ഇന്റര്‍നെറ്റിലെ പ്രിയപ്പെട്ട ചിഹ്നമായ ഹാഷ് ടാഗിന് പത്ത് വയസ്

ഇന്റര്‍നെറ്റില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും സ്വാധീനശക്തിയുള്ളതുമെന്ന് അറിയപ്പെടുന്ന ചിഹ്നമായ ഹാഷ് ടാഗിന് ( # ) പത്ത് വയസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടംബ്ലര്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ സര്‍വസാധാരണമാണെങ്കിലും ട്വിറ്ററിലാണ് ഈ ചിഹ്നം കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ 328 മില്യന്‍ പേര്‍ ട്വിറ്ററില്‍ സജീവമാണെന്നാണു കണക്കാക്കപ്പെടുന്നത്. ഇവര്‍ ഓരോ ദിവസവും 125 മില്യന്‍ തവണ ഹാഷ് ടാഗ് ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹാഷ് ടാഗ് ആദ്യമായി ഉപയോഗിച്ച വര്‍ഷമാണ് 2007. ആ വര്‍ഷം 9,000 ട്വീറ്റുകളില്‍ ഈ … Read more

പുക വലിച്ച് ക്യാന്‍സര്‍ വന്ന യുവാവ് വലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടി വെച്ചു കൊന്നു

പുകവലി ശീലമാക്കിയതിനെത്തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച ഇരുപത്തഞ്ച്കാരന്‍ പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. സുഹൃത്തിനെ കൊല്ലാന്‍ വേണ്ടി തോക്ക് വാങ്ങിയ അഹമ്മദ് കൊലപാതകത്തിന് മുന്‍പ് നിരവധി തവണ നിറയൊഴിച്ച് പരിശീലിച്ചിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തി. അഹമ്മദിന്റെ ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അഹമ്മദും കൊല്ലപ്പെട്ട സുഹൃത്ത് ഇനായത്തും ജോലി ചെയ്തിരുന്നത്. അഹമ്മദ് തന്നെയാണ് സുഹൃത്തിന് ജോലി വാങ്ങി നല്‍കിയത്. ജോലിയില്‍ മിടുക്കനായിരുന്നതിനാല്‍ ഇനായത്തിനോട് ഹോട്ടല്‍ ഉടമസ്ഥന് … Read more

കശ്മീരില്‍ തീവ്രവാദി ആക്രമണം; എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പുല്‍വാമയിലെ ജില്ലാ പോലീസ് കോംപ്ലക്സിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. പോലീസുകാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ തീവ്രവാദ സംഘടന നടത്തിയ ചാവേറാക്രമണമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സി.ആര്‍.പി.എഫുകാരാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളും മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരും കൊല്ലപ്പെട്ടു. തീവ്രവാദികള്‍ വലിച്ചെറിഞ്ഞ സ്ഫോടക വസ്തക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് രണ്ട് സി.ആര്‍.പിഎഫുകാര്‍ മരിച്ചത്. തുരുതുരാ വെടിവെപ്പ് നടത്തിയാണ് മൂന്ന് തീവ്രവാദികള്‍ കോംപ്ലക്സിനകത്ത് കടന്നത്. … Read more

ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും; ഉത്തരേന്ത്യയില്‍ കനത്ത ജാഗ്രത

ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗ് ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോഹ്ത്തക്കിലെ സുനാരിയ ജയിലില്‍ വെച്ചാകും വിധി പ്രസ്താവിക്കുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള സുനാരിയ ജില്ലാ ജയില്‍ കോടതിയായി ഹരിയാന ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഉണ്ടായ കലാപം കണക്കിലെടുത്താണ് കോടതിയുടെ … Read more

പൈലറ്റിന് നെഞ്ചു വേദന; ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തരമായി ഇറക്കി

പൈലറ്റിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പൈലറ്റിനെ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. പൈലറ്റ് റൊമേനിയ സ്വദേശി ആന്ദ്രേ ദിനു(34)വിനാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സഹപൈലറ്റ് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദിനുവിന്റെ അവസ്ഥ ഇപ്പോള്‍ … Read more

ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നു, യുദ്ധ ഭീതിയില്‍ ലോകം

അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്ന ഭീഷണികള്‍ക്കിടെ ഉത്തര കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചത് ആശങ്കയുണര്‍ത്തി. കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള കടലിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനിടെയാണ് മിസൈല്‍ പരീക്ഷണം. എന്നാല്‍ ഉത്തര കൊറിയ നടത്തിയ മൂന്ന് മിസൈല്‍ പരീക്ഷണങ്ങളില്‍ രണ്ടെണ്ണവും പരാജയപ്പെട്ടെന്ന് ഹവായിയിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രം അറിയിച്ചു. എന്നാലിവ ഹ്രസ്വദൂര മിസൈലുകളാണെന്നും അമേരിക്കയ്ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ … Read more

അമേരിക്ക ഭീതിയില്‍, ഉഗ്രശേഷിയുമായി ഹാര്‍വി, കനത്ത നാശം ഉണ്ടായേക്കും

ഹാര്‍വി ഹുരിക്കേയ്ന്‍ ചുഴലിക്കൊടുങ്കാറ്റ് അതിശക്തമായി അമേരിക്കയില്‍ ആഞ്ഞടിക്കുമെന്ന് സൂചന. ഹാര്‍വി വെള്ളിയാഴ്ച രാത്രിയോടെ ടെക്സാസിലെത്തിക്കഴിഞ്ഞു. ടെക്‌സാസിന്റെ തെക്കന്‍ ഭാഗങ്ങളിലെ തീരങ്ങളില്‍ താമസിക്കുന്നവരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്‌കൂളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്‌സാസിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകളനുസരിച്ച് ശനിയാഴ്ച മേഖലയില്‍ കനത്തമഴയുണ്ടാകും. ശക്തമായ കാറ്റില്‍ തിരമാലകള്‍ 12 അടിവരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കാറ്റഗറി 4 ല്‍ പെട്ട ഹാര്‍വി 12 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റാണ്. മെക്സക്കന്‍ ഉള്‍ക്കടലിനു … Read more

റാം റഹിമിനെ ശിക്ഷിച്ച ജസ്റ്റിസ് ജഗ്ദീപ് സിംഗിനെ അറിയാം

ഹരിയാനയിലെ പഞ്ച്കുള സിബിഐ കോടതി വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗ കേസില്‍ തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴുവര്‍ഷവും ബാലാത്സംഗത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ചിലപ്പോള്‍ ജീവപര്യന്തം വരെയാകം. ജസ്റ്റിസ് ജഗ്ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. റാം റഹീം സിംഗ് കുറ്റക്കാരനെന്ന് ജസ്റ്റിസ് ജഗ്ദീപ് സിംഗ് വിധി പറഞ്ഞതിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളില്‍ കൊല്ലപെട്ടത് ഇതുവരെ 32 പേരാണ്. നൂറിലേറെ പേര്‍ക്ക് പരിക്കും വ്യാപക അക്രമങ്ങളുണ് ഹരിയാനയിലും … Read more

മെല്‍ബണില്‍ മാരത്തോണ്‍ ഓണാഘോഷങ്ങള്‍ക്ക് FOB യിലൂടെ തുടക്കം

മെല്‍ബണ്‍: ഒന്നിലധികം മാസം നീളുന്ന മാരത്തോണ്‍ ഓണാഘോഷങ്ങളുടെ പാച്ചില്‍ മെല്‍ബണില്‍ തുടക്കമിട്ടു.ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റണ്‍ (FOB )സംഘടിപ്പിച്ച ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷം മെല്‍ബണ്‍ എപ്പിംഗില്‍ 19/ 8/ 2017 നു വിവിധ കളികള്‍ കൊണ്ടും നാനാ മത വിഭാഘങ്ങളുടെ പങ്കാളിത്തം കൊണ്ടും വര്‍ണാഭമായി. Fr. Martin നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്ത ആഘോഷങ്ങള്‍ വിവിധ കലാ കായിക മത്സരങ്ങളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി പര്യവസാനിച്ചു . കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷമാരുടെയും വടം വലി മത്സരങ്ങള്‍ … Read more

ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം കടന്നു; സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ഏക്കറുകണക്കിന് വിസ്തീര്‍ണത്തിലുള്ള വമ്പന്‍ ആശ്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സൈന്യം ആശ്രമത്തില്‍ പ്രവേശിച്ചത്. ആശ്രമത്തില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. … Read more