തിരുപ്പതി ക്ഷേത്രത്തില്‍ തീപിടിത്തം

തിരുപ്പതി: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്നു രാവിലെയാണ് ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായത്. പ്രസിദ്ധമായ തിരുപ്പതി ലഡു നിര്‍മിക്കുന്നതിനിടെ കിച്ചണിലാണ് തീപടര്‍ന്നത്. ഈതേത്തുടര്‍ന്ന് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാധമിക വിവരം. അധിക ചൂടാണ് അപകടകാരണമെന്നും കരുതുന്നു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

യുറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തെ ആവേശം കൊള്ളിക്കാന്‍ ഡൂഡിലുമായി ഗൂഗിള്‍

??????: ???? ????? ?????????? ??????????????? ????? ?????????? ???????. ???????? ????? ????? ?????????? ???????? ??????? ???????? ??????? ????????????????????. ????? ???? ????? ????????????????????? 24 ???????????? ????? ??????? ????????? ?????. ?????????????? ???????????? ????? ????? ????? ???????????????? ??????? ????????????. ?????? ???? ??????????????????? ????????????? ???????????? ??????????? ?????????? ???????. ???? ????? ??????????? ?????????? ???????????? ???????????. ??????????? ????? ????? ????????????? ????????? ?????????????. … Read more

സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്

ജനീവ: സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നവജാത ശിശുക്കളിലേക്ക് വൈറസ് പെട്ടന്ന് പടരുമെന്നതിനാലും, ഒപ്പം നവജാത ശിശുക്കളില്‍ നല്ലൊരു ശതമാനവും രോഗബാധ മൂലമുള്ള വൈകല്യങ്ങളുമായി പിറക്കേണ്ടി വരുമെന്നതിനാലുമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. 46 രാജ്യങ്ങളിലെ ദമ്പതികളെയാണ് ഈ നിര്‍ദേശം ബാധിക്കുക. ലോകാരോഗ്യ സംഘടനക്കു പുറമേ അഞ്ചു രാജ്യങ്ങള്‍ കൂടി ഈ നിര്‍ദേശം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ … Read more

മന്ത്രിയുടെ രഹസ്യ സിഡി പുറത്തുവിടുമെന്ന് രാജിവെച്ച വനിത ഐപിഎസുകാരി

ബംഗലുരു: നിരന്തരമുള്ള സ്ഥലംമാറ്റങ്ങളെത്തുടര്‍ന്ന രാജിവച്ച ശേഷം മന്ത്രിയോട് രാജിവയ്ക്കാനും ഇല്ലെങ്കില്‍ രഹസ്യങ്ങളുടെ സിഡി പുറത്തുവിടുമെന്നും ഫേസ്ബുക്കില്‍ കുറിച്ച വനിതാ ഐപിഎസ് ഓഫീസര്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നു. തൊഴില്‍ മന്ത്രി പി ടി പരമേശ്വര നായിക്കിന്റെ പാതിരാ രഹസ്യങ്ങളുള്ള സിഡി പുറത്തുവിടുമെന്നും താന്‍ രാജിവച്ചതുപോലെ മന്ത്രിയും രാജിവയ്ക്കുന്നതാണ് നല്ലതെന്നുമാണ് വനിതാ ഐപിഎസ് ഓഫീസര്‍ അനുപമ ഷേണായ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മദ്യമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് മികച്ച വനിതാ പൊലീസ് ഓഫീസറെന്ന നിലയില്‍ ജനപ്രീതി പിടിച്ചുപറ്റിയ അനുപമയെ ട്രാന്‍സ്ഫര്‍ … Read more

്അന്യസ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ മുറിച്ചു

തായ്‌ലന്‍ഡ്: ജീവനോളം സ്‌നേഹിക്കുന്ന ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടുവെന്നറിഞ്ഞാല്‍ അയാള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ശിക്ഷ ലൈംഗികാവയവം മുറിക്കലാണെന്ന് ഭാര്യമാര്‍ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള സംഭവം ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തായ്‌ലന്‍ഡിലാണ്. തായ്‌ലന്‍ഡിലെ ടൂറിസം കേന്ദ്രമായ പട്ടയയിലാണ് സംഭവം. തന്റെ കൂട്ടുകാരിയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് കോഴിക്കച്ചവടക്കാരിയായ സ്ത്രീ ഈ കൃത്യം ചെയ്തത്. ഇതിനായി തന്റെ ഭര്‍ത്താവിനെ വശീകരിച്ച് കൊണ്ടു പോവുകയായിരുന്നു ഭാര്യ. ലൈംഗികാവയവം മുറിച്ച് മാറ്റിയ നിലയില്‍ … Read more

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ബാലഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ഡല്‍ഹി ബാലഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍. ആര്‍.എസ് മീണയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും കുട്ടികളുമായി സെല്‍ഫി എടുക്കുകയും ഇയാള്‍ ചെയ്തിരുന്നു. തെരുവില്‍നിന്നും രക്ഷപെടുത്തുന്ന കുട്ടികളെയാണ് ബാലഭവനില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍പെട്ട പത്തുവയസില്‍ താഴെയുള്ള ആറു കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. -എജെ-

സിനിമകളുടെ സെന്‍സറിംഗ് നടപടികളില്‍ സമൂല മാറ്റം കൊണ്ടുവരും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സറിംഗ് നടപടികളില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സെന്‍സറിംഗും സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഉദാരമാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് അംഗീകാരം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം വിവാദങ്ങളെ കുറിച്ച് … Read more

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പദ്ധതി; ഇന്ത്യ അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍പ്പെടുയുള്ള ഭാഗങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ട്രീറ്റ് വ്യൂ പദ്ധതി നിരസിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍, മലകള്‍, പുഴകള്‍ എന്നിവയെ എല്ലാം 360ഡിഗ്രിയില്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു സ്ട്രീറ്റ് വ്യൂ പദ്ധതി. 2007ല്‍ യു.എസില്‍ തുടങ്ങിയ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അംഗീകരിക്കുന്നതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളടക്കമുള്ളവയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുമായിരുന്നു. … Read more

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം; ചൈനയ്ക്ക് എതിര്‍പ്പ്

വിയന്ന: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യന്‍ ആഗ്രഹത്തിന് പ്രധാന വിലങ്ങുതടി ചൈന. വ്യാഴാഴ്ച വിയന്നയില്‍ എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യന്‍ അപേക്ഷയെ ചൈന ശക്തമായി എതിര്‍ത്തു. എന്‍.എസ്.ജിയില്‍ അംഗമാകുന്നതിന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടായിട്ടും ചൈനയുടെ നേതൃത്വത്തില്‍ എതിര്‍പ്പ് തുടരുകയാണ്. ഇന്ത്യയെ അംഗമാക്കണമെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനീസ് നിലപാട്. ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് എന്‍.എസ്.ജി അംഗത്വമെന്ന ഇന്ത്യന്‍ മോഹത്തെ എതിര്‍ത്ത് ചൈനക്കൊപ്പം നില്‍ക്കുന്നതെന്നാണ് വിവരം. ആണവ ആയുധങ്ങളുണ്ടാക്കാന്‍ … Read more

അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പര്‍ അനുവദിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ ചിത്രവും തോമസ് ഐസക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ആദ്യം ആരുമുണ്ടായില്ലെങ്കിലും വിവാദം കൊഴുത്തപ്പോള്‍ ധനമന്ത്രി തോമസ് ഐസകും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നമ്പര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് … Read more