വീടുകള്‍ കിട്ടാനില്ല, ഉള്ളവയുടെ വില ഉയരുന്നു; ഭവനപദ്ധതിയില്‍ പ്രതീക്ഷയുമായി കുടിയേറ്റക്കാര്‍

ഭവനമേഖലയിലെ പ്രതിസന്ധി അമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കു നീങ്ങവേ രാജ്യത്ത് വീടുകള്‍ കിട്ടാനില്ലാത്ത നിലയാകുന്നു. ഉള്ളവയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ഇന്ത്യക്കാരടക്കമുള്ള സാമ്പത്തിക കുടിയേറ്റക്കാരാണ് ഇതിന്റെ നേരിട്ടുള്ള ഇരകളായി മാറുന്നത്. സര്‍ക്കാരിന്റെയും മതസ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ കൈവശമുള്ള അധിക ഭൂമി വിനിയോഗിച്ച് പുതിയ വീടുകള്‍ നിര്‍മിക്കാനുള്ള എന്‍ഡാ കെന്നി സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരടക്കമുള്ള കുടുംബങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ ഒരു വര്‍ഷത്തിനകം സെമി-ഡി വീടുകള്‍ക്ക് റോസ്‌കോമണില്‍ 14 ശതമാനവും ലാവോയിസില്‍ 8 ശതമാനവും കില്‍കെന്നിയില്‍ … Read more

സ്റ്റഡി നൗ, പേ ലേറ്റര്‍: ഇനി വിദ്യാഭ്യാസത്തിന് 20000 യൂറോ വരെസര്‍ക്കാര്‍ വായ്പ

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുന്നതിന് 20000 യൂറോ വരെ സര്‍ക്കാര്‍ വായ്പ നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമാവുന്നു. സ്റ്റഡി നൗ, പേ ലേറ്റര്‍ എന്നു പേരിട്ട പദ്ധതി പ്രകാരം വര്‍ഷം 5000 യൂറോ വരെ വായ്പ ലഭിക്കും. നിലവില്‍ ഇത് 3000 യൂറോ ആയിരുന്നു. പഠനം പൂര്‍ത്തിയായി 26000 യൂറോ എങ്കിലും വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചതിനു ശേഷമേ വായ്പ തിരിച്ചടക്കേണ്ടതുള്ളൂ. റവന്യൂ അധികൃതര്‍ തന്നെ ശമ്പളത്തില്‍ നിന്ന് തുക തിരിച്ചുപിടിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ … Read more

ജാഗ്രത, എം50 യില്‍ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു

എം 50 യിലെ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ കോടതിയുടെ സഹായത്തോടെ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു. ചെറിയ ടോള്‍ കുടിശ്ശികയ്ക്കു പോലും കൂടിയ പിഴയാണ് ഈടാക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടോള്‍ ഓപ്പറേറ്റിങ് വിഭാഗമായ ഇഫ്‌ളോയുടെ നേതൃത്വത്തിലാണ് നടപടി. ക്ലാമ്പ് ചെയ്യപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജയില്‍ശിക്ഷ വരെ നല്‍കാന്‍ സാധ്യതയുള്ളതാണ്. ഒരു റേഞ്ച് റോവറും ബിഎംഡബ്ലിയു, ഓഡി, ബെന്‍സ് വിഭാഗത്തില്‍ പെടുന്ന ഏതാനും കാറുകളുമാണ് ഇതുവരെ ക്ലാമ്പ് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇഫ്‌ളോ സമാനമായ നടപടിയിലൂടെ 59 കാറുകള്‍ ക്ലാമ്പ് … Read more

കോര്‍ക്ക് മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അംഗീകാരം

കോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിലെ അംഗങ്ങള്‍ക്ക് അംഗീകാരം. ദിയ ഹാരി, സാറ ബിജു, സാന്ദ്ര ജാട്‌സണ്‍ എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, ലേഖ മേനോന്റെ നൃത്തം എന്നിവ മികച്ച പരിപാടികളായി തെരഞ്ഞെടുക്കപ്പെട്ടു. 0.96 എഫ്എം പ്രതിനിധികളായ ബ്രെണ്ട, ബിബി ബാസ്‌കിന്‍, മെലാനി എന്നിവരായിരുന്നു മുഖ്യ വിധികര്‍ത്താക്കള്‍. കോര്‍ക്ക് സിറ്റി മേയര്‍ അധ്യക്ഷത വഹിച്ചു. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. _എസ്‌കെ_

കെന്നി വിശ്വാസപ്രമേയത്തിന്, ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കവുമായി വരാദ്കറിന്റെ പിന്തുണ

ഒരു വിഭാഗം ഫിനഗേല്‍ ടിഡിമാരിലും സെനറ്റര്‍മാരിലും നിന്ന് കടുത്ത വിമര്‍ശനം നേരിടുന്ന പ്രധാനമന്ത്രി എന്‍ഡാ കെന്നി പാര്‍ട്ടിക്കുള്ളില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നു. ഭൂരിപക്ഷത്തിന്റെ വിശ്വാസം നേടി വിമതസ്വരങ്ങളെ അതിജീവിക്കാനുള്ള കെന്നിയുടെ ശ്രമങ്ങള്‍ക്ക് അപ്രതീക്ഷിത പിന്തുണയുമായി സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി ലിയോ വരാദ്കറും രംഗത്തെത്തിയതോടെ കെന്നിക്ക് പരീക്ഷണം അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. മിക്കവാറും ബുധനാഴ്ചയായിരിക്കും വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെടുക. ബ്രെന്‍ഡന്‍ ഗ്രിഫിന്‍, പാറ്റ് ഡീറിങ്, പീറ്റര്‍ ഫിറ്റ്‌സ് പാട്രിക് തുടങ്ങിയ നേതാക്കളാണ് കെന്നിയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുള്ളത്. കെന്നിക്കു പകരം … Read more

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനാവസരം തേടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന അവസരമാണ്.മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം,എന്ത് പഠിക്കണം,ഏവിടെ പഠിക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും,കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുക തന്നെ വേണ്ടി വരും. മെഡിക്കല്‍,ഡന്‍ഡിസ്ട്രി,വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.എന്‍ ആര്‍ ഐ ക്വോട്ടയിലോ,മറ്റു സംസ്ഥാനങ്ങളിലോ വിട്ടു മക്കളെ പഠിക്കാമെന്ന് അയര്‍ലണ്ടിലോ … Read more

യൂറോപ്യന്‍ യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബ്രെക്‌സിറ്റ് സൃഷ്ടിച്ച വേര്‍പിരിയലിന്റെ അന്തരീക്ഷത്തില്‍ നിന്ന് യൂറോപ്പ് ഐക്യത്തിന്റെ വഴിയിലേക്ക് തിരിച്ചുപോകണമെന്ന പരസ്യ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണമെന്നും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അര്‍മേനിയയില്‍ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാനപരമായ ശക്തി വീണ്ടും കണ്ടെത്തണമെന്ന് മാര്‍പാപ്പ പറഞ്ഞു. യൂണിയനിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണം. അതേസമയം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇ്ല്ലാതാക്കുന്ന അവസ്ഥ ഉണ്ടാവരുത്. … Read more

ഫിനഗേലില്‍ വിമതനീക്കം ശക്തം; പ്രധാനമന്ത്രി രാജിയുടെ വക്കില്‍

ഭരണമുന്നണിയിലും മുഖ്യഭരണകക്ഷിയായ ഫിനഗേലിലും വിമതനീക്കം ശക്തമായതോടെ പ്രധാനമന്ത്രി എന്‍ഡാ കെന്നി രാജിയുടെ വക്കില്‍. എന്‍ഡാ കെന്നിയുടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അസംതൃപ്തി അടുത്തിടെ കെന്നി പാര്‍ട്ടിയുടെ ഉപനേതാവായി ജയിംസ് റെയ്‌ലിയെ ഏകപക്ഷീയമായി തീരുമാനിച്ച സംഭവത്തോടെയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള ഇന്ത്യന്‍ വംശജനായ മന്ത്രി ലിയോ വരാദ്കറാണ് വിമതരുടെ തുറുപ്പുചീട്ട്. പാര്‍ട്ടിയില്‍ കെന്നി ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിന്തുണ ഏറിയതോടെ പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായ വരാദ്കര്‍ പുറമേയ്ക്ക് കെന്നിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമതനീക്കങ്ങള്‍ക്ക് … Read more

രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 4 മില്യണ്‍ ആള്‍ക്കാര്‍ ഒപ്പിട്ട് സമര്‍പ്പിച്ച നിവേധനം യു കെ തള്ളി

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് രണ്ടാമതും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാല് മില്യണ്‍ ജനങ്ങള്‍ ഒപ്പിച്ച് സമര്‍പ്പിച്ച നിവേധനം യു കെ സര്‍ക്കാര്‍ തള്ളി. കഴിഞ്ഞ മാസമാണ് ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട ഹിതപരിശോധന നടന്നിരുന്നത്. അതില്‍ 51.9 ശതമാനം പേര്‍ ബ്രക്‌സിറ്റിനെ അനുകൂലിച്ചും 48.1 ശമാനം പേര്‍ ബ്രക്‌സിറ്റിനെ എതിര്‍ത്തുമായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്. ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചിരിക്കുന്നത് എന്നതിനാല്‍ രണ്ടാമതും ഹിതപരിശോധന നടത്തണമെന്നായിരുന്നു നാല് മില്യണ്‍ ആളുകള്‍ ആവശ്യപ്പെട്ടിരുന്നത്. … Read more

സൗത്ത് കരോലിനയില്‍ അയഞ്ഞുതൂങ്ങുന്ന പാന്റുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം

അയഞ്ഞു തൂങ്ങുന്ന തരത്തിലുള്ള പാന്റുകള്‍ ഉപയോഗിക്കുന്നതിന് സൗത്ത്കരോലിനയില്‍ നിരോധനം. അടിവസ്ത്രം കാണുന്ന തരത്തില്‍ അയഞ്ഞു തൂങ്ങുന്ന പാന്റുകളും ട്രൗസറുളും അതുപോലുള്ള മറ്റ് വസ്ത്രങ്ങളും ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  പുതിയ ടൗണ്‍ ഓര്‍ഡിന്‍സിന്റെ ഭാഗമായാണ് നഗരത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 100 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ പിഴ ചുമത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു സ്റ്റൈല്‍ ആയാണ് യുവാക്കള്‍ കാരുതുന്നത്. … Read more