ഫേസ്ബുക്കില്‍ ലൈക്കുകള്‍ കിട്ടാന്‍ ജനലിലൂടെ കുഞ്ഞിനെ പുറത്തേയ്ക്ക് തൂക്കി; യുവാവിന് രണ്ട് വര്‍ഷം തടവ്

ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരികൂട്ടാനായി എന്തും ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഫേസ്ബുക്കില്‍ ആയിരം ലൈക്കുകള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞിനെ പതിനഞ്ചാം നിലയിലെ ജനലിലൂടെ പുറത്തേയ്ക്ക് തൂക്കി വീഡിയോ ചിത്രീകരിച്ച യുവാവിനെ കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചു. ജനലിലൂടെ തൂക്കിയ കുഞ്ഞിന്റെ ചിത്രം അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആയിരം ലൈക്ക് ലഭിച്ചില്ലെങ്കില്‍ കുട്ടിയെ താഴെ ഇടുമെന്നായിരുന്നു ഭീഷണി. വീഡിയോ കണ്ട ഭൂരിഭാഗം പേരും യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം വിചാരണയ്ക്കിടയില്‍ പ്രതി … Read more

മകന് വെള്ളക്കാരന്‍ ഡോക്ടറുടെ ചികിത്സവേണമെന്ന് ആവശ്യപ്പെട്ട് യുവതി

വംശീയവേര്‍തിരിവുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സജീവമാണന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ വാര്‍ത്തകളില്‍ നിറയുന്നു. തന്റെ കുഞ്ഞിനെ വെള്ളക്കാരനായ ഡോക്ടര്‍ ചികിത്സിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രി കൗണ്ടറില്‍ മാതാവ് ബഹളം വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഒന്റാരിയോയിലെ മിസിസാഗയിലെ ഒരു ക്ലിനിക്കിലാണ് സംഭവം. ഇവിടെ തന്റെ കുട്ടിയുമായെത്തിയ വെള്ളക്കാരിയായ സ്ത്രീ, പാക്കിസ്ഥാന്‍ ഡോക്ടറാണ് ഡ്യൂട്ടിയിലുള്ളതെന്ന് അറിഞ്ഞ് ആക്രോശിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. നെഞ്ചുവേദനയുമായെത്തിയ തന്റെ കുഞ്ഞിനെ വെള്ളക്കാരനല്ലാത്ത ഡോക്ടര്‍ ചികിത്സിക്കേണ്ടെന്നാണ് … Read more

കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ ആയിരം ദിനങ്ങള്‍ പിന്നിട്ട് മംഗള്‍യാന്‍

ആയിരം ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യയുടെ മംഗള്‍യാന്‍ ചരിത്രദൌത്യം തുടരുന്നു. ആറുമാസംമാത്രം ആയുസ്സ് പ്രവചിച്ച ഉപഗ്രഹം ഇനിയും വര്‍ഷങ്ങള്‍ ദൌത്യം തുടരുമെന്ന പ്രത്യാശയില്‍ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൌത്യപേടകമായ മംഗള്‍യാന്‍ തിങ്കളാഴ്ചയാണ് ഭ്രമണപഥത്തില്‍ 1000 ദിനം പിന്നിട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2014 സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ എത്തി. രണ്ടരവര്‍ഷത്തിനിടെ 388 തവണ പേടകം ചൊവ്വയെ പ്രദക്ഷിണംവച്ചു. ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, പര്‍വതങ്ങള്‍, താഴ്വരകള്‍, ധ്രുവങ്ങളിലെ … Read more

നിരോധിച്ച നോട്ടുകള്‍ ജൂലൈ 20 ന് മുമ്പ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

  നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20ന് മുമ്പ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.  നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ല സഹകരണ ബാങ്കുകളോടും നോട്ടുകള്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഡിസംബര്‍ 31ന് മുമ്പ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട നിരോധിച്ച നോട്ടുകള്‍ ഒരു മാസത്തിനകം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് ധനകാര്യ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. ജൂലൈ 20ന് മുമ്പ് നോട്ടുകള്‍ … Read more

ഐഎസ്ആര്‍ഒ 31 ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച വിക്ഷേപിക്കും

ജിഎസ്എല്‍വി മാര്‍ക്ക് 3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഒരു മാസം പിന്നിടുന്നതിനു മുന്‍പ് ബഹിരാകാശ രംഗത്തെ പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 സീരീസ് സാറ്റലൈറ്റ് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ വെള്ളിയാഴ്ച്ച ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങുന്നത്. കാര്‍ട്ടോസാറ്റ്-2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ഉപഗ്രഹങ്ങളും നാളെ രാവിലെ 9.29ന് ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററിലെ ഒന്നാമത്തെ ലോഞ്ചിംഗ് പാഡില്‍ നിന്ന് കുതിച്ചുയരും. ഇതില്‍ 29 എണ്ണം … Read more

എയര്‍ ഇന്ത്യയെ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വന്‍നഷ്ടം നേരിടുന്ന എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങുവാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. എയര്‍ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുവാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 52,000-ത്തിലേറെ കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളതെന്നാണ് കണക്ക്. ഈ നിര്‍ദേശത്തെ പിന്തുണച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ വഴികളും തേടണമെന്ന് വ്യോമയാനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ ആലോചിക്കുകയാണെങ്കില്‍ ടാറ്റ ഗ്രൂപ്പ് സന്തോഷപൂര്‍വ്വം ആ ശ്രമത്തില്‍ … Read more

ഭൂമിക്കു സമാനമായ 10 ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

ആകാശഗംഗയില്‍ ഭൂമിക്കു സമാനമായ 10 ഗ്രഹങ്ങളെ കെപ്‌ളര്‍ ദൌത്യംവഴി തിരിച്ചറിഞ്ഞതായി നാസ. കെപ്‌ളര്‍ ടെലിസ്‌കോപ് തിരിച്ചറിഞ്ഞ 219 പുതിയ ഗ്രഹങ്ങളില്‍ 10 എണ്ണം ഭൂമിക്ക് സമാനമെന്ന് വിവക്ഷിക്കാവുന്നവയാണെന്നാണ് വിലയിരുത്തല്‍. അവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യമായ ഭ്രമണപഥത്തിലാണെന്നത് പുതുപ്രതീക്ഷ നല്‍കുന്നതാണ്. ഭൂമിക്കു സമാനമായ അന്തരീക്ഷവും വലുപ്പവുമുള്ള പുതിയ ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നാസ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൂര്യനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന പുതിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009ലാണ് നാസ കെപ്‌ളര്‍ ദൌത്യം ആരംഭിച്ചത്. … Read more

ബ്രസല്‍സ് റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം; ചാവേറിനെ സൈന്യം വധിച്ചു

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ചെറു സ്ഫോടനം. ആക്രമണകാരിയായെന്നു സംശയിക്കുന്നയാളെ സുരക്ഷ സൈന്യം വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കോ വലിയനാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. നടന്നത് ഭീകരാക്രമണം ആണെന്ന് അധികൃതര്‍ പറയുന്നു. തീവ്രവാദിയന്നു സംശയിക്കുന്ന ചാവേറിനെ കൊലപ്പെടുത്തിയതിലൂടെയാണ് സംഭവിച്ചേക്കാമായിരുന്നു ദുരന്തം സുരക്ഷ സൈനികര്‍ വിഫലമാക്കിയത്. അരയില്‍ സ്ഫോടകവസ്തു നിറച്ച ബെല്‍റ്റ് ചുറ്റിയ ഒരു ചെറുപ്പക്കാരനാണ് സ്ഫോടനം നടത്തിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനം നടത്തിയതിനു മുമ്പായി ഇയാള്‍ അല്ലാഹു അക്ബര്‍ എന്നു … Read more

വിദേശ ഇന്ത്യക്കാര്‍ക്ക് എങ്ങനെ പാന്‍ കാര്‍ഡ് എടുക്കാം..?

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പാന്‍ കാര്‍ഡ് (Permanent Account Number card). ഇത് ഇന്ത്യയില്‍ ഒരു നികുതി ദാതാവിനു നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ രേഖയാണ് (National Identification Number) . ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇന്‍കം ടാക്‌സ് പരിധിക്കുള്ളിലാണ് എങ്കില്‍ ആവ്യക്തി പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ … Read more

ജിഎസ്എല്‍വി മാര്‍ക്ക് 3 മണ്ണെണ്ണ ഉപയോഗിച്ച് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാനമായ ജിഎസ്എല്‍വി മാര്‍ക്ക് 3യെ മണ്ണെണ്ണ ഉപയോഗിച്ച് പറപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു. ശുദ്ധീകരിച്ച മണ്ണെണ്ണ ഉപയോഗിച്ച് റോക്കറ്റ് പറപ്പിക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ഇപ്പോള്‍ ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഹൈഡ്രജനു പകരം മണ്ണെണ്ണ ഉപയോഗിക്കാനാണ് പുതിയ ശ്രമം. മണ്ണെണ്ണക്ക് ദ്രവ ഹൈഡ്രജനേക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനത്തിന്റെ അളവ് കൂട്ടുകയും അതുവഴി കൂടുതല്‍ ഭാരമുള്ള ലോഡ് കയറ്റുകയും ചെയ്യാം. ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ജൂണ്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ … Read more