അയർലൻഡ് – കിൽക്കനി മലയാളികൾ, കിൽക്കനി കൊട്ടാരത്തിന്റെ മണിമുറ്റത്ത് ഒരുക്കിയ വ്യത്യസ്തമായ ‘തിരുവാതിര’ ഓണക്കാഴ്ചകൾ

ഓണാഘോഷത്തിന്റെ ഭാഗമായി അയര്‍ലന്‍ഡിലെ കില്‍ക്കനി മലയാളികള്‍, കില്‍ക്കനി കൊട്ടാരമുറ്റത്ത് ഒരുക്കിയ മനോഹരമായ ഓണക്കാഴ്ചകള്‍ കാണാം. ‘തിരുവാതിര’ എന്ന് പേരിട്ട ആഘോഷം കോവിഡ് കാലത്ത് പ്രതീക്ഷയുടെയും, സ്‌നേഹത്തിന്റെയും കൂടി നേര്‍ക്കാഴ്ചയായപ്പോള്‍ ‘ഓണം’ എന്നാല്‍ ‘ഒന്നാണ് നമ്മള്‍’ എന്ന വലിയ സന്ദേശം കൂടി സംഘാടകര്‍ക്ക് പകര്‍ന്നുനല്‍കാനായി.

ജാക്വിലിൻ മെമ്മോറിയൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ – മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുവാൻ, മലയാളികളുടെ പ്രിയ താരം ശ്രീ. ഗിന്നസ് പക്രു എത്തുന്നു..!

അയർലൻഡ് ‘കിൽക്കനി’ മലയാളി കമ്മ്യൂണിറ്റിയിലെ, സജീവസാന്നിധ്യവും, അയർലൻഡിലെ അറിയപ്പെടുന്ന കലാകാരിയുമായിരുന്ന ശ്രീമതി. ജാക്വിലിൻ ബിജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട , ജാക്വിലിൻ മെമ്മോറിയൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ – മ്യൂസിക്കൽ കോമ്പറ്റീഷനിലെ മത്സരാർത്ഥികളെ പരിചയപ്പെടുവാനും, അവരിൽനിന്നുള്ള വിജയികളെ പ്രഖ്യാപിക്കുവാനും, അതോടൊപ്പം, അയർലൻഡിലെയും, നാട്ടിലെയും മലയാളികളോട്, തന്റെ പുതിയ സിനിമാ വിശേഷങ്ങളും, സൗഹൃദങ്ങളും പങ്ക് വെയ്ക്കുവാനും , മലയാളികളുടെ പ്രിയ താരം ശ്രീ. ഗിന്നസ് പക്രു, ക്രിസ്തുമസ് സുദിനത്തിൽ, … Read more

ജാക്വിലിൻ മെമ്മോറിയൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ – മത്സരത്തിന്റെ ഫസ്റ്റ് റൗണ്ട് വിജയികളുടെ പേരുകൾ, ജഡ്ജങ്ങ്‌ പാനൽ (വിധു പ്രതാപ്, മൃദുല വാര്യർ, ജിൻസ് ഗോപിനാഥ്) ഔദ്യോഗികമായി പ്രഖ്യാപിച്ചാ വാർത്ത എല്ലാവരെയും അറിയിക്കുന്നു.

അയർലൻഡിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഈ മത്സരത്തിൽ പങ്കെടുത്താ കുട്ടികളിൽ നിന്ന്, ആദ്യ ഘട്ടത്തിൽ എത്തിച്ചേർന്നാ 30- മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ Alphabetical Order-ൽ ചുവടെ ചേർക്കുന്നു. Aoife Varghese, Dublin Adithya Dev, Ashbourne Aksa Geordy, Dublin Adriya Dinil, Louth Christy Santhosh, Portlaoise Diya Chacko, Drogheda Dhiva Scaria, Dublin Evan Kurian, Galway Evan Eldho, Thallaght Gleen George, Dublin Hanna Varghese, Lucan Ines Maria Martin, … Read more

ഇന്നാണ്, ജാക്വിലിൻ മെമ്മോറിയൽ മ്യൂസിക് മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന തീയതി

അയർലൻഡ് ‘കിൽക്കനി’ മലയാളി കമ്മ്യൂണിറ്റിയിലെ, സജീവസാന്നിധ്യവും, അയർലൻഡിലെ അറിയപ്പെടുന്നാ കലാകാരിയുമായിരുന്നാ ശ്രീമതി. ജാക്വിലിൻ ബിജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടാ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷന്റെ ‘എൻട്രികൾ’ ഇന്നത്തോടെ അവസാനിക്കുന്നു. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിൽപ്പരം നവഗായകർ, മാറ്റുരക്കുന്ന ഈ മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നത്, സുപ്രസിദ്ധ ഗായകരായ ശ്രീ. വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യർ, ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീ. ജിൻസ് ഗോപിനാഥ് … Read more

കിൽക്കനി മലയാളി, അന്തരിച്ച ജാക്വിലിന്റെ സ്മരണയിൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷൻ നടത്തപ്പെടുന്നു.

അയർലൻഡ് കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയിലെ സജീവസാന്നിധ്യവും, കലാകാരിയും, ശ്രീ. ബിജു കുടമാളൂറിന്റെ ഭാര്യയുമായ ശ്രീമതി ജാക്വിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷൻ നടത്തപ്പെടുന്നു. പ്രിയ സഹോദരി ജാക്വിലിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ സംഗീത മത്സരത്തിലേക്ക്, വിധികർത്താക്കളായി എത്തുന്നത്, സുപ്രസിദ്ധ ഗായകരായ ശ്രീ. വിധു പ്രതാപ് , ശ്രീമതി. മൃദുല വാര്യർ , ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീ. ജിൻസ് ഗോപിനാഥ് … Read more

കിൽക്കെനിയിൽ കോവിഡ് ബാധ, ഹെൽത്ത് കെയർ അസിസ്റ്റന്റും, ഹൌസ് കീപ്പറും മരിച്ചു

കിൽകെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർ കോവിഡ് -19 ബാധിച്ച് മരിച്ചതായി അയർലൻഡ് ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ്‌ വക്താവ് അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഹെൽത്ത് കെയർ അസിസ്റ്റന്റും , ഒരാൾ ഹൌസ് കീപ്പറും ആണ്. ആരോഗ്യ പ്രവർത്തകരുടെ മരണത്തിൽ ദുഃഖമുണ്ടെന്നും അവരുടെ കുടുംബാഗങ്ങൾക്ക് ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയർലണ്ടിലെ ആരോഗ്യമേഖലയിലെ ജീവനക്കാരിൽ നിന്നും ശേഖരിച്ച 12,547 സാമ്പിളുകളിൽ 2,872 എണ്ണത്തിൽ വൈറസ്‌ബാധ സ്ഥിരീകരിച്ചതായി ഹെൽത്ത്‌ പ്രൊട്ടക്ഷൻ സർവെയ്‌ലൻസ് സെന്റർ അറിയിച്ചു.

അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് തുറന്നു കൊടുക്കും 

വെക്സ്ഫോർഡ്:  അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും.N25 ന്യൂ റോസ് ബൈപ്പാസ്സിന്റെ ഭാഗമായാണ് 887 മീറ്റർ നീളമുള്ള പുതിയ പാലം നിർമിച്ചിരുന്നത്. വെക്സ്ഫോർഡിന്റെയും കിൽക്കെനിയുടെയും അതിർത്തി പങ്കിടുന്ന പാലം ബാരോ നദിയുടെ കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.  റോസ് ഫിറ്റ്‌സ്ജറാൾഡ് കെന്നഡി ബ്രിഡ്ജ് (Rose Fitzgerald Kennedy Bridge) എന്ന് ഔദോഗികമായി നാമകരണം ചെയ്യപ്പെട്ട പാലത്തിന്റെ ഉത്ഘാടനം   അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കാർ നിർവഹിക്കും . മുൻ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെ പൂര്‍വ്വികരുടെ … Read more

കിൽകെന്നി അയർലണ്ടിലെ ഏറ്റവും വൃത്തി ഉള്ള നഗരം ;ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റി വൃത്തിഹീനമായ നഗരം

അയർലണ്ടിലെ ഏറ്റവും വൃത്തി ഉള്ള നഗരമായി കിൽകെന്നിയെ തിരെഞ്ഞെടുത്തു. നാല്പതു നഗരങ്ങൾ നിന്നാണ് മികച്ച നഗരമായി കിൽകെന്നിയെ തിരെഞ്ഞെടുത്തത്. ഐ ബി എ എൽ (Irish Business Against Litter) ആണ് ഈ നഗരങ്ങളിൽ പരിശോധനയും തിരെഞ്ഞെടുപ്പും നടത്തിയത്. ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയാണ് വൃത്തിഹീന നഗരമായി തിരെഞ്ഞെടുത്തു. ലിമറിക്കിലെ ഗാൽവോൻ മേഖലയും ഡബ്ലിനിലെ ബാലിമൺ ഭാഗവും കോർക്കിലെ നോർത്ത് സൈഡും അതീവ വൃത്തിഹീനമാണ് എന്നും ഐ ബി എ എൽ അധികൃതർ അറിയിച്ചു. പൊതുവെ  2018-നെക്കാളും … Read more

അയർലൻഡിന്റെ മത്സ്യപുരാണം (Goatsbridge Trout Farm)

അയർലൻഡിന്റെ തെക്കുകിഴക്കേ പ്രവിശ്യയിലുള്ള കൗണ്ടി കിൽക്കനിക്കടുത്ത തോമസ്‌ ടൗൺ എന്ന മനോഹരമായ പ്രദേശത്താണ്‌ ‘ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌’ ഫാം( Goatsbridge Trout Farm ). സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെയും ഏറ്റവും വിപുലവുമായ ഒരു മത്സ്യവളർത്തൽ കേന്ദ്രമാണിത്‌. തണുപ്പ്‌ മേഖലയിലെ ശുദ്ധജലതടാകങ്ങളിലും പുഴകളിലും ധാരാളമായി കണ്ടുവരുന്ന സാൽമൺ കുടുംബത്തിലെ ‘റെയ്‌ൻബോ ട്രൗട്ട്‌’ എന്ന കച്ചവടമൂല്യമുള്ള മത്സ്യങ്ങളെയാണ്‌ ഇവിടെ വളർത്തുന്നത്‌. പച്ചപുതച്ച നോർ താഴ്‌വരയിലൂടെയൊഴുകുന്ന ലിറ്റിൽ ആർഗൽ നദിക്കരയിലെ ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌ ഫാമിന്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്‌. പന്ത്രണ്ടാം … Read more