ക്രിസ്മസ് വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ്

ശരീരത്തിന് അപകടകരമായ രീതിയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളുള്‍പ്പടെയുള്ള വ്യാജ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വില്പന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗാര്‍ഡ. ക്രിസ്മസ്-പുതുവത്സര വിപണിയെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന താന്‍ കണക്കിന് വ്യാജ ഉത്പന്നങ്ങളാണ് അധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാസം ആരംഭത്തില്‍ ഹെന്‍ഡ്രി സ്രീറ്റിലെ മാര്‍ക്കറ്റില്‍ നിന്നും വലിയതോതിലുള്ള വ്യാജ ഉത്പന്നങ്ങളുടെ ശേഖരം ഗാര്‍ഡ പിടിച്ചെടുത്തിരുന്നു. പെര്‍ഫ്യൂമുകള്‍, ആഭരണങ്ങള്‍, വിവിധ തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങിയവയുടെയെല്ലാം വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ വിഹരിക്കുന്നുണ്ട്. ഒര്‍ജിനലിനേക്കാള്‍ വിലക്കുറവാണെന്നതാണ് ഭേരിഭാഗം പേരെയും വ്യാജ ഉത്പന്നങ്ങള്‍ … Read more

2016-ലെ അയര്‍ലന്‍ഡ് കാര്‍ വിപണി കീഴടക്കി ‘സ്‌കോഡ’

ഡബ്ലിന്‍: ഒരു വര്‍ഷത്തിനിടയില്‍ 20% വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി ഐറിഷ് കാര്‍ വിപണിയിലെ ‘ടോപ്പ് ഫൈവ്’ വില്പന കാറുകളില്‍ മികച്ച പ്രകടനം നടത്തി സ്‌കോഡ വിപണി കീഴടക്കി. 2016-ല്‍ 9,500 വാഹനങ്ങള്‍ ഇറക്കിയ കമ്പനിയുടെ വന്‍ ഡിമാന്റ് ഒക്ടേവിയ മോഡലാണ് വില്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഐറിഷ് വിപണിയില്‍ 4700 സ്‌കോഡ കാറുകള്‍ ഈ വര്‍ഷം വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷത്തില്‍ കൂടുതല്‍ ആകര്‍ഷണീയമായ കമ്പനി 12.5 മില്യണ്‍ യൂറോ നിക്ഷേപം നടത്തി. മാര്‍ക്കറ്റ് ഷെയര്‍ 148 … Read more

കുട്ടികളുടെ വിളികള്‍ കാത്ത് ഐറിഷ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

ഡബ്ലിന്‍: ഈ ക്രിസ്മസ് ദിനത്തില്‍ 1000 വിളികള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഐറിഷ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ഒറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികള്‍ക്ക് അഭയം ഒരുക്കുന്ന ഐ.എസ്.പി.സി.സി-യുടെ പ്രവര്‍ത്തനം ക്രിസ്മസ് കാലയളവില്‍ കൂടുതല്‍ സജീവമാകാറുണ്ട്. ആഘോഷങ്ങളുടെ കാലത്തു കുട്ടികളെ മാനസിക പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതില്‍ ചൈല്‍ഡ് ലൈന്‍ ഏറെ പങ്കു വഹിക്കുന്നുണ്ട്. 2016-ല്‍ ഐ.എസ്.പി.സി.സി-യില്‍ വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിയാന്‍ കോള്‍ഫീല്‍ഡ് ഈ ജോലി ഏറെ സന്തോഷം നല്കുന്നതാണെന്ന് പങ്കുവെയ്ക്കുന്നു. രക്ഷിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍, വീടുകളില്‍ അവഗണിക്കപ്പെടുന്നവര്‍ തുടങ്ങി ഇവിടെ എത്തുന്ന … Read more

അയര്‍ലണ്ടില്‍ കാലാവസ്ഥ പ്രക്ഷുബ്ധം: ശക്തിയായ കാറ്റിനു സാധ്യത

ഡബ്ലിന്‍: രാജ്യത്തു ബാര്‍ബറ കൊടുങ്കാറ്റ് ശക്തമാകുമെന്ന് പ്രതേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. അയര്‍ലണ്ടില്‍ എല്ലായിടത്തും ഈ മുന്നറിയിപ്പ് ബാധകമാണെന്ന് മെറ്റ്-ഏറാന്‍ അറിയിച്ചു. കാറ്റ് ഇന്ന് ശക്തമാകുന്നതിനാല്‍ ജനങ്ങള്‍ ഇതൊരു അറിയിപ്പായി കണക്കാക്കി സുരക്ഷാ ഉറപ്പു വരുത്താനും പ്രതേക നിര്‍ദ്ദേശമുണ്ട്. കാറ്റു മൂലം ശക്തമായ മഴക്കും സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിലെ വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളെ കാവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഗാല്‍വേ, ഡോനിഗല്‍, മായോ എന്നീ തീരപ്രദേശ മേഖലകളില്‍ യെല്ലോ വാണിങ്ങും നല്‍കിക്കഴിഞ്ഞു. … Read more

സിറ്റിസണ്‍ അസംബ്ലിയില്‍ അബോര്‍ഷന്‍ നിയമഭേദഗതിയോട് പ്രതീകരിച്ചു 13,000 മറുപടികള്‍

ഡബ്ലിന്‍: സിറ്റിസണ്‍ അസംബ്ലിയില്‍ അബോഷന്‍ നിയമ ഭേദഗതിയോട് പ്രതീകരിച്ചു 13,000 സബ്മിഷനുകള്‍ ലഭിച്ചു. ഇതില്‍ 8,000 ഓണ്‍ലൈന്‍ വഴിയും, 5000 മറുപടികള്‍ പോസ്റ്റിലൂടെയും ലഭിച്ചതായി അസംബ്ലി അറിയിച്ചു. ലഭിച്ച മറുപടികള്‍ കൃത്യമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അസംബ്ലി വിശദീകരണം നല്‍കി. സബ്മിഷന്‍ നല്‍കിയ സംഘടനകളില്‍ നിന്നും, വ്യക്തികളില്‍ നിന്നും എട്ടാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള വിശദമായ അഭിപ്രായങ്ങള്‍ ചോദിച്ചറിയാനും സിറ്റിസണ്‍ അസംബ്ലി തീരുമാനിച്ചിരിക്കുകയാണ്. ജനുവരിയില്‍ അസംബ്ലിയുടെ അടുത്ത മീറ്റിങ് അബോര്‍ഷന്‍ ഭേദഗതിയെക്കുറിച്ചു സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കും. അബോര്‍ഷന്‍ നിയമങ്ങളില്‍ തിരുത്തലുകള്‍ … Read more

ഗാര്‍ഹിക പീഡിതരാകുന്ന പുരുഷന്മാരുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം ഇറങ്ങുന്നു

ഡബ്ലിന്‍: ഗാര്‍ഹിക പീഡന നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുമ്പോള്‍, പുരുഷ സമൂഹവും പീഡനത്തിന് ഇരകളായി മാറുന്ന കഥയെ മുന്‍നിര്‍ത്തി അയര്‍ലണ്ടില്‍ ഒരു ഹ്രസ്വ ചിത്രം തയ്യാറാകുന്നു. ‘ദി ബ്ലാക്’ എന്ന തലക്കെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാര്‍ക് റയോര്‍ഡാന്‍ ആണ്. മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍ ഇന്റര്‍വ്യൂവിലൂടെ ഒരു പെണ്‍കുട്ടിയോട് ചോദിച്ചറിയുന്ന രംഗങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഗാര്‍ഹിക പീഡന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകളുമായി ഇതേക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച സംവിധായകന്‍ പുരുഷ ഗാര്‍ഹിക പീഡിതര്‍ക്കു ആശ്വാസം പകരുന്ന  അയര്‍ലണ്ടിലെ … Read more

ഗാല്‍വേ കൗണ്‍സിലുമായി ഒത്തുതീര്‍പ്പു: ആരന്‍-ഫെറി സര്‍വീസ് പുനഃസ്ഥാപിച്ചു

ഗാല്‍വേ: ഗാല്‍വേ കൗണ്ടി കൗണ്‍സിലുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് ആരന്‍ ദ്വീപ്, ഇന്നിസ്സ്മോര്‍ എന്നിവിടങ്ങളിലേക്കുള്ള ഫെറി സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. കൗണ്ടി കൗണ്‍സിലിന് നല്‍കണമെന്ന് ആവശ്യപ്പെട്ട യാത്രാ നികുതിയായ 50% തുക കൗണ്‍സില്‍ എഴുതി തള്ളിയതിനെ തുടര്‍ന്നാണ് യാത്രാ സൗകര്യം പുനരാരംഭിക്കാന്‍ ദ്വീപ് യാത്രാ ബോട്ടുകള്‍ തയ്യാറായത്. ഹാര്‍ബര്‍ നികുതിയെ കൂടാതെ പാസഞ്ചര്‍ ടാക്‌സ് പ്രതേകമായി നല്‍കണമെന്ന വ്യവസ്ഥ വന്നതോടെ യാത്ര നിര്‍ത്തിവെയ്ക്കാന്‍ ഫെറി സര്‍വീസ് നിര്‍ബന്ധിതമാകുകയായിരുന്നു. നികുതിയുമായി ബന്ധപ്പെട്ട കേസ്സുകള്‍ ഫയല്‍ ചെയ്‌തെങ്കിലും എല്ലാ വിധികളും ഫെറി … Read more

ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്ററിലും, ലീമെറിക് ഫുഡ് ബാങ്കിലും ക്രിസ്മസ് ഭക്ഷണ കിറ്റുകള്‍ക്കു വേണ്ടി നീണ്ട നിര

ഡബ്ലിന്‍: ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്ററില്‍ ക്രിസ്മസ് ഫുഡ്പാക്കിന് വേണ്ടി മൂവായിരത്തോളം ആളുകളുടെ നീണ്ട വരി അനുഭവപ്പെട്ടു. വ്യാഴാച രാവിലെ 6 .30 മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ആഴ്ചകളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണ പാക്കുകള്‍ വിതരണം ചെയ്യുന്ന കപ്പൂച്ചിന്‍ സെന്റര്‍ ഡബ്ലിനില്‍ ഭക്ഷണ വിതരണത്തിന് പ്രാധാന്യം നല്‍കുന്ന ഏറ്റവും വലിയ സന്നദ്ധ സ്ഥാപനമാണ്. ഇവിടെ ഏന്തുന്നവരോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നും, ആവശ്യക്കാര്‍ മാത്രമേ ഭക്ഷണത്തിനു വേണ്ടി ഇത്രയും കാത്തിരിപ്പ് നടത്തുന്നുള്ളു എന്നും മനസിലാക്കുന്നതായി കപ്പൂച്ചിന്‍ … Read more

കൗണ്ടി മയോയില്‍ ക്രിസ്തുമസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ന്

കൗണ്ടി മയോയില്‍ ക്രിസ്തുമസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ന് വൈകുന്നേരം 5 മണിക്ക് കാസില്‍ബാര്‍ ചര്‍ച്ച് ഓഫ് ദ ഹോളി റോസറി ദേവാലയത്തില്‍ നടക്കുന്ന വി.കുര്‍ബാനയോടെ ആരംഭിക്കും. ലോംഗ്‌ഫോര്‍ഡ് രൂപതയിലെ ഫാ.റെജി കുര്യന്റെ കാര്‍മ്മികത്വത്തിലുള്ള വി.കുര്‍ബാനയെത്തുടര്‍ന്ന് കാസില്‍ബാര്‍ ടെന്നിസ് ക്ലബ്ബില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷ പരിപാടികള്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി- 0872459910 രാജു -0876448729

അപ്പോളോ സംഭവത്തെ പിന്തുടര്‍ന്ന് സ്ലിഗൊ ടൗണിലും ആളൊഴിഞ്ഞ കെട്ടിടം പിടിച്ചെടുത്തു

സ്ലിഗൊ : അപ്പോളോ ഹൌസ് പിടിച്ചെടുത്ത സംഭവത്തെ റോള്‍ മോഡല്‍ ആക്കി സ്ലിഗൊയിലും ആള്‍ താമസമില്ലാത്ത ഓഫീസ് കെട്ടിടം വീടില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. നാമയുടെ ഉടമസ്ഥാവകാശം ഉള്ള കെട്ടിടം തന്നെയാണ് സ്ലിഗൊയിലും പിടിച്ചെടുത്തതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംഭവ സമയങ്ങളില്‍ കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. വെള്ളവും വൈദ്ധ്യുതിയും ഇല്ലാത്ത കെട്ടിടമാണെന്നും പത്തോളം വരുന്ന വീടില്ലാത്തവര്‍ ഇവിടെ താമസം തുടങ്ങിയതായും ദൃസാക്ഷികള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് ഭക്ഷണവും കിടക്കകളും നല്‍കിയത് സംഘടനാ പ്രവര്‍ത്തകര്‍ … Read more