ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു ബോളിവുഡിന്റെ സ്വന്തം പ്രീയങ്ക

ന്യൂയോര്‍ക്ക്: ക്വന്റിക്കോ സീരിസിലൂടെ അമേരിക്കക്കാര്‍ക്ക് പരിചിതയായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയെ പൊന്നണിയിച്ചു. ലോ റൈന്‍ ഷ്വാര്‍ട്‌സിന്റെ നെക്ലേസും, പെന്‍ഡന്റും, കടുത്ത ചുവപ്പു ലിപ്സ്റ്റിക്കും കൂട്ടത്തില്‍ സ്വര്‍ണ്ണ നിറമുള്ള ഗൗണും ധരിച്ചെത്തിയ പ്രിയങ്ക ചടങ്ങിനിടെ ഏറെ ആകര്‍ഷിക്കപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാഫ് ലോറന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് പ്രീയങ്ക അണിഞ്ഞൊരുങ്ങിയത്. താന്‍ അവാര്‍ഡ് നിശയില്‍ ഏതു വസ്ത്രം ധരിക്കുമെന്ന ആശയക്കുഴപ്പം ഇന്‍സ്‌റാഗ്രാമിലൂടെ താരം പങ്കുവെച്ചിരുന്നു. പ്രിയങ്കയുടെ രൂപവും … Read more

യു.കെ യിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു

ഓസ്വാഡിസ്: യു.കെയില്‍ ഇന്ത്യക്കാര്‍ നടത്തിവരുന്ന റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരണപെട്ടു. ഓസ്വാഡിസ് റോയല്‍ സ്പെയ്സ് റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മെഗാന്‍ ലി ആണ് മരിച്ചതെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം കഴിച്ച കുട്ടിക്ക് ഛര്‍ദി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു റോയല്‍ ബ്ലാക് ബേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉടന്‍ തന്നെ റസ്റ്റോറന്റ് ഉടമകളെ അറസ്റ്റ് ചെയ്യുകയും, റസ്റ്റോറന്റ് പൂട്ട് സീല്‍ വെയ്ക്കുകയും ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഇവര്‍ക്കെതിരെ കേസെടുക്കുകയും … Read more

ബംഗാള്‍ ടൈഗര്‍ സൗരവ് ഗാംഗുലിക്ക് വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൊല്‍ക്കത്തയുടെ സ്വന്തം സൗരവ് ഗാംഗുലിക്ക് വധ ഭീഷണി ഉണ്ടെന്ന സന്ദേശം ലഭിച്ചു. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ജീവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം ഉടന്‍ തന്നെ പൊലീസിന് കൈമാറുകയും വധഭീഷണിയുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ തുറന്നു പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പശ്ചിമ ബംഗാള്‍ പോലീസ് അറിയിച്ചു. കത്ത് ലഭിച്ചത് സംസ്ഥാനത്തിനകത്തു നിന്നും തന്നെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണം … Read more

കിഴക്കന്‍ യൂറോപ്പുകാര്‍ മദ്യപാനത്തില്‍ മുന്നില്‍

ലണ്ടന്‍: മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കുടിയന്മാര്‍ ഏറ്റവും കൂടുതല്‍ മാള്‍ഡോവക്കാരാണ്. വര്‍ഷത്തില്‍ 200-ഓളം വൈന്‍ ബോട്ടില്‍ കാലിയാക്കുന്ന ഇവര്‍ ശുദ്ധമായ ആല്‍ക്കഹോള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 18 കുപ്പികള്‍ അകത്താക്കുന്നവരാണ്. ബലാറസ്സുകാര്‍ 17.1 കുപ്പിയും, ലിത്വനിയക്കാര്‍ 16.2 കുപ്പിയും ശുദ്ധ മദ്യം കഴിക്കുന്നവരാണ്. ഇതിനു പുറമെ റഷ്യയും സ്ഥാനം പിടിച്ചു (14.5). പോര്‍ച്ചുഗല്‍, ഹംഗറി, ക്രൊയേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ലെന്നും തെളിയിച്ചിരിക്കുകയാണ്. മദ്യപാനത്തില്‍ അമേരിക്കക്കാര്‍ക്ക് നാല്പത്തൊമ്പതാം … Read more

എണ്‍പത്തിമൂന്നാം വയസ്സില്‍ കയ്യില്‍ ടെന്നീസ് റാക്കറ്റുമായി അര്‍ജന്റീനയില്‍ നിന്നൊരു മുത്തശ്ശി

സാന്റിയാഗോ: പതിനെട്ടാമത്തെ വയസ്സില്‍ ടെന്നീസ് റാക്കറ്റിനോട് വിടപറയേണ്ടി വന്ന അര്‍ജന്റീനിയന്‍ മുത്തശ്ശി അന ഒബെറ ഡി പെരേര ഈ എണ്‍പത്തി മൂന്നാം വയസ്സില്‍ ടെന്നീസ് കളിക്കുന്നതിനു പുറകില്‍ ഒരു കഥന കഥയുണ്ട്. പതിനെട്ടാം വയസ്സില്‍ വിവാഹിതയായതോടെ കുടുംബ ജീവിതത്തിലേക്ക് കാല്‍വെച്ച ഇവര്‍ മറ്റു പുരുഷന്മാര്‍ക്ക് ഒപ്പം ടെന്നീസ് കളിക്കുന്നതില്‍ ഭര്‍ത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാല്പതാം വയസ്സില്‍ ഇവര്‍ വീണ്ടും ടെന്നീസിലേക്കു തിരികെ വന്നു. അറുപതാം വയസ്സില്‍ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. കഴിഞ്ഞ ദിവസം എണ്‍പതാം വയസ്സിനു മുകളില്‍ … Read more

ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ഇക്കാര്യം വെളിപ്പെടുത്തിയതിനു ശേഷം ഈ വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തായി . ബി.എസ്.എഫ്-ലെ തന്നെ മറ്റൊരു സൈനികന്‍ ആഭ്യന്തര വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പത് പേജ് കത്തില്‍ ഭക്ഷണം, വസ്ത്രം, താമസം, ജോലി സമയം, ആയുധങ്ങള്‍ തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. സെന്റര്‍ ആംഡ് പോലീസ് ഫോഴ്സിന്റെ നിയമത്തിന് കീഴിലല്ല സേനയിലെ കാര്യങ്ങള്‍ എന്ന് … Read more

മെക്‌സിക്കോയിലെ യു.എസ് നയതന്ത്രജ്ഞന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ യു.എസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആശ്രാകഫ്റ്റിന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരനാണെന്നു എഫ്.ബി.ഐ കണ്ടെത്തി. ഇന്ത്യന്‍ വംശജന്‍ സഫര്‍ സിയാ എന്ന ആളാണ് ഉദ്യോഗസ്ഥന് നേരെ വെടിവെച്ചത്. ഇയാളെ കണ്ടെത്തുന്നതിന് 20,000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെക്‌സിക്കന്‍ പോലീസ് സഹായത്തോടെ എഫ്.ബി.ഐ പ്രതിയെ കണ്ടെത്തുകയായിരുന്നു. വെടിവയ്പ്പിന് ശേഷം ഇയാള്‍ വെയ്പ് മുടിയും മീശയും മറ്റും ഉപയോഗിച്ച് വേഷ പ്രച്ഛന്നനായി നടക്കുകയായിരുന്നു. യു.എസ്സില്‍ താമസക്കാരനായ സഫര്‍ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രോഷാകുലനാവുകയും നയതന്ത്ര ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും … Read more

യുവാക്കള്‍ക്കിടയില്‍ സെല്‍ഫി സൈഡ് ബാധ

ന്യൂഡല്‍ഹി: ലോകത്ത് യുവാക്കള്‍ക്കിടയില്‍ സെല്‍ഫിസൈഡ് കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈലില്‍ സെഫിയെടുക്കുമ്പോള്‍ സൗന്ദര്യം പോരെന്നു തോന്നുന്ന മാനസികാവസ്ഥയാണ് സെല്‍ഫിസൈഡ് എന്ന രോഗം. ശരീരത്തില്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് ഈ രോഗത്തിന് അടിമപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കഴിഞ്ഞ മാസം ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ചുണ്ടിന്റെയും, മൂക്കിന്റെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രക്രീയക്ക് എത്തിയ ഇത്തരം രോഗികള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പരിശോധനയില്‍ ഇവരുടെ മുഖ സൗന്ദര്യത്തിനു ഒരു അപാകതയുമില്ലെന്നു മനസിലാക്കിയ ഡോക്ടര്‍മാര്‍ ഇവരെ മനഃശാസ്ത്രജ്ഞരുടെ മുന്നിലെത്തിച്ചു. … Read more

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നോട്ട് നിരോധനമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമായിരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാര്‍ലമെന്റ് സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് തീരുമാനമാണ് നടപ്പാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്ന രേഖകളാണ് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നത്. കള്ളപ്പണം തടയാനും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഉദ്ദേശിച്ച് നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ ഉപദേശം തേടിയത് കഴിഞ്ഞ നവംബര്‍ 7-ന് ആണെന്നും നവംബര്‍ 8-ന് ഇതിനു അനുമതി നല്‍കിയതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് … Read more

അമേരിക്കയില്‍ ക്യാന്‍സര്‍ രോഗികളുടെ മരണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി പഠനങ്ങള്‍

ന്യൂയോര്‍ക്ക് : 1991 മുതല്‍ 2014 വരെ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 25 ശതമാനം മരണ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വികസിത രാജ്യങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍, നേരെത്തെ തന്നെ തിരിച്ചറിയപ്പെടുന്ന രോഗ ലക്ഷണങ്ങള്‍, പുകവലി ശീലങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യം തുടങ്ങിയ വസ്തുതകള്‍ രോഗം പൂര്‍ണമായി … Read more