ജി ഏഴ് ഉച്ചകോടി ഇന്ന്

  ബര്‍ലിന്‍: ജി ഏഴ് ഉച്ചകോടി ഇന്നു ജര്‍മനിയിലാരംഭിക്കും. ഉച്ചകോടിയുടെ ആദ്യദിവസമായ ഇന്ന് അഴിമതി, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണു ചര്‍ച്ച നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥ, ഭീകരവിരുദ്ധ നയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ വിഷയങ്ങള്‍ ചര്‍ച്ചയാവും. ക്രിമിയ പ്രശ്‌നവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട റഷ്യയെ കൂടാതെയാണ് ഉച്ചകോടി നടക്കുക. യുഎസ്, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ വന്‍ശക്തികളാണ് ജി ഏഴിലെ അംഗങ്ങള്‍. -എജെ-

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്

റൊളാങ് ഗാരോസ് : അമേരിക്കന്‍ താരം സെറീന വില്യംസ് ഒരിക്കല്‍കൂടി റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ രാജ്ഞിയായി. ഇന്നലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ ലൂസി സഫറോവയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി സെറീന ചൂടിയത് തന്റെ 20ാം ഗ്രാന്‍സ്‌ളാം കിരീടമാണ്. ഇത് മൂന്നാം തവണയാണ്. സെറീന ഫ്രഞ്ച് ഓപ്പണ്‍ ജേതാവാകുന്നത്. 6-3, 6-7 (2/7), 6-2 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ഫൈനല്‍ വിജയം. തന്റെ ആദ്യ ഗ്രാന്‍സ്‌ളാം ഫൈനല്‍ കളിക്കാനിറങ്ങിയ … Read more

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമാണ് അതിര്‍ത്തി നിര്‍ണയക്കരാറില്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം ഇരുരാജ്യങ്ങളും തമ്മിലുളള അതിര്‍ത്തിനിര്‍ണയക്കരാറായിരുന്നു. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ജനവാസകേന്ദ്രങ്ങള്‍ കൈമാറുകയും പരസ്പരധാരണയോടെ അതിര്‍ത്തിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന കരാറില്‍ ഇരു രാജ്യങ്ങളും വൈകിട്ടാണ് ഒപ്പുവെച്ചത്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ അതിര്‍ത്തിഗ്രാമങ്ങളിലെ ഒട്ടേറെപ്പേരുടെ പൗരത്വപ്രശ്‌നങ്ങള്‍ കൂടിയാണ് പരിഹരിക്കപ്പെടുന്നത്. അതിര്‍ത്തിക്കരാറിന് പുറമേ ജലപാതകളുടെ ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍ … Read more

പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ വിനയായി…ഐസിസ് കേന്ദ്രം യുഎസ് സേന തകര്‍ത്തു

മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ പോസ്റ്റ് ചെയ്ത സെല്‍ഫികള്‍ അവര്‍ക്ക് തന്നെ വിനയായി. ഫോട്ടോകള്‍ പിന്തുടര്‍ന്നെത്തിയ യു.എസ് സൈന്യം ഐസിസന്റെ താവളം തകര്‍ത്തു. എയര്‍ഫോഴ്‌സ് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സിറിയയിലെ ഐസിസിന്റെ രഹസ്യത്താവളങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഐസിസിന്റെ സെല്‍ഫികള്‍ അന്വഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്. പോസ്റ്റു ചെയ്ത ഫോട്ടോയില്‍ നിന്നു ലൊക്കേഷന്‍ കണ്ടെത്തി വെറും 24 മണിക്കൂറിനുള്ളിലാണ് ഭീകരരുടെ താവളം സൈന്യം തകര്‍ത്തതെന്നും ഭീകരര്‍ തമ്പടിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതായും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഹര്‍ബര്‍ട്ടിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ … Read more

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ ബിസിസിഐ തീരുമാനിച്ചു. സച്ചിന്‍, ഗാംഗുലി, ലക്ഷമണ്‍ എന്നീ മുന്‍ താരങ്ങള്‍ അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. അണ്ടര്‍ 19 ടീമിന്റെ കോച്ചാകുവാന്‍ രാഹുല്‍ സമ്മതിച്ചതായി ബിസിസിഐ യുടെ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. കമന്ററി രംഗത്തും ദ്രാവിഡ് സാന്നിധ്യമറിയിച്ചിരുന്നു. … Read more

ലെഫ്. ഗവര്‍ണറിലൂടെ ഡല്‍ഹി പിടിച്ചെടുക്കുവാനുള്ള ശ്രമമാണ് മോഡിയുടേതെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലേറ്റ പരാജയത്തിനു പ്രതികാരത്തിനിറങ്ങിയിരിക്കുകയാണ് മോഡിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലെഫ്. ഗവര്‍ണറിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് മോഡി നടത്തിയതെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയല്ലെന്ന് മോഡി സ്ഥിരം തിരിച്ചറിയണമെന്നും ഒരു നല്ല മുഖ്യമന്ത്രിയാകുവാന്‍ മോഡിക്കൊരിക്കലും കഴിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ലെഫ്. ഗവര്‍ണര്‍ ഒരു ലെഫ്. ഗവര്‍ണറായി മാത്രമല്ല പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി യുടെ രണ്ടാമത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയാണ് അദ്ദേഹത്തിന്റെ വസതി പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ പരാജയം മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്ന ഭയമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം … Read more

ഹോംവര്‍ക്കുകള്‍ കുറച്ചാല്‍ കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയുമോ?

ഡബ്ലിന്‍: ബ്രിട്ടനിലെ ഒരു സ്‌കൂളാണ് വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വന്നത്. കുട്ടികളിലെ സ്ട്രസ്സും നിരാശയും കുറയ്ക്കുവാനായി ഹോംവര്‍ക്കുകള്‍ കുറയ്ക്കാമെന്ന തീരുമാനത്തിലാണ് കെല്‍ട്ടന്‍ഹാം ലേഡീസ് കോളേജ്. കൗമാരപ്രായക്കാരില്‍ സാധാരണയയി കണ്ടു വരുന്ന മാനസികപ്രശ്‌നങ്ങളാണ് ഉത്കണ്ഠയും നിരാശയുമെന്നും അതൊരു പകര്‍ച്ച വ്യാധി പോലെ കുട്ടികളെ ബാധിക്കുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നാല്‍ ഇവയ്‌ക്കെല്ലാം ഒരു പരിഹാരമെന്നോണം പുതിയ കുറച്ചു തീരുമാനങ്ങളിലാണ് സ്‌കൂള്‍ എത്തിനില്‍ക്കുന്നത്. മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഉത്കണ്ഠകളില്‍ നിന്നും നിരാശകളില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ … Read more

കേരളസര്‍ക്കാരിന് എ പ്ലസും പ്രതിപക്ഷത്തിന് വിമര്‍ശനവുമായി ആന്റണി

തിരുവന്തപുരം: അരുവിക്കരയിലെ ജനങ്ങള്‍ വിധിയെഴുതും മുമ്പേ കേരള സര്‍ക്കാരിന് എ പ്ലസ് നല്‍കിയും സിപിഎമ്മിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അരുവിക്കരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളില്‍ എ പ്ലസ് ലഭിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മനുഷ്യമുഖമുള്ള വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമ്പതു വര്‍ഷം മുമ്പ് ഉറങ്ങിപ്പോയ പാര്‍ട്ടിയാണ് സപിഎം എന്നും കേരളം മാറുന്നത് അവര്‍ അറിയുന്നില്ലയെന്നും വികസനവിരുദ്ധ സമീപനമാണ് പാര്‍ട്ടി തുടരുന്നതെന്നുമുള്ള ഒട്ടേറെ വിമര്‍ശനങ്ങളാണ് … Read more

മോഡി ബംഗ്ലാദേശില്‍; ധാക്കയില്‍ ഉജ്ജ്വല സ്വീകരണം

ധാക്ക: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ധാക്ക വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന മോഡിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്നും സവറിലെ യുദ്ധ സ്മാരകത്തിലേക്കാണ് പ്രധാനമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്. സ്മാരകത്തിലെത്തിയ മോഡി വിമോചന പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നിന് ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധാക്കയില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിനും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് … Read more

വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കക്കാരെ പിരിച്ചുവിട്ട് താല്‍ക്കാലിക വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ എന്റര്‍ടെയ്‌മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കന്‍ പൗരന്‍മാരെ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക (എച്ച്1ബി) വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു. അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി എത്തുന്നത് സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമായ സമയത്താണ് വാള്‍ട്ട് ഡിസ്‌നിയില്‍  നിയമനം. അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ നാലിലൊന്ന് ശതമാനം ശമ്പളത്തിനാണ് എച്ച്1ബി വിസയിലുള്ളവര്‍ ജോലിയെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി നോട്ടീസ് നല്‍കിയിരുന്നത്. ഇവരുടെ പകരക്കാരായ ഇന്ത്യക്കാര്‍ ഇതിനകം നിയമിതരുമായിട്ടുണ്ട്. ഡിസ്‌നി കമ്പനിയിലെ നിയമനത്തിനെതിരെ … Read more