32 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിലനിറത്തിലേക്ക് മാറുന്നു.

32 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിലനിറത്തിലേക്ക് മാറുന്നു. നീല പാസ്‌പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി. നീല പാസ്പോര്‍ട്ടുകള്‍ അടുത്ത മാസം നല്‍കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. യൂണിയനില്‍ നിന്ന് യുകെ പോയതിനെത്തുടര്‍ന്ന് നിലവിലെ ബര്‍ഗണ്ടി ഡിസൈന്‍ മാറ്റിസ്ഥാപിക്കുകയാണ്. 1921 മുതല്‍ 1988 വരെ യുകെയില്‍ നീല പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നു. പുതുതായി നല്‍കുന്ന എല്ലാ പാസ്പോര്‍ട്ടുകളും വേനല്‍ക്കാലം മുതല്‍ നീലയായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.ഇപ്പോഴും തീയതിയിലുള്ള പാസ്പോര്‍ട്ടുകള്‍ അവയുടെ കാലഹരണ തീയതി വരെ സാധുവായിരിക്കും, എന്നാല്‍ 2021 … Read more

കൊറോണ വൈറസ് കാരണം ഇറ്റലിയിലും മരണം . യൂറോപ്പ് മുഴുവൻ കനത്ത ജാഗ്രത

കൊവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച് ഇറ്റലിയില്‍ ഒരാള്‍ മരിച്ചു. രാജ്യത്തെ ആദ്യ മരമമാണ് വെള്ളിയാഴ്‍ച ഉണ്ടായതെന്ന് ഇറ്റലി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വനെറ്റോയിലെ 78 വയസ്സുകാരനാണ് മരിച്ചത്. യൂറോപ്പില്‍ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണിത്. നേരത്തെ ഫ്രാന്‍സില്‍ ഒരാള്‍ മരിച്ചിരുന്നു. അതേസമയം, വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വെള്ളിയാഴ്‍ച 109 പേര്‍ മരിച്ചതായി ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 90 മരണവും വുഹാന്‍ നഗരത്തിലാണ്. ഇതോടെ ചൈനയില്‍ മരണസംഖ്യ 2345 ആയി … Read more

ചെലവേറിയ രാജ്യങ്ങളില്‍ സ്വിറ്റ്സര്‍ലണ്ട് ഒന്നാമത് ;അയർലണ്ട് 13 -ആം സ്ഥാനത്ത്

ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ  പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാം  സ്ഥാനം നിലനിര്‍ത്തി. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം.പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്. സിഇഒ വേള്‍ഡ് ബിസിനസ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ 132 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. വീട്, വസ്ത്രം, ടാക്സി, ഇന്റര്‍നെറ്റ്, പലചരക്ക്, ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ്  മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ … Read more

ഐക്യരാഷ്ട്രസഭയുടെ മുന്നിൽ ഫെബ്. 1 – ന് ,പൗരത്വ നിയമത്തിനെതിരെ യൂറോപ്പ്യൻ മലയാളികളുടെ പ്രതിഷേധം .

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രത്യേകിച്ച് സ്വിറ്റ്സർലൻഡ്, പോളണ്ട്, ജർമ്മനി  ,ഓസ്ട്രിയ ,സ്വീഡൻ,ഫിൻലാൻഡ് ,  അയർലൻഡ് തുടങ്ങിയ  രാജ്യങ്ങളിലെ  മലയാളികൾ എല്ലാവരും കൂടി ഒന്ന് ചേർന്ന് പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മുമ്പിൽ പ്രതിഷേധം   നടത്തുന്നു . പ്രതിഷേധ പരിപാടി   നിശ്ചയിച്ചിരിക്കുന്നത്  ഫെബ്രുവരി ഒന്നിന് ,ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ്   .  പൗരത്വ നിയമവും ,പൗരത്വ പട്ടികയും  ഭരണഘടനപരമായുള്ള  ലംഘനമാണെന്നും ,മതേതരത്വത്തിനു  എതിരാണെന്നും  ഇന്ത്യയുടെ   ജനാധിപത്യത്തിലെ … Read more

സി.എ.എയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാറിന് തിരിച്ചടി. സി.എ.എക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. അടുത്തയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. സി.എ.എ വിവേചനപരവും അപകടകരമായ രീതിയില്‍ വിഭജനപരവുമാണെന്ന് പറയുന്ന പ്രമേയത്തില്‍, അന്താരാഷ്ട്ര സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ് നിയമമെന്നും കുറ്റപ്പെടുത്തുന്നു. യൂണിയനിലെ 154 ജനപ്രതിനിധികളാണ് പ്രമേയം കൊണ്ടുവരുന്നത്. പ്രമേയത്തിന്റെ അഞ്ചു പേജ് വരുന്ന കരട് തയ്യാറായതായി റിപ്പോര്‍ട്ടുണ്ട്. 26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള … Read more

കൊറോണ വൈറസ് യൂറോപ്പിലും എത്തി; ഫ്രാൻസിൽ മൂന്നു രോഗികളുടെ കാര്യത്തിൽ സ്ഥിരീകരണം

ഫ്രാൻസിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്ക് വൈറസ് ബാധ ഉണ്ട് എന്ന്  സ്ഥിരീകരണം ലഭിച്ചു. യൂറോപ്പിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരണം ഉണ്ടായ ആദ്യ കേസുകൾ ആണിത്. വൈറസ്  ഉണ്ട് എന്ന് സ്ഥിരീകരിച്ച  മൂന്നുപേരും ചൈനയിൽനിന്ന് മടങ്ങിയവരാണ്.അതിൽ  രണ്ടു പേർ ഒരേ കുടുംബത്തിൽ പെട്ടവരുമാണ്. രോഗം പിടിപെട്ടവരിൽ ഒരാൾ  ചൈനയിലെ കൊറോണ വൈറസ് ഉത്ഭവസ്ഥാനമായ വൂഹൻ  മേഖലയിലൂടെ യാത്രചെയ്ത് ആളാണ്. ഇവരുടെ വൈറസ്  രോഗം സ്ഥിരീകരിക്കുന്നത്തിനു മുമ്പ് ഫ്രാൻസിൽ തന്നെ നിരവധി ആളുകളും ആയി … Read more

സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കും; ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും

ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെയും പിതാവ് ചാള്‍സ് രാജകുമാരനെയും അറിയിക്കാതെയായിരുന്നു ഹാരിയുടെ പ്രഖ്യാപനം. ഹാരിയുടെയും മേഗന്റെയും അപ്രതീക്ഷിത തീരുമാനം രാജകുടുംബത്തെയും ബ്രിട്ടിഷ് ജനതയെയും ഒരുപോലെ ഞെട്ടിച്ചു. കാനഡയിലേക്ക് താമസം മാറ്റി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കാനാണ് പദ്ധതിയെന്ന് ഹാരിയും മേഗനും അറിയിച്ചു. വെസക്സിലെ പ്രഭുവും പ്രഭ്വിയും എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജീവിതം നയിക്കാനാണ് … Read more

ഫിൻ‌ലാൻഡിൽ ഇനി ദിവസം ആറുമണിക്കൂറും ആഴ്ചയിൽ നാലുദിവസവും മാത്രം തൊഴിൽ സമയം; ആവേശം സൃഷ്ടിച്ച്‌ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ആഴ്‌ചയിൽ നാല് ദിവസവും, ഒരു ദിവസം ആറ് മണിക്കൂറും മാത്രം ദൈർ‌ഘ്യമുള്ള തൊഴിൽസമയം എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ് ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രി സന്ന മരിൻ‌. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിൽ പ്രശസ്തയാണ് സന്ന മരിൻ‌. ഫിൻ‌ലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്. അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ … Read more

ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടർന്ന് അർബുദ രോഗിയായ സ്ത്രീ ആശുപത്രിയിൽ പൊള്ളലേറ്റ് മരിച്ചു

ബുക്കാറസ്റ്റ്: റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ ഫ്ലോറാസ്ക ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീ പൊള്ളലേറ്റ് മരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതയായ സ്ത്രീ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു. ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിക്കുന്ന വൈദ്യുത ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടരുകയും രോഗിയുടെ ശരീരത്തില്‍ 40% പൊള്ളലേല്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള അണുനാശിനിയാണ് ഉപയോഗിച്ചത്. അതായിരിക്കാം പെട്ടെന്ന് തീ പിടിയ്ക്കാൻ കാരണമായത്. ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്സ് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് … Read more

പ്രതിമാസ വീട് വാടക15 ലക്ഷം രൂപ; ഓസ്ട്രിയൻ സ്ഥാനപതിയെ തിരിച്ചു വിളിച്ച് ഇന്ത്യ

വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്ഥാനപതി രേണു പാലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് അപ്പാര്‍ട്ട്മെന്‍റ് വാടകയ്‍ക്കെടുത്ത രേണു പാലിനെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‍തുവെന്നാണ് സ്ഥാനപതിക്കെതിരായ പ്രധാന ആരോപണം.1988 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ രേണു പാലിന്‍റെ ഓസ്ട്രിയയിലെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര വിജിലന്‍സ് കമ്മിഷനും നടത്തിയ അന്വേഷണത്തില്‍ രേണു പാല്‍ സാമ്പത്തിക ക്രമക്കേട് … Read more