സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കും; ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും

ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെയും പിതാവ് ചാള്‍സ് രാജകുമാരനെയും അറിയിക്കാതെയായിരുന്നു ഹാരിയുടെ പ്രഖ്യാപനം. ഹാരിയുടെയും മേഗന്റെയും അപ്രതീക്ഷിത തീരുമാനം രാജകുടുംബത്തെയും ബ്രിട്ടിഷ് ജനതയെയും ഒരുപോലെ ഞെട്ടിച്ചു. കാനഡയിലേക്ക് താമസം മാറ്റി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കാനാണ് പദ്ധതിയെന്ന് ഹാരിയും മേഗനും അറിയിച്ചു. വെസക്സിലെ പ്രഭുവും പ്രഭ്വിയും എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജീവിതം നയിക്കാനാണ് … Read more

ഫിൻ‌ലാൻഡിൽ ഇനി ദിവസം ആറുമണിക്കൂറും ആഴ്ചയിൽ നാലുദിവസവും മാത്രം തൊഴിൽ സമയം; ആവേശം സൃഷ്ടിച്ച്‌ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ആഴ്‌ചയിൽ നാല് ദിവസവും, ഒരു ദിവസം ആറ് മണിക്കൂറും മാത്രം ദൈർ‌ഘ്യമുള്ള തൊഴിൽസമയം എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ് ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രി സന്ന മരിൻ‌. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിൽ പ്രശസ്തയാണ് സന്ന മരിൻ‌. ഫിൻ‌ലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്. അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ … Read more

ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടർന്ന് അർബുദ രോഗിയായ സ്ത്രീ ആശുപത്രിയിൽ പൊള്ളലേറ്റ് മരിച്ചു

ബുക്കാറസ്റ്റ്: റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ ഫ്ലോറാസ്ക ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീ പൊള്ളലേറ്റ് മരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതയായ സ്ത്രീ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു. ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിക്കുന്ന വൈദ്യുത ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടരുകയും രോഗിയുടെ ശരീരത്തില്‍ 40% പൊള്ളലേല്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള അണുനാശിനിയാണ് ഉപയോഗിച്ചത്. അതായിരിക്കാം പെട്ടെന്ന് തീ പിടിയ്ക്കാൻ കാരണമായത്. ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്സ് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് … Read more

പ്രതിമാസ വീട് വാടക15 ലക്ഷം രൂപ; ഓസ്ട്രിയൻ സ്ഥാനപതിയെ തിരിച്ചു വിളിച്ച് ഇന്ത്യ

വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്ഥാനപതി രേണു പാലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് അപ്പാര്‍ട്ട്മെന്‍റ് വാടകയ്‍ക്കെടുത്ത രേണു പാലിനെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‍തുവെന്നാണ് സ്ഥാനപതിക്കെതിരായ പ്രധാന ആരോപണം.1988 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ രേണു പാലിന്‍റെ ഓസ്ട്രിയയിലെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര വിജിലന്‍സ് കമ്മിഷനും നടത്തിയ അന്വേഷണത്തില്‍ രേണു പാല്‍ സാമ്പത്തിക ക്രമക്കേട് … Read more

‘ഇനി ലേബറിന് മുന്നേറാൻ പുത്തൻ ആശയങ്ങൾ വേണം’; പാർട്ടി നേതൃത്വ നിരയിലേക്ക് റെബേക്ക ലോംഗ്-ബെയ്‌ലി

ലണ്ടൺ: ലേബർ പാർട്ടിയെ നയിക്കാൻ റെബേക്ക ലോംഗ്-ബെയ്‌ലി എത്തുന്നു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോൾ പകരക്കാരിയായി എത്താൻ തയ്യറെടുക്കുകയാണ് റെബേക്ക. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് … Read more

സ്വീഡനിൽ വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞു; അടച്ചുപൂട്ടിയത് 104 പള്ളികൾ

സ്റ്റോക്‌ഹോം : സ്വീഡനിൽ വിശ്വസികളുടെ എണ്ണം കുറഞ്ഞതോടെ 18 വർഷത്തിനിടെ 104 ക്രിസ്ത്യൻ പള്ളികൾ അടച്ചുപൂട്ടി. 2018-ലാണ് ഏറ്റവും കൂടുതല്‍ പള്ളികള്‍ അടച്ചുപൂട്ടിയത്. പത്ത് പള്ളികളാണ് കഴിഞ്ഞ വർഷം അടച്ചുപൂട്ടിയത്. ദേശീയ ചാനലായ എസ്‍വിടി യാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇപ്പോള്‍ 3000 പള്ളികളാണ് ചര്‍ച്ച് ഓഫ് സ്വീഡന് കീഴില്‍ ശേഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മതവിഭാഗമായ സ്വീഡിഷ് ചര്‍ച്ചില്‍ ഓരോ വര്‍ഷവും രണ്ട് ശതമാനം അംഗങ്ങളുടെ കുറവാണുണ്ടാകുന്നത്. 2018-ല്‍ സ്വീഡിഷ് ജനതയുടെ 57 ശതമാനമാണ് സ്വീഡിഷ് … Read more

ക്രിസ്മസ് കാർഡുകളിൽ തടവുകാരുടെ സന്ദേശങ്ങൾ; ചൈനീസ് കമ്പനിയിൽ നിന്നും ക്രിസ്മസ് കാർഡുകൾ വാങ്ങുന്നത് നിർത്തലാക്കി ടെസ്‌കോ

ലണ്ടൺ: ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്കോ. ചൈനീസ് കമ്പനിയുടെ ക്രിസ്‍മസ് കാര്‍ഡുകള്‍ വാങ്ങുന്നത് നിര്‍ത്തി. ക്രിസ്‍മസ് കേക്കുകള്‍ക്കൊപ്പം നല്‍കാനുള്ള ആശംസാ കാര്‍ഡുകളില്‍ തടവുകാരുടെ സന്ദേശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ചൈനീസ് കമ്പനിയുടെ കാര്‍ഡുകള്‍ വാങ്ങേണ്ടെന്ന് ടെസ്‍കോ തീരുമാനിച്ചത്. ചൈനയിലെ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരാണ് കാര്‍ഡുകള്‍ പായ്ക്ക് ചെയ്‍തത്. തടവുകാരെ കൊണ്ട് ഈ ജോലി ചെയ്യിച്ചുവെന്നത് അംഗീകരിക്കാനാകാത്തതാണെന്നും തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്നും ടെസ്‍കോ വക്താവ് വ്യക്തമാക്കി. കൂട്ടുകാര്‍ക്ക് നല്‍കാനായി ക്രിസ്‍മസ് കാര്‍ഡ് … Read more

യുഎസ്നും ഓസ്‌ട്രേലിയയ്ക്കും പുറമെ ഫിൻലാൻഡിലും പൗരത്വാബില്ലിനെതിരെ പ്രതിഷേധം

ഹെൽസിങ്കി: ഇന്ത്യയിലെ പൗരത്വ ബില്ലിനെതിരെ രാജ്യത്തിന് പുറത്തേയ്ക്കും പ്രതിഷേധം വ്യാപകമാകുമ്പോൾ ഏറ്റവും അവസാനം പ്രതിഷേധം നടന്നത് ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലാണ്. ഫിൻലാൻഡിലുള്ള ഇന്ത്യക്കാരന് പ്രതിഷേധം സംഘടിപ്പിച്ചത്. ഹെൽ‌സിങ്കി, വാസ, ടാം‌പെരെ, തുർ‌കു, ലപ്പീൻ‌റന്ത തുടങ്ങി വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള 50 ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ നടത്തുന്ന പോലുള്ള സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള … Read more

സംഹാരതാണ്ഡവമാടി എൽസയും,ഫാബിയനും; ക്രിസ്മസിന്റെ നിറം മങ്ങി ഫ്രാൻസും, സ്പെയിനും, പോർച്ചുഗലും

മാഡ്രിഡ്: യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിൽ കനത്ത പേമാരി തുടരുന്നു. ശക്തമായ മഴയിലും, കാറ്റിലും പെട്ട് 9 പേർക്ക് ജീവൻ നഷ്ടമായി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ മൂന്നുരാജ്യങ്ങളിൽ കനത്ത നാശം വിതച്ചുകൊണ്ടാണ് കൊടുംകാറ്റുകളായ എൽസയും,ഫാബിയനും കടന്നുപോയത്. എൽസ ബ്രിട്ടനിലും കനത്ത മഴയ്ക്ക് വഴിമാറിയിരുന്നു. കൊടുങ്കാറ്റുകൾ കടന്നുപോയപ്പോൾ ഏറ്റവും മാരകമായി ബാധിച്ചത് സ്പെയ്നിനെയാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ മരണങ്ങളും സംഭവിച്ചത്. എല്ലാ ഗതാഗത മാർഗ്ഗങ്ങളും നിശ്ചലമായി. നിരവധി മരങ്ങൾ കടപുഴകിയതോടെ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. വൈദ്യുതി … Read more

Be Friends Switzerland-ന് പുതിയ ഭാരവാഹികൾ………

കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തന മികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി. പ്രസിഡന്റ്‌ ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി വിരുതീയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനറിപ്പോർട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ ജോയ് തടത്തിലും അവതരിപ്പിച്ചു. പ്രസിഡന്റ്‌ ബിന്നി വെങ്ങപ്പള്ളിൽ തന്റെ കാലയളവിലെ പ്രവർത്തനങ്ങളിൽ കൂടെ സഹകരിച്ച എല്ലാവർക്കും … Read more