ഇന്ത്യന്‍ ഐടി വ്യവസായം എച്ച് 1ബി വിസയെ ആശ്രയിച്ചല്ലെന്ന് ഇന്‍ഫോസിസ് സിഇഒ

ഇന്ത്യന്‍ ഐടി രംഗം ബിനസിനസ് നടത്തിപ്പിനായി എച്ച് 1ബി വിസകളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന ധാരണ തിരുത്തി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക. രാജ്യത്തെ ഐടി കമ്പനികള്‍ എച്ച് 1ബി വിസകളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുന്നതും ചിന്തിക്കുന്നതും തെറ്റാണെന്ന് സിക്ക അഭിപ്രായപ്പെട്ടു. വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ എച്ച് 1ബി വിസാ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐടി സ്ഥാപനങ്ങള്‍ക്ക് ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു അഭിമുഖത്തില്‍ ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് മറുപറി പറയുകയായിരുന്നു … Read more

ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ സേവനങ്ങള്‍ക്ക് ചെലവ് കൂടും

ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ടെലികോം, ഹോട്ടല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ചെലവ് കൂടും. ജിഎസ്ടി നടപ്പാക്കുന്നതോടെ തങ്ങളുടെ സേവനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ട് രാജ്യത്തെ സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ചുമത്തുന്ന നികുതി 15 ശതമാനത്തില്‍ നിന്നും ജൂലൈ മുതല്‍ 18 ശതമാനമായി വര്‍ധിക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഇതേ രീതിയിലുള്ള സന്ദേശങ്ങള്‍ ടെലികോം സേവനദാതാക്കളും വരിക്കാര്‍ക്ക് നല്‍കുന്നതായാണ് വിവരം. … Read more

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം ; അമേരിക്കന്‍ സിഇഒമാരുമായി ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ കമ്പനി നേതൃത്വങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. ആഗോള ഭീമന്മാരായ വാള്‍മാര്‍ട്ട്, ആപ്പിള്‍, കാറ്റര്‍പില്ലര്‍ തുടങ്ങിയ 20 കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായി നാളെ മോദി ചര്‍ച്ച നടത്തുമെന്നാണ് ഔദ്യോഗിക വിവരം. ലോജിസ്റ്റിക്സ് രംഗത്തെ ഇന്ത്യയുടെ കാര്യക്ഷമത, നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷമുള്ള സാമ്പത്തിക സ്ഥിതി, ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ജിഎസ്ടിയിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. ഇതിനു … Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു.

നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. റിഫാത്ത് ഷാരൂഖിന്റെ നേത്യത്വത്തില്‍ ആറംഗ സംഘം വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ വികസിപ്പിച്ചെടുത്ത ‘കലാംസാറ്റ്’ വ്യാഴാഴ്ച 3 മണിയോടെയാണ് വിക്ഷേപിച്ചത്. നാസയും ഐ ഡൂഡിളും ചേര്‍ന്ന് സംഘടിപ്പിച്ച ക്യൂബ്സ് ഇന്‍ സ്പേസ് മത്സരത്തില്‍ നിന്നാണ് റിഫാത്തിന്റെ കുഞ്ഞന്‍ ഉപഗ്രഹം തെരഞ്ഞെടുത്തത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ … Read more

ഇന്ത്യക്ക് 22 പ്രഡേറ്റര്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ നാവികസേനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രരമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് യുഎസ് ഭരണകൂടത്തിന്റെ നടപടി. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ പ്രധാന സവിശേഷത. 27 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന … Read more

മൂന്നര കിലോമീറ്റര്‍ ദൂരെ നിന്ന് ഐഎസ് ഭീകരനെ വെടിവച്ചു കൊന്നു; കനേഡിയന്‍ സ്നൈപ്പറിനു ലോകറെക്കേര്‍ഡ്

3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് ഐ എസ് ഭീകരനെ കൊന്ന കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-2 വിലെ സൈനികന് ലോക റെക്കോര്‍ഡ്. വെടിയേറ്റ് തീവ്രവാദി പത്തു സെക്കന്‍ഡുകള്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. ഇത്രയകലത്തില്‍ നിന്നു ഒരാളെ വെടിവച്ചു കൊല്ലുന്നത് ആദ്യമായിട്ടാണെന്നാണ് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാനഡയുടെ സ്പെഷല്‍ ഫോഴ്സായ ജോയിന്റ് ടാസ്‌ക് ഫോ്ഴ്സ് 2(ജെടിഎഫ്2)വിലെ സ്നൈപ്പറാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. ഭീകരരെ നേരിടലും ബന്ദികളെ മോചിപ്പിക്കലുമാണ് ഈ ഫോഴ്സിന്റെ പ്രധാന … Read more

അമേരിക്കയില്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ മാത്രമല്ല തോക്ക് ഉപയോഗിക്കാനും പരിശീലനം

അമേരിക്കയില്‍ അധ്യാപകര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു. അമേരിക്കയിലെ കോളോറാഡോയിലാണ് അധ്യാപകര്‍ക്ക് ഇത്തരത്തിലൊരു പരിശീലനം നല്‍കുന്നത്. കൂടാതെ ക്ലാസുകളില്‍ തോക്ക് കൊണ്ടുവരാനും അനുമതി ലഭിച്ചത്. കൊളോറാഡോയില്‍ നിയമം അനുസരിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആയുധങ്ങല്‍ കൈവശം വെയ്ക്കാവുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ആയുധം എങ്ങനെ ഉപയോഗിക്കണെമെന്നും സാഹചര്യങ്ങളെ എത് രീതിയില്‍ നേരിടണമെന്നുമുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. വെല്‍ഡ് കണ്‍ട്രിയിലെ 17 അംഗ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീനമാണ് നല്‍കുന്നത്. കണ്‍സര്‍വേറ്റീവ് ഓര്‍ഗനൈസേഷന്‍ കേളോറാഡന്‍സ് ഫോര്‍ ലിബര്‍ട്ടീസ് ആണ് … Read more

മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡ് മുന്നോട്ടുവെച്ച് ബിജെപി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അതേവിഭാഗത്തില്‍ തന്നെയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് വ്യക്തം. മീരാകുമാര്‍ കോണ്‍ഗ്രസിലെ ദലിത് നേതാക്കളില്‍ പ്രധാനിയാണ്. … Read more

വീടിനു മുന്നില്‍ ദരിദ്രനെന്ന് എഴുതിവയ്ക്കും; രാജസ്ഥാനില്‍ സര്‍ക്കാരിന്റെ റേഷന്‍ വിതരണമിങ്ങനെ

ഭക്ഷ്യസുരക്ഷനിയമം നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച തന്ത്രം വിവാദമാകുന്നു. ഭക്ഷ്യാനുകൂല്യങ്ങള്‍ കിട്ടുന്നതിനായി അര്‍ഹതപ്പെട്ടവരുടെ വീടിനു മുന്നില്‍ ദരിദ്രരെന്നും തീരെ ദരിദ്രരെന്നും എഴുതിവയ്ക്കുകയാണ് സര്‍ക്കാര്‍. മനുഷ്യരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്നാണ് വിമര്‍ശനം. തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ എഴുതിവയ്ക്കലെന്ന് ജനങ്ങളും പറയുന്നു. പൊതുവിതരണസമ്പ്രദായത്തില്‍ അര്‍ഹരെയും അനര്‍ഹരെയും തിരിച്ചറിയാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാനാണ് ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായം പറയുന്നത്. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ദൗസ ജില്ലയില്‍ ഒന്നരലക്ഷത്തിനുമേല്‍ … Read more

2024ഓടെ ജനസംഖ്യാ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

2024ഓടെ ജനസംഖ്യ വളര്‍ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് 1.5 ബില്യണിലെത്തുമെന്നും യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യാ വളര്‍ച്ചയില്‍ 2022 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു നേരത്തെ യുഎന്‍ പ്രവചിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്ക്ണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2017ലെ റിപ്പോര്‍ട്ട് പ്രകാരം 1.41 ബില്യണാണ് ചൈനയുടെ ജനസംഖ്യ. 1.34 ബില്യണ്‍ ആണ് ഇന്ത്യയുടെ ജനസംഖ്യ കണക്കാക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും … Read more