കോര്‍ക്ക് വന്യജീവി പാര്‍ക്കില്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഏഷ്യന്‍ രാജാക്കന്മാരെ കാണാം

കോര്‍ക്ക്: കോര്‍ക്കിലെ ഫോട്ട വന്യജീവി പാര്‍ക്കില്‍ ഏഷ്യന്‍ സിംഹിക മൂന്നു സിംഹക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. ഏഷ്യന്‍ വംശജരായ ഗിറക്കും, ഷാന്റോക്കും ജനിച്ച കുഞ്ഞുങ്ങള്‍ 112 ദിവസത്തെ ഗര്‍ഭകാലത്തിനു ശേഷം ജനിക്കുകയായിരുന്നു. യൂറോപ്പില്‍ വിരലിലെണ്ണാവുന്ന ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണുള്ളത്. ആദ്യമായാണ് കോര്‍ക്ക് വന്യജീവി പാര്‍ക്കില്‍ സിംഹ ജനനം നടക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (ഐ.യു.സി.എന്‍) ന്റെ വംശനാശ ഭീഷണി പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൃഗമാണ് ഏഷ്യന്‍ സിംഹം. ലോകത്ത് നിലവില്‍ 500 ഏഷ്യന്‍ സിംഹങ്ങള്‍ … Read more

അയര്‍ലണ്ടുകാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട് ശക്തമായ നിയമ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് അതീതമായി വര്‍ഷത്തില്‍ 90 മണിക്കൂറിലധികം സമയം ഐറിഷുകാര്‍ തൊഴിലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനോടൊപ്പം ഇവര്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങളുടെ എണ്ണവും കുറവാണ്. യൂണിയനിലെ 15 അംഗരാജ്യങ്ങളില്‍ വര്‍ഷത്തിന്റെ 25-7 ദിവസങ്ങള്‍ അവധിയായിരിക്കുമ്പോള്‍ അയര്‍ലണ്ടുകാര്‍ക്ക് വര്‍ഷത്തില്‍ 20 ദിവസം മാത്രമാണ് ഒഴിവു ദിനങ്ങള്‍. ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഏജന്‍സി യൂറോ ഫോണ്ട് നടത്തിയ സര്‍വേയിലാണ് ഐറിഷുകാരുടെ തൊഴില്‍ സമയം കൂടുതലാണെന്ന് കണ്ടെത്തിയത്. അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയരാന്‍ പ്രധാന കാരണം … Read more

ക്രഷ് ഫീസ് കുത്തനെ ഉയര്‍ത്താന്‍ നീക്കം. നടപടിയെടുക്കുമെന്ന് മന്ത്രി കാതറിന്‍ സബോണ്‍

ഡബ്ലിന്‍: ക്രഷുകള്‍ക്ക് ഗവണ്മെന്റ് 100 ശതമാനം വിവിതം അനുവദിക്കണമെന്ന് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറായില്ലെങ്കില്‍ ഫീസ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഫണ്ട് ലഭിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ ക്രഷുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ 6 മാസത്തിനിടയില്‍ പത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്തു. കുട്ടികള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കൃത്യമായ അലവന്‍സുകളും … Read more

സണ്ണിച്ചേട്ടന്റെ വേര്‍പാടില്‍ കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി

കോര്‍ക്ക് : വേള്‍ഡ് മലയാളീ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി .അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞുപോയ സണ്ണി എബ്രഹാം (സണ്ണിച്ചേട്ടന്‍ 57 ) ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചുകൊണ്ട് ഡബ്ല്യൂ എം സി കോര്‍ക്ക് റീജിയന്‍ അടിയന്തിര യോഗം കൂടി .ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഷാജു കുരിയന്‍ ,അയര്‍ലണ്ട് പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫ് , വൈസ് പ്രസിഡന്റ് ജോണ്‍സന്‍ ചാള്‍സ് ,കോര്‍ക്ക് റീജിയന്‍ ചെയര്‍മാന്‍ ജോസഫ് ജോസഫ്, പ്രസിഡന്റ് ലേഖ മേനോന്‍ ,സെക്രട്ടറി … Read more

ദ്രോഗ്‌ഹെഡയെ ഉത്സവലഹരിയില്‍ ആക്കുവാന്‍ മറിമായം നിയാസും സംഘവും എത്തുന്നു .

ദ്രോഗ്‌ഹെഡിയില്‍ September 22 വെള്ളിയാച്ച വൈകിട്ട് 6 മണിക്ക് Barbican cetnre ഹാളില്‍ വച്ച് വിശ്വാസ് ഫുഡ് നിറസന്ധ്യ അരങ്ങേറുന്നു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഗംഭീരമാക്കുവാന്‍ നിര്‍ത്തവും ഹാസ്യവും സംഗീതവും കോര്‍ത്തിണക്കികൊണ്ട് പ്രശസ്ത സിനിമാതാരവും മറിമായം ഫ്രെയിമും ആയ നിയാസും ,മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയും ആയ കൃഷ്ണപ്രഭ,കോമേഡിയന്മാരായ കലാഭവന്‍ സതീശ്, കലാഭവന്‍ സലിം, ഐഡിയ സ്റ്റാര്‍സിങ്ങേഴ്‌സും പിന്നണി ഗായകരും ആയ സുദര്‍ശന്‍ ,ക്രിസ്റ്റകല, ഐഡിയ സ്റ്റാര്‍സിംഗര്‍ കീബോര്‍ഡിസ്റ്റും ഗായകനും ആയ വില്ല്യവും അണിനിരക്കുന്ന നിറസന്ധ്യയിലേക്ക് … Read more

മൈന്‍ഡിന്റെ പത്താമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നോയല്‍ റോക്ക് ടി.ഡി മുഖ്യാതിഥി.

ഡബ്ലിന്‍: മൈന്‍ഡിന്റെ പത്താമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോര്‍ത്ത് ഡബ്ലിന്‍ ടി.ഡി നോയല്‍ റോക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച്ച ഗ്രിഫിത് അവന്യൂ മരിനോയിലെ സ്‌കോയില്‍ മഹുരെ നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍. രാവിലെ 10.30ന് ഓണക്കളികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറയ്ക്കും. തുടര്‍ന്ന് റോയല്‍ കാറ്റേഴ്‌സിന്റെ വിഭവ സമര്‍ത്ഥമായ ഓണസദ്യ. ലിവിങ് സെര്‍ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദിവ്യ സണ്ണി (bray), ലിഡിയ തോമസ് എന്നിവര്‍ക്ക് മൈന്‍ഡ് എക്‌സിലെന്‍സി അവാര്‍ഡ് നല്‍കി … Read more

യു.എസ് കോര്‍പ്പറേഷന്‍ നികുതിയില്‍ ഇളവ് വരുത്തുന്നു: അയര്‍ലണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: കോര്‍പ്പറേഷന്‍ ടാക്‌സ് 15 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ യു.എസ് ശ്രമം. അയര്‍ലന്‍ഡിന് ശേഷം മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നികുതി ഈടാക്കുന്ന രാജ്യമായി ഇതോടെ യു.എസ് മാറും. യു.എസ്സിലെ നികുതി വര്‍ദ്ധനവിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ വേരുറപ്പിച്ചു കമ്പനികളെ മാതൃ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നയതന്ത്രമാണ് യു.എസ് അവലംബിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ യു.എസ് ജനതയോടുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കോര്‍പ്പറേഷന്‍ ടാക്‌സ് കുറയ്ക്കുക എന്ന നടപടി. അയര്‍ലണ്ടില്‍ ചേക്കേറിയ യു.എസ് കമ്പനികള്‍ ഇതോടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുമോ എന്ന … Read more

ബ്രക്സിറ്റ് കടുത്താല്‍ അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് മരുന്ന് ക്ഷാമം

ഡബ്ലിന്‍: ബ്രക്‌സിറ്റിന്റെ ദൂരവ്യാപക ഫലങ്ങള്‍ അയര്‍ലണ്ടിലെത്തിക്കഴിഞ്ഞെന്ന് മുന്നറിയിപ്പ്. ഔഷധ ഇറക്കുമതിയില്‍ ബ്രിട്ടനെ ആശ്രയിച്ചിരുന്ന അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് ക്ഷാമം സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുന്‍നിര ഔഷധ നിര്‍മ്മാണ കമ്പനികള്‍ എച്ച്.എസ്.ഇ യെ ഈ വാര്‍ത്ത അറിയിച്ചിരുന്നു. രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ പലതും ബ്രിട്ടന്റെ നിര്‍മ്മാണ യൂണിയനില്‍ ഉല്പാദിപ്പിക്കുന്നവയാണ്. യൂണിയനുമായി ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ കയറ്റുമതി-ഇറക്കുമതി ബന്ധങ്ങളിലും മാറ്റം വരും. ഇതോടെ ഗുരുതര രോഗാവസ്ഥക്കുള്ള ഔഷധങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടും. ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ അയര്‍ലണ്ടിലെത്തുന്നതില്‍ കുറവ് … Read more

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 2 ശനിയാഴ്ച

കാവന്‍: കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 2 ശനിയാഴ്ച രാവിലെ 10 മുതല്‍ ballyhaise കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെടും. മാവേലിക്ക് വരവേല്‍പ്, വിഭവസമ്പന്നമായ ഓണസദ്യ, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പരമ്പരാഗത രീതിയിലുള്ള ഓണക്കളികള്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.

തിരുവോണത്തിന് സില്‍വര്‍ കിച്ചന്‍ ഓണസദ്യ

തിരുവോണ നാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഉറ്റവര്‍ക്കൊപ്പം ഓണം ആഘോഷിക്കുവാന്‍ സില്‍വര്‍ കിച്ചന്‍ ഓണസദ്യ ഒരുക്കുന്നു. അടപ്പായസം ഉള്‍പ്പെടെ എല്ലാ ഓണ വിഭവങ്ങളുമടങ്ങിയ ഓണക്കിറ്റ് തിരുവോണ ദിനമായ സെപ്തംബര്‍ 4 ന് സില്‍വര്‍ കിച്ചണില്‍ നിന്നും ലഭ്യമാണ് 5 &10 പേര്‍ക്കുള്ള ഗ്രൂപ്പ് ഓണക്കിറ്റാണ് സില്‍വര്‍ കിച്ചന്‍ ഇത്തവണ ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ജിജോ: 0899771943 ജിന്‍സ് : 0873141378