‘ഉഡ്താ പഞ്ചാബ്’ സിനിമയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുകൂലവിധി
മുംബൈ: വിവാദ ചിത്രം ഉഡ്ത പഞ്ചാബിന് രണ്ടു ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഒരു ദൃശ്യം മാത്രം ഒഴിവാക്കിയാല്‍ മതിയെന്നു കോടതി വിധിച്ചു. 13 വിഭാഗങ്ങളിലായി 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വിധിച്ചു. അതേസമയം, സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കോടതി നിര്‍േദശിച്ചു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന … Read more