അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ. അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയായ 45കാരി നിക്കി ഹാലെയെയാണ്. ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത് ഇതാദ്യമായാണ്. വോട്ടെടുപ്പിലൂടെയാണ് നിക്കിയെ യു.എന്‍ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു. സൗത്ത് കരോലിന ഗവര്‍ണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന നിക്കി ഹാലെ. നിക്കിക്ക് നയതന്ത്രത്തില്‍ മുന്‍ പരിചയമില്ല. ട്രംപിനെ വിമര്‍ശിച്ചിരുന്നയാളാണ് നിക്കി. ട്രംപിന്റെ പല ആശയങ്ങളുമായും അവര്‍ വിയോജിച്ചിരുന്നു. … Read more

യുഎസിന്റെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെന്നു ട്രംപ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെല്ലാം നേരിടാന്‍ ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നു. ഇനിയും അതു തുടര്‍ന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ട്രംപ് മോദിയെ ക്ഷണിച്ചത്. ട്രംപുമായി ഊഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു. ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം … Read more

ബാങ്കില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ

ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടു വ്യാപിപ്പിക്കാന്‍ വേണ്ട നടപടികളിലൊന്നായാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടുവച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയാണു ശുപാര്‍ശ നല്‍കിയത്. കമ്മിറ്റി ശുപാര്‍ശകള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല റിപ്പോര്‍ട്ടായി നല്‍കി. പണം കൈകാര്യം ചെയ്യുന്നതു കുറയ്ക്കുകയാണു ലക്ഷ്യം. ഡിജിറ്റല്‍ ഇടപാട് വ്യാപിപ്പിക്കാന്‍ അത്തരം ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കണമെന്നു സമിതി നിര്‍ദേശിച്ചു. ഇപ്പോള്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ … Read more

വാര്‍ത്തകളുടെ വിശ്വാസ്യതയില്‍ ഇന്ത്യന്‍, ഐറിഷ് മാധ്യമങ്ങളുടെ സ്ഥാനം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ വരട്ടെ. ഇന്ത്യന്‍, ഐറിഷ് മാധ്യമങ്ങളെ ലോകത്ത് ഏറ്റവും വിശ്വാസ്യത കുറഞ്ഞ മാധ്യമങ്ങളുടെ ഗണത്തിലാണ് വേള്‍ഡ് ഇക്കണോമിക്ക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയാണ് വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ മാധ്യമങ്ങള്‍. തൊട്ടടുത്ത സ്ഥാനത്ത് ഐറിഷ് മാധ്യമങ്ങളും ഉണ്ട്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളാണ്. വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകള്‍, മാധ്യമങ്ങള്‍, എന്‍ജിഒകള്‍, ബിസിനസ് എന്നിവയുടെ പട്ടികയാണ് … Read more

ഇന്ത്യയും ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കിയിരുന്നു

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചിരുന്നതായി സിഐഎ രഹസ്യരേഖ. മുംബയ് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ 36 ശാസ്ത്രജ്ഞരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ആണവാക്രമണ ഭീഷണിയെ ചെറുക്കാനെന്ന പേരിലാണ് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ പ്രതികരണം ഭയന്ന് ഹൈഡ്രജന്‍ ബോംബ് ഒരിക്കലും ഇന്ത്യ പരീക്ഷിച്ചില്ല. അതേസമയം പാകിസ്ഥാനെയല്ല ചൈനയെ ആണ് ഇന്ത്യ കൂടുതല്‍ അപകടകാരിയായ ശത്രുവായി കാണുന്നതെന്നും സിഐഎ വിലയിരുത്തുന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974ലാണ് ഇന്ത്യ ആദ്യമായി … Read more

ഇ സിഗരറ്റ് പൊട്ടിത്തെറിച്ചു; യുവാവിനു നഷ്ടമായത് തന്റെ ഏഴു പല്ലുകള്‍

പുകവലി ശീലം കൂടുതലുള്ള ആളുകളാണ് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത്. ബാറ്ററിയുടെ സഹായത്തോടെ നീരാവി ഉണ്ടാക്കി പുകയില സിഗരറ്റിന്റെ ഗുണം നല്‍കുന്നതാണ് ഇ സിഗരറ്റ്. ഇ സിഗരറ്റ് പൊട്ടിത്തെറിച്ച് അമേരിക്കന്‍ സ്വദേശിയായ ആന്‍ഡ്രു ഹാള്‍ എന്ന യുവാവിന് നഷ്ടപ്പെട്ടത് തന്റെ ഏഴ് പല്ലുകളാണ്. മാത്രമല്ല കവിളുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവ് തന്നെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് വീട്ടിലെ ബാത്ത്റൂമില്‍ വച്ചുണ്ടായ അപകടത്തില്‍ വാഷ് ബെയ്സണിന്റെ ഒരു ഭാഗമടക്കം വീടിന്റെ പലഭാഗത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും … Read more

യുപി തെരെഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി സജീവമാകുന്നു

ലക്നൗ: സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യ രൂപവ്തകരണത്തിന് പിന്നാലെ യു.പി യില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുമെത്തുന്നു. എസ്.പി യുമായുള്ള സഖ്യ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിരുന്നു. ഇതിന് ഉറപ്പ് നല്‍കുന്ന രീതിയിലാണ് പ്രിയങ്ക നേരിട്ട് പ്രചാരണത്തിനെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള 40 നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കി. ഇതില്‍ ഏഴാം സ്ഥാനത്താണ് പ്രിയങ്കാ ഗാന്ധിയുടെ പേര് … Read more

ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തിന് തുടക്കമിട്ട് ട്രംപ് ; മോദിയുമായി ഫോണിലൂടെ ഇന്ന് ചര്‍ച്ച നടത്തും

ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ്ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രദേശിക സമയം ഉച്ചക്ക് ഒരു മണിക്ക് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരുള്‍പ്പെടുന്ന ടെക്ക് ജീവനക്കാരുടെ എച്1ബി വിസയുടേതും പാകിസ്താനുമായുള്ള ബന്ധത്തിന്റെ വിഷയവും സംസാരിക്കുമെന്നാണ് കരുതുന്നത്. അധികാരത്തില്‍ വരുന്ന ശേഷം ട്രംപ് ബന്ധപെടുന്ന അഞ്ചാമത്തെ ഭരണാധികാരിയാകും മോഡി. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡ്, മെക്സിക്കോ പ്രധാനമന്ത്രി പെന നിയേറ്റോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫെത്താ എല്‍-സീസി എന്നീ നേതാക്കളുമായാണ് … Read more

കശ്മിരില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം ഈ പ്രദേശം വളയുകയായിരുന്നു. തിരച്ചിലിനിടെ ഒരു വീട്ടില്‍ ഒളിച്ച തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭീകരരുടെ സങ്കേതം തകര്‍ത്തിരുന്നു. ഇവിടെ നിന്നു എകെ 47 തോക്ക്, പിസ്റ്റള്‍, മാഗസിനുകള്‍, ഗ്രനേഡ് ലോഞ്ചര്‍, … Read more

മല്യക്ക്  900 കോടി വായ്പ : ഐ. ഡി .ബി .ഐ മുന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബെംഗലുരു: വിവാദ വ്യവസായി വിജയ്മല്യയ്ക്ക് 900 കോടി വായ്പ നല്‍കിയ കേസില്‍ ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളിന് പുറമേ വായ്പയുമായി ബന്ധപ്പെട്ട, ബാങ്കിന്റെ മറ്റ് ഉന്നതോദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. വന്‍ വായ്പാ കുടിശ്ശിക വരുത്തിയ ശേഷം രാജ്യം വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഥാപനങ്ങളും മല്യയുടെ വീടും അടക്കം 11 സ്ഥലത്ത് സിബിഐ റെയ്ഡും നടത്തിയിരുന്നു. വിദേശ … Read more