സുപ്രീം കോടതിയിലും അഴിമതി ആരോപണം ആവര്‍ത്തിച്ച് ജസ്റ്റിസ് കര്‍ണന്‍

സുപ്രീം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന് ആരോപണത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സിഎസ് കര്‍ണന്‍. മാപ്പു പറയില്ലന്നും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്നും കര്‍ണന്‍ സുപ്രീം കോടതിയെ അറിയിച്ചു. മാപ്പു പറഞ്ഞില്ലങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കിയപ്പോഴാണ് കര്‍ണന്റെ മറുപടി. കര്‍ണന്‍ അനുസരണക്കേട് കാണിച്ചെന്ന് കോടതി നിരീക്ഷിച്ചു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ച കര്‍ണന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കര്‍ണന്‍ വികാരത്തിനടിമപ്പെട്ടുവെന്നും, എന്താണ് … Read more

ജനങ്ങളെ പിഴിഞ്ഞ് എസ്.ബി.ഐ; ഏപ്രില്‍ മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ കൊടുകേണ്ടിവരും. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ കര്‍ശന നിര്‍ദ്ദേശം ലഭിക്കാത്ത പക്ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ നല്‍കേണ്ടിവരുക. മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. … Read more

കടുത്ത വേനലില്‍ ഇന്ത്യ ഉരുകുന്നു; ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു

ദക്ഷിണേന്ത്യക്കു പുറമെ ഉത്തര, മധ്യ, പശ്ചിമ ഇന്ത്യയിലും കനത്ത ചൂട്. മഹാരാഷ്ട്രയിലെ ഭിരയിലാണ് അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 46.5 ഡിഗ്രി സെല്‍ഷ്യസ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഏഴു വര്‍ഷത്തിനിടെ ഉയര്‍ന്ന താപനില.  വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്ത് താപനില വര്‍ധിക്കുന്നത് ആശങ്കയിലാക്കുന്നു. മഹാരാഷ്ട്രയില്‍ ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. മഹാരാഷ്ട്രയിലെ അകോളയില്‍ 44.1 ഡിഗ്രിയാണ് ചൂട്. രാജ്യത്തെ ശരാശരി താപനില 40 ഡിഗ്രിയാണ്. … Read more

സ്ത്രീയായത് കൊണ്ട് അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജി പദം നിഷേധിച്ചെന്ന് നിക്കി ഹാലി

സാമൂഹ്യ സാഹചര്യങ്ങള്‍ മൂലം ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതെ പോയ ആളാണ് തന്റെ അമ്മയെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനപതിയും ഇന്ത്യാക്കാരിയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു. ഇന്ത്യയിലെ ആദ്യ കാല അഭിഭാഷകരില്‍ ഒരാളായിരുന്നു തന്റെ അമ്മ. അന്നത്തെ സാമൂഹ്യ വ്യവസ്ഥകള്‍ മൂലമാണ് അമ്മയ്ക്ക് ജഡ്ജിയാകാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ … Read more

പെറുവില്‍ ലാന്‍ഡിംഗിനിടെ വിമാനം കത്തിയമര്‍ന്നു; 141 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. പെറുവില്‍ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ദുരന്തമുണ്ടായത്. ബോയിംഗ് 737 വിമാനം ഫ്രാന്‍സിസ്‌കോ കാര്‍ലി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അഗ്‌നിക്കിരയായത്. അടിയന്തര ലാന്‍ഡിംഗിനിടെ വിമാനം നിയന്ത്രണം തെറ്റി റണ്‍വേയില്‍ നിന്നും തെറ്റിമാറി തീപിടിക്കുകയായിരുന്നു. വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. https://youtu.be/IZBZxvZYAA0

കംബോഡിയയില്‍ അമ്മമാര്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്നു; നടപടിയുമായി സര്‍ക്കാര്‍

തെക്കുകിഴക്കന്‍ ഏഷ്യയിലെ ദരിദ്ര രാജ്യങ്ങിലൊന്നായ കംബോഡിയയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ വ്യവസായികമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കംബോഡിയയില്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സര്‍ക്കാര്‍. കംബോഡിയയില്‍ ജീവിത വരുമാനത്തിന് സ്ത്രീകള്‍ കണ്ടെത്തിയത് മുലപ്പാല്‍ വില്‍പനയായിരുന്നു. എന്നാല്‍, സ്ത്രീകള്‍ മുലപ്പാലിനെ വരുമാന സ്രോതസ്സായി കണ്ടതോടെ, വില്‍പനയെ വിലക്കി സര്‍ക്കാരും രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടു വര്‍ഷം മുമ്ബാണ് കംബോഡിയയിലെ ഒരു ഡസനോളം സ്ത്രീകള്‍ യുഎസ് ആസ്ഥാനമായ ആംബ്രോസിയ ലാബ്‌സ് എന്ന കമ്ബനിക്ക് … Read more

ആര്‍ത്തവദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി; മാതൃകയായി ഇറ്റാലിയന്‍ പാര്‍ലമെന്റ്

ഇറ്റലി: തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് അവധി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ പാര്‍ലമെന്റ്. യുറോപ്പില്‍ തന്നെ ആദ്യമായി, സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഇത്തരത്തിലൊരു അവധി നല്‍കാന്‍ നേരിട്ടിടപെട്ട സര്‍ക്കാര്‍ നടപടി വളരെ മാതൃകാപരമാണ്. മാസത്തില്‍ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. യുറോപ്പില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ നേരിട്ടിടപെടുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗങ്ങള്‍ അംഗീകരിച്ചു. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന … Read more

ടൈറ്റാനിക്കിലേക്ക് വിനോദയാത്ര നടത്താം ചിലവ് ഏകദേശം 68 ലക്ഷം രൂപ

ഒരു നൂറ്റാണ്ടിലേറെയായി കടലിനടിയില്‍ വിശ്രമം കൊള്ളുന്ന ടൈറ്റാനിക്ക് കപ്പലിലേക്കുള്ള വിനോദയാത്ര സാധ്യമാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനിയാണ് 2018 മേയില്‍ കടലില്‍ 4000 മീറ്റര്‍ ആഴത്തിലുള്ള ടൈറ്റാനിക് ചുറ്റിക്കാണുന്നതിനായി അവസരമൊരുക്കുക. ഇരുപതാം നൂറ്റാണ്ടിലെ എറ്റവും വലിയ കടല്‍ ദുരന്തമായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്ര ഗവേഷകനായ റോബര്‍ട്ട് ബല്ലാര്‍ഡും സംഘവുമാണ് കണ്ടെത്തിയത്. ടൈറ്റാനിക്ക് സന്ദര്‍ശിക്കുന്നതിനായുള്ള ഏറ്റവും അവസാനത്തെ അവസരമാണ് ഇത്. സമുദ്ര ഗവേഷകര്‍ 2016ല്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് … Read more

പോലീസിനെ അമ്പരപ്പിച്ച് 100 കിലോയുടെ കൂറ്റന്‍ സ്വര്‍ണനാണയം മോഷണം പോയി

ബെർലിനിലെ ബോഡെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ സ്വര്‍ണം നാണയമാണ് മോഷണം പോയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ നാണയമാണ് ഒരു കയറിന്റെയും ഉന്തുവണ്ടിയുടെയും മാത്രം സഹായത്തോടെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഒരുപക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളില്‍ ഒന്നായിരുന്നു ഇത്. എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിക്കുന്ന ‘ബിഗ് മേപ്പിള്‍ ലീഫ്’ എന്ന ഭീമന്‍ നാണയമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. 100 … Read more

ചൈനാക്കാരന്‍ ഇന്ത്യന്‍ ദേശീയപതാക വലിച്ചുകീറി; നോയ്ഡയില്‍ ഒപ്പോ ഓഫീസിന് മുന്നില്‍ പ്രതിഷേധം

നോയ്ഡയിലെ സെക്ടര്‍ 63ലുള്ള ഒപ്പോ ഓഫീസിലെ ചൈനീസ് പൗരനായ ജീവനക്കാരന്‍ ഇന്ത്യന്‍ പതാക വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായ ഇയാള്‍ക്കെതിരെ മറ്റ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ഫേസ് 3 പോലീസ് കേസെടുത്തു. സംഭവത്തില്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പോയിലെ ജീവനക്കരും വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേരാണ് ഇവിടെ നാല് മണിക്കൂറോളം പ്രതിഷേധിച്ചത്. ചൈനീസ് പൗരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രക്ഷോഭകര്‍ ആവശ്യം ഉന്നയിച്ചതോടെ സ്ഥിതിഗതികള്‍ … Read more