നോക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്   സഭയുടെ നേതൃത്വത്തില്‍ വി ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന  ഈ വര്‍ഷവും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്ന്  ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവക മെത്രാപോലീത്ത അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. -sk-

നീസിലെ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ടവരില്‍ ഇന്ത്യന്‍ ദമ്പതികളും

ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരില്‍ ഇന്ത്യന്‍ ദമ്പതികളും. ജയ്പൂര്‍ സ്വദേശികളായ ആകാംഷ സിങും ഐശ്വര്യയുമാണ് ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. നീസില്‍ നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 100 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. ഭയപ്പെടുത്തുന്ന ഒരു രാത്രിയുടെ കഥയാണ് ഇവര്‍ പറയുന്നത്. നിലത്തുവീണ് കിടക്കുന്ന ആളുകളുടെ മുകളിലൂടെ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നവരുടെ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. … Read more

ഐറിഷ് സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഐറിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുമ്പ് നടത്തിയ പഠനത്തെ അപേക്ഷിച്ച് ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സ്‌പെഷ്യല്‍ എജുക്കേഷനാണ് പഠനം നടത്തിയിരിക്കുന്നത്. 14,000 കുട്ടികള്‍ക്കാണ് ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 1.5% പേര്‍ ഓട്ടിസം ബാധിച്ചവരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും 65 കുട്ടികളില്‍ ഒരാള്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് ഓട്ടിസം … Read more

തുര്‍ക്കി അട്ടിമറി ശ്രമം: മരണം 194 ആയി 2800 ല്‍ അധികം സൈനികരെ അറസ്റ്റ് ചെയ്തു

തുര്‍ക്കിയിലെ ഭരണം അട്ടിമറിക്കാന്‍ കഴിഞ്ഞ ദിവസം സൈന്യം നടത്തിയ പ്രക്ഷോഭത്തില്‍ മരണം 194 ആയതായി റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് 2800 ല്‍ അധികം സൈനികരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് കൂടുതല്‍പ്പേരും മരണപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്‌സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങള്‍ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു … Read more

നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

84 പേരുടെ ജീവനെടുക്കുകയും 100 ല്‍ അധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നീസില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളാണ് ഐ എസ് ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമിയുമായി ബന്ധമുള്ള നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഐ എസിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഒരാളെ കഴിഞ്ഞ ദിവസം രാത്രിയും മറ്റ് മൂന്ന് … Read more

രാജ്യത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയും ഗുണനിലവാരമില്ലാത്തതെന്ന് പഠനം

രാജ്യത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയും ഗുണനിലവാരമില്ലാത്തതാണെന്ന് പഠനം. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ നടത്തിയ കുടിവെള്ള വിതരണത്തെക്കുറിച്ചാണ് പഠനം നടത്തിയിരിക്കുന്നതെന്നും നേരത്തെ കരുതിയിരുന്നതിലും മൂന്ന് മടങ്ങ് അധികം നിലവാരമില്ലാത്ത കുടിവെള്ളമാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 900 കുടിവെള്ള വിതരണ കമ്പനികളാണ് രാജ്യത്തുള്ളത്. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി നേരത്തെ നടത്തിയ ഓഡിറ്റില്‍ 131 വിതരണക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. ഇവരെ റമഡിയല്‍ … Read more

ഗുരുതര രോഗം ബാധിച്ച 10,000 കുട്ടികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുമായി ആരോഗ്യ വകുപ്പ്

അയര്‍ലണ്ടില്‍ ഗുരുതര രോഗം ബാധിച്ച് കഴിയുന്ന 10,000 കുട്ടികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമനിര്‍മ്മാണത്തിനായി വെയ്ക്കുമ്പോള്‍ എതിര്‍ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്‍ സഭയില്‍ പാസാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മന്ത്രി പങ്കുവെച്ചു. ഡൊമിഷ്യലയറി കെയര്‍ അലവന്‍സിന്റെ പരിധിയിലുള്ള ഗുരുതര രോഗം ബാധിച്ച കുട്ടികള്‍ക്ക് സ്വാഭാവികമായും മെഡിക്കല്‍ കാര്‍ഡ് ലഭിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ഗുരുതര … Read more

വാരാന്ത്യത്തോടെ രാജ്യത്തെ താപനില 25 ഡിഗ്രിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഈ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ രാജ്യത്തെ താപനില 25 ഡിഗ്രിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലൈയുടെ തുടക്കത്തില്‍ തന്നെ രാജ്യത്ത് മോശം കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മെറ്റ് ഇഐറിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദിവസം മുണ്‍സ്റ്റര്‍, ലെയിന്‍സ്റ്റര്‍ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഇഐറിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഇളം ചൂടോടുകൂടിയ വരണ്ട കാലാവസ്ഥയാകും ഉണ്ടാവുകയെന്നും അവര്‍ അറിയിച്ചു. മങ്ങിയ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ … Read more

2020ലെ സാംസ്കാരിക തലസ്ഥാനമായി ഗാല്‍വേയെ തിരഞ്ഞെടുത്തു

ഡബ്ലിന്‍: 2020ലെ യൂറോപ്യന്‍ സാംസ്കാരിക തലസ്ഥാനമായി ഗാല്‍വയെ തിരഞ്ഞെടുത്തു. വര്‍ഷം മുഴുവന്‍ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിന് ഇതോടെ സര്‍ക്കാരില്‍ നിന്ന് ധനസഹായവും ലഭിക്കുന്നതായിരിക്കും. ലിമെറിക്കിനെ പരാജയപ്പെടുത്തിയാണ് ഗാല്‍വേയ്ക്ക് സ്ഥാനം ലഭിച്ചിരിക്കുന്നത്. കില്‍ക്കെന്നി വെക്സ് ഫോര്‍ഡ്, വാട്ടര്‍ ഫോര്‍ഡ് എന്നിവരും മത്സരത്തിന് ഉണ്ടായിരുന്നു. ഡബ്ലിന് ചുരുക്കപട്ടികയില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 170 മില്യണ്‍ യൂറോയോളമാണ് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ലഭിക്കുക. ടൂറിസം മേഖലയ്ക്ക് ഇത് ഉണര്‍വേകും. കൂടാതെ ആയിരക്കണക്കിന് പുതിയതൊഴില്‍ സൃഷ്ടിക്കാനും സാധ്യത തെളിയും. 500 ലേറേസാംസ്കാരിക പരിപാടികളാണ് മിക്ക യൂറോപ്യന്‍ … Read more

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം സെപ്തംബര്‍ 17 ന്

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊമിനിക് സാവിയോ, സെക്രട്ടറി റോയി പേറയില്‍, ട്രഷറര്‍ ജയന്‍ തോമസ് എന്നിവര്‍ അറിയിച്ചു. ഇതിനായി രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട് എന്നിവര് ജനറല്‍ കണ്‍വീനര്‍മാരായി 33 അംഗ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. സെപ്തംബര്‍ 17 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂളിലാണ് പ്രധാന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 4 ന് അത്തം നാളില്‍ അത്തപ്പൂക്കള … Read more