ചൈനയിലെ പാലം 700 കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തത് വെറും 3.5 സെക്കന്റില്‍

ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ വേണ്ടിവന്നത് നാല് സെക്കന്റില്‍ താഴെ മാത്രം സമയം. 700 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാലം തകര്‍ത്തത്. വടക്കന്‍ ചൈനയിലെ നാന്‍ഹു പാലമാണ് ഞായറഴ്ച രാവിലെ തകര്‍ത്തത്. സ്ഫോടനത്തിന് വിശ്വാസത ലഭിക്കാന്‍ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് 1978-ല്‍ നിര്‍മ്മിച്ച നാന്‍ഹു പാലം തകര്‍ത്തത്. 150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുളള പാലം തകര്‍ക്കാന്‍ 710 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് എന്‍ജിനീയര്‍മാര്‍ … Read more

മോദി-ട്രംപ് കൂടിക്കാഴ്ച ഈ മാസം 25 ന്; പ്രതീക്ഷയോടെ ഇരു രാജ്യങ്ങളും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വൈറ്റ്ഹൗസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ജൂണ്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തുക. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച 26ന് വാഷിങ്ടണില്‍ നടക്കും. പാകിസ്താനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം, എച്ച്.1.ബി.വിസ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, … Read more

പാസ്പോര്‍ട്ടിന് പകരം ദുബായില്‍ ഇനി സ്മാര്‍ട്ട്ഫോണ്‍ മതിയാകും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ ഇനി ഒന്നിലധികം സ്വകാര്യ രേഖകളൊന്നും കൈയില്‍ കരുതേണ്ട, ആകെ വേണ്ടത് ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രം. പാസ്പോര്‍ട്ട്, എക്സ്പ്രസ് ഗേറ്റ് കാര്‍ഡ് എന്നിവയ്ക്ക് പകരം യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌കീമിന് ദുബായില്‍ തുടക്കം കുറിച്ചു.യാത്രികര്‍ക്കായുള്ള വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക എന്നതാണ് എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റിന്റെ ലക്ഷ്യം. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൂള്ള സംവിധാനം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പൊലീസ് ആന്‍ഡ് പബ്ലിക് … Read more

ബ്ലൂ വെയ്ല്‍ ഗെയിം സൃഷ്ടാവ് പോലീസ് പിടിയില്‍

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഗെയിമായ ബ്ലൂവെയിലിന്റെ സൃഷ്ടാവ് പോലീസ് പിടിയിലായി. ലോക വ്യാപകമായി ഈ ഗെയിമിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. അയര്‍ലന്റില്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഈ ഗൂഢവിനോദവുമായി ബ്ലൂ വെയ്ലിന്റെ ഇന്റര്‍നെറ്റ് ശൃംഘല പരന്നുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 വെല്ലുവിളികളുള്ള ഗെയിംമിന്റെ അവസാനം ആത്മഹത്യ … Read more

പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാര്‍

എന്‍ജിനില്‍ വലിയ ദ്വാരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേണ്‍ വിമാനമാണ് തിരികെ സിഡ്നിയില്‍ തന്നെ ഇറക്കിയത്. എയര്‍ബസ് എ330-200 ട്വിന്‍ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനുശേഷം ഇടത് എന്‍ജിനുള്ള ഭാഗത്ത് എന്തോ പ്രശ്നമുള്ളതായി വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തരമായി വിമാനം സിഡ്നി വിമാനത്താവളത്തില്‍ തന്നെ ഇറക്കാന്‍ തീരുമാനിച്ചു. … Read more

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍. സിറിയയില്‍ വച്ചുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന് സ്വാധീനമുള്ള റഖയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. നേരത്തെയും ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ച റഖയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ … Read more

പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ ജയകുമാര്‍; സ്ഥലത്ത് സംഘര്‍ഷം

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തി അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നു ദീപ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണു പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു. … Read more

ഗര്‍ഭാശയത്തില്‍ സൂചി മറന്നുവച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ

യുവതിയുടെ ഗര്‍ഭാശയത്തില്‍ സൂചി കണ്ടെത്തി സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹിയിലെ ശ്രീ ജീവാന്‍ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷന്‍ ആണ് ആശുപത്രിക്ക് പിഴ ചുമത്തിയത്. 2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഡല്‍ഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടര്‍ അല്ലെന്നും ഫാര്‍മസിസ്റ്റാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 15ന് പ്രസവം നടന്നതിനു ശേഷം യുവതിക്ക് ഗര്‍ഭാശയത്തില്‍ നിരന്തരമായി വേദന … Read more

ഭീകരര്‍ എവിടെ ഒളിച്ചിരുന്നാലും ഇനി കണ്ടു പിടിക്കും, സൈന്യത്തിന് കരുത്തായി റഡാര്‍

ഭൂഗര്‍ഭ കോട്ടകളിലും കാശ്മീരിലെ വീടുകളിലും ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടു പിടിക്കാന്‍ സഹായകരമാകുന്ന അത്യാധുനിക റഡാര്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നു. യു.എസില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് പുതിയ റഡാര്‍ ഇന്ത്യ വാങ്ങുന്നത്. അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. മൈക്രോവേവ് തരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും. സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി … Read more

വിമാനത്തില്‍ സംശയകരമായ സംഭാഷണം; ലണ്ടനിലേക്കുള്ള വിമാനം ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി

സ്ലൊവാനിയയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളില്‍ നിന്ന് സംശയകരമായ സംഭാഷണം ഉണ്ടായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മൂന്നു പേര്‍ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് വിമാനം ജര്‍മനിയിലെ കൊളോണില്‍ അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാര്‍ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണില്‍ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും … Read more