കുകയാണ്.

രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്ബോൾ മേളയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും.

രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

തുടർച്ചയായ അഞ്ചാം വർഷമാണ് ഈ മേള വാട്ടർഫോഡിൽ അരങ്ങേറുന്നത്. മുൻ വർഷങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ ഈ ടൂർണമെന്റിന്റെ ആരവങ്ങൾക്കായി കാത്തിരിക്കുകയാണ് അയർലണ്ട് മലയാളി സമൂഹം.

Share this news

Leave a Reply

%d bloggers like this: