റമദാന്‍ പൊതുമാപ്പ്; പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി

മസ്‌കത്ത്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന്‍ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്നാണ് മോചനം. എണ്ണ വിതരണ കരാര്‍ നേടുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ 2014 മാര്‍ച്ചില്‍ മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. കരാര്‍ നേടുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഗള്‍ഫാര്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയുമാണ് ശിക്ഷ … Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍

വാഷിങ്ടണ്‍: ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. ഈ വിദേശപര്യടനത്തില്‍ മോദി സന്ദര്‍ശിക്കുന്ന നാലാമത്തെ രാജ്യമാണ് യുഎസ്. അഞ്ച് രാജ്യങ്ങളാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാഷിങ്ടണില്‍ എത്തിയ പ്രധാനമന്ത്രി അര്‍ലിങ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ച് യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിച്ചു. കൊളംബിയ സ്‌പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ സ്മാരകത്തിലും ഇന്ത്യന്‍ രപധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. കൊളംബിയ അപകടത്തില്‍ കൊല്ലപ്പെട്ട ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഇന്ന് മോദി … Read more

ചൈനയില്‍ റംസാന്‍ നോമ്പിന്് നിരോധനം

ബെയ്ജിംഗ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ റംസാന്‍ നോമ്പില്‍ പങ്കെടുക്കരുതെന്ന ഉത്തരവുമായി ചൈന. വര്‍ഷങ്ങളായി ഈ നടപടി ചൈന സ്വീകരിക്കുന്നതാണ്. ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച നോട്ടീസുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും മോസ്‌കുകളില്‍ പ്രവേശിച്ച് മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതിനും വിലക്കുണ്ട്. ഉയ്ഘര്‍ മുസ്‌ലീകളുടെ സംഘടനയായ വേള്‍ഡ് ഉയ്ഘര്‍ കോണ്‍ഗ്രസ് നീക്കത്തെ അപലപിച്ചു. ബെയ്ജിംഗ് നേതൃത്വത്തിന്റെ ഭരണത്തെ ഇസ്‌ലാം അട്ടിമറിക്കുമെന്നാണു ചൈനയുടെ ഭീതിയെന്നു സംഘടനാ വക്താവ് … Read more

മദ്യപിച്ച് വാഹനമോടിച്ചതിന് ഹില്ലരി ക്ലിന്റണിന്റെ ഭര്‍ത്യസഹോദരന്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: മദ്യപിച്ച് വാഹനമോടിച്ചതിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണിന്റെ ഭര്‍ത്യസഹോദരന്‍ അറസ്റ്റില്‍. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ അര്‍ദ്ധസഹോദരന്‍ റോജര്‍ ക്ലിന്റനാണ് (59) അറസ്റ്റിലായത്. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ റോജര്‍ ക്ലിന്റണിനെ മദ്യപിച്ച് വാഹനമോടിച്ചതിന് ഞായറാഴ്ച വൈകുന്നേരമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍തന്നെ അദ്ദേഹത്തെ ജയിലിലടച്ചതായും തിങ്കളാഴ്ച 15,000 ഡോളര്‍ ജാമ്യ തുകയില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു. നേരത്തേ, 2001 ലും റോജര്‍ ക്ലിന്റണിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയിരുന്നു. നടനും, സംഗീതജ്ഞനുമാണ് റോജര്‍ ക്ലിന്റണ്‍. … Read more

വെള്ളിയാഴ്ച തുടങ്ങുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍: ഒരാള്‍ അറസ്റ്റില്‍

കീവ്: വെള്ളിയാഴ്ച തുടങ്ങുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍. വന്‍ ആയുധശേഖരങ്ങളുമായി കഴിഞ്ഞ മാസം യുക്രെയ്‌നില്‍ അറസ്റ്റിലായ ഫ്രഞ്ചുകാരന്‍ യൂറോ കപ്പ് നടക്കുമ്പോള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. യുക്രെയ്‌ന്റെ സുരക്ഷാ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരുപത്തഞ്ചുകാരനായ എം. ഗ്രിഗോയിര്‍ ആണ് ഇയാളെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 ആക്രമണങ്ങളാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. തോക്കുകള്‍, ഡിറ്റൊണേറ്ററുകള്‍, 125 കിലോ ടിഎന്‍ടി തുടങ്ങിയവ അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്നു. കിഴക്കന്‍ ഫ്രാന്‍സിലെ ലൊറെയ്ന്‍ മേഖലയില്‍ … Read more

എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകുമോ കുമ്മനം

ന്യൂഡല്‍ഹി: എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ കാര്യത്തില്‍ മാത്രമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ല. ആരാധനാലയങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ആരാധനാലയങ്ങളുമായി ബന്ധമുള്ളവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി , പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി വില്‍പനക്ക് വെച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ പ്രതിഷേധം. ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ ചിത്രമുള്ള തറവിരിയാണ് പ്രതിഷേധത്തിനിടയാക്കിയത്. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡായ റോക്ക് ബുള്‍ ആണ് ആമസോണ്‍ വഴി തറവിരി വില്‍പനക്ക് വെച്ചത്. ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിന് തറവിരിയുടെ വിവാദ ഡിസൈനുമായി ബന്ധമില്ലെങ്കിലും ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇരു കമ്പനികള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ട്വിറ്ററില്‍ #BoycottAmazon എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധം. ആമസോണിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ഫോണുകളില്‍ നിന്ന് നീക്കിയും ചിലര്‍ പ്രതിഷേധം … Read more

ഇന്ത്യയില്‍ 2024 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങും

ന്യുഡല്‍ഹി: ഇന്ത്യയില്‍ 2024 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാതയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായി. 2023 ല്‍ പാതയുടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ നാലുകോണുകളിലുള്ള പ്രധാന നഗരത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിലവിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) പദ്ധതി ചിലവിന്റെ 80% വഹിക്കും. 70,000 കോടി രൂപയാണ് നിര്‍മാണം തുടങ്ങുമ്പോള്‍ ചിലവാകുന്ന തുകയായി കണക്കാക്കിയിരിക്കുന്നത് എന്നാല്‍ … Read more

വ്യാജ ഫെയ്സ്ബുക്ക് പേജ് ,ആമിര്‍ ഖാന്റെ ഭാര്യ രംഗത്ത്

മുംബൈ: തന്റെ പേരില്‍ അജ്ഞാതന്‍ വ്യാജ ഫെയ്സ്ബുക്ക് പേജ് സൃഷ്ടിച്ചെന്ന പരാതിയുമായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു രംഗത്ത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിക്കെതിരെ കിരണ്‍ റാവു സൈബര്‍ പൊലീസില്‍ പരാതി നല്‍കി. വ്യാജ പേജ് നിര്‍മ്മിച്ച് അജ്ഞാതന്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായി കിരണ്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്രകുര്‍ള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. … Read more

ബാല ലൈംഗിക പീഡന കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ച ബിഷപ്പുമാരെ പുറത്താക്കാനുള്ള നടപടികള്‍ക്ക് പോപ്പിന്റെ അംഗീകാരം

വത്തിക്കാന്‍: ബാല ലൈംഗിക പീഡന കേസുകള്‍ അട്ടിമറിക്കാന്‍ ബിഷപ്പുമാര്‍ ശ്രമിച്ചതായി വത്തിക്കാന് ബോധ്യപ്പെട്ടാല്‍ അവരെ പുറത്താക്കാന്‍ നടപിട സ്വീകരിക്കാമെന്ന് മാര്‍പ്പാപ്പ. ഇതിനായി പുതിയ നിയമവും രൂപീകരിച്ചു. ബാല ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതാണ് നിയമം. ഇരകളുടെയും അഭിഭാഷകരുടെയും ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. പീഡനങ്ങള്‍ മറച്ചുവെക്കാന്‍ പുരോഹിതര്‍ ശ്രമിക്കുന്നവെന്നും കുറ്റക്കാരെ ഒരു പാരിഷില്‍ നിന്ന് മറ്റു പാരിഷിലേക്ക് മാറ്റി പോലീസിനെ അറിയിക്കാതെ രക്ഷപെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇരകള്‍ ആരോപിച്ചിരുന്നു. തക്കതായ കാരണങ്ങളുണ്ടെങ്കില്‍ ബിഷപ്പുമാരെ പുറത്താക്കാമെന്ന് തിരുസഭയുടെ ചട്ടങ്ങളില്‍ … Read more