ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പില്‍ കുടിയേറ്റാക്കറുടെ കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് കുടിയേറുന്നവരുടെ വിവര ശേഖരങ്ങള്‍ കൃത്യമായി ഇമിഗ്രേഷന്‍ വിഭാഗത്തിലുണ്ടെങ്കിലും ഇവരുടെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന വിവരങ്ങള്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. 32 കേസ് സ്റ്റഡീസ് നടത്തിയ നാഷണല്‍ ഇമിഗ്രേഷന്‍ കൗണ്‍സിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുതിര്‍ന്നവരെ മാത്രം കുടിയേറ്റക്കാരായി കാണുകയും കുട്ടികളെക്കുറിച്ചു വ്യക്തമായ വിവരം കൈമാറാതിരിക്കുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ അയര്‍ലന്‍ഡ് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന കുട്ടികള്‍ക്ക് പല നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച ദേശീയ ഇമിഗ്രേഷന്‍ കൗണ്‍സില്‍ സി.ഇ.ഓ ബ്രിയാന്‍ കിലോറന്‍ വ്യക്തമാക്കി. … Read more

വളര്‍ത്തു പട്ടിയെയും കൂട്ടി ഭിക്ഷാടനം നടത്തിയ കുടിയേറ്റക്കാരന് കോടതി ശിക്ഷ വിധിച്ചു

കോര്‍ക്ക്: കോര്‍ക്ക് സിറ്റിയില്‍ വളര്‍ത്തു പട്ടിയെയും കൂട്ടി ഭിക്ഷാടനം നടത്തിയ റൊമേനിയന്‍കാരന് 250 യൂറോ ഫൈന്‍ അടയ്ക്കാന്‍ വിധിച്ചു കോര്‍ക്ക് ഹൈക്കോടതി. ഒരു വര്‍ഷം മുന്‍പ് റൊമേനിയയില്‍ നിന്നെത്തി സ്വീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ലോണാല്‍ റോസ്റ്റാസിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. കേസുമായി ബന്ധപെട്ടു കോടതിയില്‍ ഹാജരായ ഇന്‍സ്പെക്ടര്‍, റോസ്റ്റാസ് എന്ന യാചകന്‍ കോര്‍ക്ക് സിറ്റിയിലെ കാല്‍നടക്കാര്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായും, ലൈസന്‍സില്ലാതെ പട്ടിയെ വളര്‍ത്തുന്നതും, ഭിക്ഷാടനത്തിനു ഉപയോഗിച്ചതായും കോടതിയെ ബോധിപ്പിച്ചു. തന്റെ വളര്‍ത്തു പട്ടിക്ക് … Read more

മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക: റോഡില്‍ ഗാര്‍ഡയുണ്ട് പിടികൂടാന്‍…

ഡബ്ലിന്‍: മദ്യപിച്ചു വാഹനം ഓടിക്കുന്നത് തടയാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി ഐറിഷ് റോഡുകളില്‍ ഗാര്‍ഡ നിരീക്ഷണം ശക്തമാക്കി. ക്രിസ്മസ്-ന്യൂഇയര്‍ അനുബന്ധിച്ചു ആണ് നിരീക്ഷണം ശക്തമാക്കിയത്. ഈ രണ്ടു ആഴ്ചക്കുള്ളില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്ന 341 പേരെയാണ് പിടികൂടിയത്. 2015 നെ അപേക്ഷിച്ചു 89-പേര്‍ ഇത്തവണ പിടിയിലായി. ഗാര്‍ഡായും റോഡ് സുരക്ഷാ അതോറിറ്റിയും മുന്‍കൈ എടുത്തു നടപ്പാക്കുന്ന പദ്ധതിക്ക് ഒരു കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട്. ഒരു മദ്യപാനി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങിനിടയില്‍ തന്റെ നാല് വയസ്സുള്ള മകനെ നഷ്ടപ്പെട്ട … Read more

കോര്‍ക്കിലെ കമ്യൂണിറ്റി ലൈബ്രറി അനിശ്ചിതകാലത്തേക്കു അടച്ചിടുന്നതില്‍ വ്യാപക പ്രതിഷേധം

കോര്‍ക്ക്: കോര്‍ക്ക് മേഫീല്‍ഡിലെ കമ്യൂണിറ്റി ലൈബ്രറിയായ ‘ദി ഫ്രാങ്ക് ഓ കോര്‍ണര്‍’ ലൈബ്രറി മുന്നറിയിപ്പ് ഇല്ലാതെ അടച്ചുപൂട്ടിയതില്‍ വ്യാപക പ്രതിഷേധം. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ലൈബ്രറി ഗേറ്റില്‍ അടച്ചിടുന്നതായുള്ള നോട്ടീസ് പതിച്ചത്. ലൈബ്രറിക്ക് അകത്തു ചൂട് നിലനിര്‍ത്തുന്ന സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് ലൈബ്രറി അടച്ചു പൂട്ടിയതെന്നു അധികൃതര്‍ വ്യക്തമാക്കി. കോര്‍ക്കിലെ വടക്കന്‍ മേഖലകളില്‍ ഉള്ള വയോജനങ്ങള്‍ക്കും വായന ഇഷ്ടപ്പെടുന്നവര്‍ക്കും ഉള്ള ചുരുക്കം ലൈബ്രറികളില്‍ ഒന്നാണ് ഫ്രാങ്ക് ലൈബ്രറി. എപ്പോഴാണ് ഇത് ഇനി തുറന്നു പ്രവര്‍ത്തിക്കുക എന്നതിനെപ്പറ്റി … Read more

സൗജന്യ ക്രിസ്മസ് അത്താഴം ഒരുക്കി ബെയ്ക്ക് ഹൗസ് കഫെ ആന്‍ഡ് റസ്റ്റോറന്റ്

തുള്ളാമോര്‍്: ക്രിസ്മസ് ദിനത്തില്‍ പുണ്യ പ്രവര്‍ത്തിയായ ഭക്ഷണ വിതരണം ചെയ്യാന്‍ തയ്യാറായി തുള്ളാമോര്‍് കോ ഓഫാലിയിലെ ബെയ്ക് ഹൗസ് കഫെ ആന്‍ഡ് റസ്റ്റോറന്റ്. സമൂഹത്തിലെ ഉന്നതര്‍ ക്രിസ്മസിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഭക്ഷണം പോലും ലഭ്യമല്ലാത്ത മറ്റൊരു വിഭാഗത്തിന് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് ഒരു റെസ്റ്റോറന്റ്. ദരിദ്രര്‍, വീടില്ലാത്തവര്‍, വയോജനങ്ങള്‍ എന്നീ ഗ്രൂപ്പില്‍പെടുന്ന ആളുകള്‍ക്ക് അയര്‍ലണ്ടിലെ പരമ്പരാഗത ക്രിസ്മസ് സദ്യ വിളമ്പിയാണ് റസ്റ്റോറന്റ് മാതൃകയാകുന്നത്. ക്രിസ്മസ് ദിനത്തില്‍ ഇവിടെ എത്തുന്നവരെ സ്വീകരിക്കാന്‍ പ്രതേക വോളന്റിയര്‍മാരെ നിയമിച്ചിരിക്കയാണ്. ഭക്ഷണം … Read more

ഐറിഷ് നേഴ്സുമാര്‍ സഹികെട്ട് സമരമുഖത്തേക്ക്:രോഗികളുടെ കാര്യം വീണ്ടും കഷ്ടത്തിലേക്കു…

ഡബ്ലിന്‍: ഐ.എന്‍.എം.ഒ യിലെ 90% മെമ്പര്‍മാരും ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തയ്യാറെടുക്കുകയാണ്. ജനുവരി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയുമായി ആരോഗ്യ വകുപ്പിന് തങ്ങളുടെ നിര്‍ദ്ദേശങ്ങളുടെ പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളില്‍ ആശങ്കക്ക് ഇടനല്‍കും വിധമാണ് നേഴ്സുമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത്. രോഗികളുടേ അനുപാതത്തിലുള്ള വര്‍ധനവും നേഴ്സുമാരുടെയും മിഡ്വൈഫ്സിന്റെയും എണ്ണത്തിലുള്ള കുറവും മൂലം ജോലിയിലുള്ളവര്‍ക്കു കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. ഡോക്ടര്‍മാര്‍ക്ക് അനവധിച്ചിട്ടുള്ള അവധിയേക്കാള്‍ എത്രെയോ തുച്ഛമായ അവധിദിനങ്ങള്‍ മാത്രമേ നേഴ്സുമാര്‍ക്ക് ലഭിക്കുന്നുള്ളൂ. അതിലും കൂടുതല്‍ ഉള്ള ജോലി ഭാരവും … Read more

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍

ലിമറിക്ക് : മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി 7 )0 തീയതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത സംഗീത കലാപരിപാടികള്‍, കുട്ടികള്‍ക്ക് സാന്റയുടെ ക്രിസ്മസ് സമ്മാനങ്ങള്‍, ക്രിസ്മസ് ഡിന്നര്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മൈക്കയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി ലൂക്കോസ്:0851123658 ( പ്രെസിഡന്റ്) ബിനു ചാക്കോ:0877673254 (സെക്രട്ടറി)

റോസ്‌കോമണിലെ ഷീന സെബാസ്റ്റ്യന്റെ മാതാവ് നിര്യാതയായി

അങ്കമാലി ; കറുകുറ്റി: മുന്നൂര്‍പ്പിള്ളി പൈനാടത്ത് പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം നാളെ (17/12/16) പത്തിന് മുന്നൂര്‍പ്പിള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍. മേലൂര്‍ മേച്ചേരി കുടുംബാംഗമാണ് പരേത. മക്കള്‍: ജോര്‍ജ് (യുഎസ്എ), ഷൈനി, തോമസ് (യുകെ), ഷീന ( സേക്രട്ട് ഹാര്‍ട്ട് ഹോസ്പിറ്റല്‍, റോസ്‌കോമണ്‍, അയര്‍ലണ്ട്). മരുമക്കള്‍: മെര്‍ലി പറയംനിലം കരിമണ്ണൂര്‍ (യുഎസ്എ), ജോര്‍ജ് വെണ്ണാട്ടുപറമ്പില്‍ തുമ്പാക്കോട് (ബിസിനസ്), ജ്യോതി കൊച്ചേട്ടൊന്നേല്‍ കടുത്തുരുത്തി (യുകെ), സുനില്‍ മുണ്ടാടന്‍ അങ്കമാലി (അയര്‍ലണ്ട്).

ക്രിസ്മസും ന്യൂഇയറും പ്രമാണിച്ചു ഡബ്ലിന്‍ ബസ് സര്‍വീസ് റൂട്ടുകള്‍ വര്‍ദ്ധിപ്പിച്ചു.

ഡബ്ലിന്‍: ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചതിന്റെ ഭാഗമായി രാത്രികളില്‍ കൂടുതല്‍ സമയം ഡബ്ലിന്‍ ബസ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു . ക്രിസ്മസ് പാര്‍ട്ടികള്‍ മിക്കതും രാത്രിയിലായതു കൊണ്ട് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദമാകും വിധമാണ് ഇത്തരത്തിലുള്ള ക്രമീകരണം. ഇന്നലെ രാത്രി മുതലാണ് രാത്രികാലങ്ങളിലെ പ്രതേക അഡീഷണല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. സ്ഥിരമായുള്ള 18 റൂട്ടുകള്‍ക്കു പുറമെ അടുത്ത രണ്ടാഴ്ച കാലത്തേക്കാണ് പ്രതേക റൂട്ടുകളില്‍ സര്‍വീസ് നടത്തുക. വെസ്റ്റ്‌മോര്‍ ലാന്‍ഡ് സ്ട്രീറ്റ്, ഡി ഒലിയര്‍ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന … Read more

ആരന്‍` ദ്വീപില്‍ വ്യോമ ഗതാഗതം യാഥാര്‍ഥ്യമാകുന്നു

ഗാല്‍വേ: ആരന്‍` ദ്വീപില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായതായി ഗാല്‍വേ വെസ്റ്റ് ജെ.ഡി സീന്‍ കെയ്ന്‍ വ്യക്തമാക്കി. ഗാല്‍വേ ഏവിയേഷന്‍ സര്‍വീസിനെ ടെണ്ടര്‍ പ്രകാരം വിമാന സര്‍വീസ് നടത്താന്‍ അനുവദിച്ചതായി അദ്ദേഹം അറിയിച്ചിരിക്കുകയാണ്. 2020 മുതല്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ ഇവിടുത്തുകാര്‍ക്കും, ടൂറിസ്റ്റുകാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് ടൂറിസ്‌റുകാര്‍ക്കാണ്. ആരന്‍` ദ്വീപിലെ വ്യോമ ഗതാഗതം പലതവണ നിര്‍ദ്ദേശിക്കപ്പെട്ടതാണെങ്കിലും അതെല്ലാം തന്നെ നടപ്പില്‍ വരുത്താന്‍ … Read more