എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധായകനാകുന്നു

മലയാളസിനിമയിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാളും നിരവധി ഷാജി കൈലാസ് ചിത്രങ്ങളുടെ എഡിറ്ററുമായ ഡോണ്‍മാക്‌സ് സംവിധാന രംഗത്തെത്തുന്ന ആദ്യചിത്രമാണ് പത്തുകല്പനകള്‍. ഷട്ടര്‍ ബള്‍ബ് ഇന്‍ അസോസിയേഷന്‍ വിത്ത് അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോനാണ് നായകന്‍. മീരാജാസ്മിന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു. െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫീസര്‍ ഷാസിയാ അക്ബര്‍ എന്ന കഥാപാത്രത്തെയാണ് മീരാജാസ്മിന്‍ അവതരിപ്പിക്കുന്നത്. കനിഹ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നായികാനിരയില്‍ രണ്ടുപേരുടെ സാന്നിധ്യവും ഏറെ ശക്തമാണ്. മലനിരകള്‍ക്കുള്ളിലെ ഡേവിഡിന്റെ ഒരു ഔദ്യോഗികജീവിതം … Read more

ജെയിംസ് ബോണ്ട് നായികയാകാന്‍ പ്രിയങ്ക ചോപ്ര

ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ പ്രിയങ്കാചോപ്രയ്ക്ക് ഇതു നല്ലകാലം. താരത്തിന്റെ സിനിമകളും സംഗീത ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം ഹോളിവുഡിലേക്കും ക്ഷണം. താരത്തിന്റെ ഹോളിവുഡ് പ്രവേശമായ സീരിയല്‍ ക്വാന്റിക്കോ വന്‍ വിജയം നേടുന്നതിനിടയില്‍ ജയിംസ്‌ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് ക്ഷണം കിട്ടിയതായി റിപ്പോര്‍ട്ട്. പുതിയ ബോണ്ട് ചിത്രത്തില്‍ താരത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അവസരം ലഭിച്ചാല്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് പ്രിയങ്കയും വ്യക്തമാക്കിയിട്ടുണ്ട്. മാദകത്തിടമ്പ് പമേല ആന്‍ഡേഴ്‌സണ്‍ വേഷമിട്ട ഹോളിവുഡ് സിനിമയായ ബേവാച്ചിന്റെ പുതിയ പകര്‍പ്പിലൂടെ ഹോളിവുഡ് സിനിമയിലേക്ക് ഇറങ്ങാനുള്ള … Read more

യുവനടിമാര്‍ കൂട്ടത്തോടെ അമ്മമാരാകുന്നു

പത്തും പന്ത്രണ്ടും വയസുള്ള മക്കളുടെ അമ്മമാരായി യുവനടിമാരായ ഭാമയും ഭാവനയും വെള്ളിത്തിരയിലെത്തുന്നു. ശക്തമായ കഥാപാത്രങ്ങളാണ് ഇരുവരും ചെയ്യുന്നത്. വിഎം വിനു ഒരുക്കുന്ന മറുപടി എന്ന ചിത്രത്തില്‍ ഏക മകള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി മാനസിക വിഭ്രാന്തി ബാധിച്ച സാറയായാണ് ഭാമ അഭിനയിക്കുന്നത്. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും ശക്തമായ നേര്‍ക്കാഴ്ചയാണ് സാറ. തന്റെ മകളെ നശിപ്പിച്ചവരെ ഒന്നൊന്നായി തകര്‍ക്കുന്നു സാറ. റഹ്മാനാണ് സാറയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ബേബി നയന്‍താര മകളുടെ വേഷത്തിലും. മറുപടി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുകയാണ്. കലവൂര്‍ … Read more

കലാഭവന്‍ മണിയുടെ മകള്‍ക്ക് പത്താം ക്ലാസില്‍ ഉന്നത വിജയം

അച്ഛന്റെ വേര്‍പാടിന്റെ വേദനയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ ശ്രീലക്ഷ്മിക്ക് ഉന്നത വിജയം. നാല് എ പ്ലസും ഒരു ബി പ്ലസും നേടിയാണ് നടന്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി വിജയിച്ചത്. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ശ്രീലക്ഷ്മി ഉന്നത വിജയം കരസ്ഥമാക്കിയത് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. എന്റെ ചേട്ടന് ഒരുപാട് സന്തോഷമായിക്കാണും. ഒരു പക്ഷേ ഒരു മിന്നാമിന്നിയായി വന്ന് ഈ സന്തോഷത്തില്‍ പങ്കുചേരുമായിരിക്കും- രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സി.എം.ഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. അച്ഛന്റെ വേര്‍പാടിന്റെ … Read more

ആധുനിക മലയാളിയ്ക്ക് അസ്വസ്ഥതകള്‍ ഉണര്‍ത്തി ”സ്പര്‍ശം” അഥവാ ടച്ച്

ഡബ്ലിന്‍: ആധുനികതയില്‍ അകപ്പെട്ടു പോയ മലയാളികളുടെ മുന്നിലേയ്ക്ക് നിശബദമായി ചോദ്യങ്ങളെറിഞ്ഞ് ബിനു ആന്റണി,സലിന്‍ ശ്രീനിവാസ്‌ എന്നിവര്‍ ഒരുക്കിയ നിശബ്ദ ലഘു ചിത്രം ടച്ച് യൂട്യുബില്‍ റിലീസ് ചെയ്തു. ടിഷാ ടോം എന്ന മൂന്ന് വയസുകാരുയുടെ സ്വഭാവിക അഭിനയത്തോടൊപ്പം,കരുത്തുറ്റ പ്രമേയം ആവിഷകരിക്കുന്ന ടച്ച് സ്വദേശത്തെക്കാളേറെ വിദേശത്ത് താമസിക്കുന്ന ആധുനിക മലയാളിയെ നാളെയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ്. അതിശയോക്തിളോ അതു ഭാവുകത്വങ്ങളോ, ബുദ്ധിജീവി ജാടകളോ ഇല്ലാതെ സ്വാഭാവികമായി നമുക്കിടയില്‍ നടക്കുന്ന കഥ പറയുന്ന ടച്ച് തീര്‍ച്ചയായും ഒരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്.

പ്രിയദര്‍ശനും ലിസിയും ഡിസംബറില്‍ പുനര്‍വിവാഹിതരാകുന്നു ?

വിവാഹമോചനം നേടിയ സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാവുന്നുവെന്ന് റിപ്പോര്‍ട്ട്. ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത് വീണ്ടും ഒന്നിക്കാന്‍ വേണ്ടിയാണത്രെ. കുടുംബത്തില്‍ ഐശ്വര്യത്തിനും പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയാണ് ലിസി വിവാഹ മോചിതയായതെന്നും, ഇരുവരും തമ്മിലുള്ള പുഃനര്‍ വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നുമാണ് സിനിമാമംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1990 ഡിസംബര്‍ 13 പ്രിയദര്‍ശനും ലിസിക്കും ഏറ്റവും കൂടുതല്‍ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. ഇരുവരുടെയും പ്രണയത്തിന് അടയാളമിട്ട ദിവസം. പ്രണയം തുടങ്ങി മുന്നോട്ടു പോയപ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ ആരോ വില്ലന്‍ കളിച്ച് വിവാഹം … Read more

ഷോര്‍ട്ട് ഫിലിമിലേക്ക് അഭിനേത്രികളെ തേടുന്നു.

അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിലേക്ക് 3 അഭിനേത്രികളെ തേടുന്നു. താഴെ പറയുന്ന വിഭാഗങ്ങളിലേക്കാണു അഭിനയത്തില്‍ താത്പര്യം ഉള്ള വനിതകളെ ആവശ്യമുള്ളത്. 18 25 പ്രായപരിധിയിലുള്ള ഒരു പെണ്‍കുട്ടി (പ്രധാന വേഷം) 30 40 പ്രായപരിധിയിലുള്ള ഒരു സ്ത്രീ (സഹനടി) 40 50 പ്രായപരിധിയിലുള്ള ഒരു സ്ത്രീ (ചെറുതെങ്കിലും സംഭാഷണങ്ങളും പ്രാധാന്യവുമുള്ള വേഷം) ഐറിഷ് ആര്‍ട്‌സ് കൌണ്‍സില്‍ ഗ്രാന്റോടുകൂടി ജിജോ പലാട്ടി സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ ഐറിഷ് അഭിനേതാക്കള്‍ ഉള്‍പ്പെടെ ഏകദേശം 12ഓളം കലാകാരന്മാര്‍ അണിനിരക്കുന്നു. … Read more

നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

കോഴിക്കോട്: നാടക-സിനിമ-സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 2012ല്‍ മികച്ച നടനുള്ള സംഗീത-നാടക അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവരാഗം, വൃന്ദാവനം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന ചലച്ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.

മഴയിലും വോട്ട് രേഖപ്പെടുത്തി താരങ്ങള്‍

മഴയിലും പ്രതികൂല കാലാവസ്ഥയിലും നിരനിരയായി നിന്ന് വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്കിടയില്‍ സിനിമ രംഗത്തെ പ്രമുഖരും. മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും രാവിലെ തന്നെ പനമ്പിള്ളി നഗറിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇതുവരെ നടന്ന തെരഞ്ഞെുടുപ്പുകളിലെല്ലാം ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ദുല്‍ക്കര്‍ രാവിലെ തന്നെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്ന് സമ്മതിദാനം വിനിയോഗിച്ചു.നടനും സ്ഥാനാര്‍ത്ഥിയുമായ മുകേഷ് കൊല്ലത്തം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊല്ലത്ത് ചെമ്മക്കാട് ബൂത്തിലും വോട്ട് ചെയ്തു. ശരണ്യ മോഹന്‍ പറവൂരില്‍ എത്തി വോട്ട് രേഖപ്പെടുത്തി. നടന്‍ ദിലീപ് … Read more