കിൽഡെയറിൽ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി 2 പേർ പിടിയിൽ

കൗണ്ടി കില്‍ഡെയറിലെ Athy-യില്‍ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ വന്‍ കഞ്ചാവ് ശേഖരവുമായി അറസ്റ്റിലായത്. തുടര്‍പരിശോധനയില്‍ 12,000 യൂറോ വിലവരുന്ന കൊക്കെയ്‌നും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കില്‍ഡെയറിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

ഡബ്ലിൻ എയർപോർട്ടിൽ മാർച്ച് ചെയ്ത് പ്രതിഷേധിച്ച് പൈലറ്റുമാർ; പണിമുടക്ക് തുടരുന്നു

ഇന്ന് നടക്കുന്ന എട്ട് മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി എയര്‍ ലിംഗസ് പൈലറ്റുമാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് നടത്തി. രാവിലെ 6 മണിയോടെ എയര്‍ ലിംഗസിന്റെ ഹെഡ് ഓഫീസില്‍ നിന്നുമാണ് എയര്‍പോര്‍ട്ടിലേയ്ക്ക് നൂറുകണക്കിന് പൈലറ്റുമാര്‍ ഫുള്‍ യൂണിഫോമില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമെന്തി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എയര്‍പോര്‍ട്ടിലെ രണ്ട് ടെര്‍മിനലുകള്‍ക്ക് മുന്നിലൂടെയും രണ്ട് തവണ പൈലറ്റുമാര്‍ മഴയത്തും മാര്‍ച്ച് ചെയ്തു. മാര്‍ച്ചിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെയാണ് പൈലറ്റുമാര്‍ പണിമുടക്കുന്നത്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് … Read more

അയർലണ്ടിൽ ജോലി, താമസം എന്നിവയ്ക്കായി ഒറ്റ പെർമിറ്റ്; പെർമിറ്റ് ഉള്ളവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാനും അവസരം

അയര്‍ലണ്ടിലേയ്ക്ക് ജോലി, താമസം എന്നിവയ്ക്കായി സിംഗിള്‍ പെര്‍മിറ്റ് വിസ നല്‍കുന്ന സംവിധാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍. 2022 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇയുവില്‍ ജോലിക്കും താമസത്തിനുമായി ഏക വിസാ സമ്പ്രദായം നടപ്പില്‍ വരുത്താത്ത രാജ്യങ്ങള്‍ അയര്‍ലണ്ടും ഡെന്മാര്‍ക്കും മാത്രമാണ്. യുകെ, യുഎസ് എന്നിവരെല്ലാം ഏക വിസാ സമ്പ്രദായമാണ് പിന്തുടരുന്നത്. ആരോഗ്യം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ആവശ്യമായ ജോലിക്കാതെ എത്തിക്കുന്നതിന് സഹായകമാകുന്ന ഏക വിസാ/ പെര്‍മിറ്റ് സമ്പ്രദായം … Read more

ലോകത്ത് സുഖകരമായി ജീവിക്കാവുന്ന നഗരങ്ങളുടെ പട്ടികയിൽ പിന്നോട്ട് പോയി ഡബ്ലിൻ; ഒന്നാം സ്ഥാനം ഈ നഗരത്തിന്…

ഏറ്റവും സുഖകരമായി ജീവിക്കാവുന്ന ലോകനഗരങ്ങളില്‍ ഡബ്ലിന് തിരിച്ചടി. ഏഴ് സ്ഥാനം പുറകോട്ട് മാറി പട്ടികയില്‍ 39-ആം സ്ഥാനത്തേയ്ക്കാണ് അയര്‍ലണ്ടിന്റെ തലസ്ഥാനം വീണത്. പട്ടികയില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന ആണ് ഒന്നാം സ്ഥാനത്ത്. സുസ്ഥിരത, ആരോഗ്യസംരക്ഷണം, സംസ്‌കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ലോകപ്രശസ്ത മാഗസിനായ ‘ദി എക്കണോമിസ്റ്റ്’ ആണ് 173 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ രണ്ടാമത് എത്തിയപ്പോള്‍, സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ആണ് മൂന്നാമത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, … Read more

ഐറിഷ് സേനയിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 68 പേർ; കർശന നടപടിക്ക് പ്രതിരോധ മന്ത്രി

ഐറിഷ് സേനയിലെ 68 അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരോ, ഇത്തരം കേസുകളില്‍ കോടതി വിചാരണ നേരിടുകയോ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാനപ്രശ്‌നം, മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം, ലൈംഗികാതിക്രമം മുതലായ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്. ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് സൈന്യം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നാതാഷ ഒബ്രിയന്‍ എന്ന യുവതിയെ സൈനികനായ കാഹാൾ ക്രോട്ടി (22) മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും, ക്രോട്ടി സേനയില്‍ തുടരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിവാദവും … Read more

‘എനിക്ക് ചെറിയ മക്കളുണ്ട്, ഭാര്യയുണ്ട്’, വ്യാജബോംബ് ഭീഷണിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

തന്റെ വീടിന് നേരെയുണ്ടായ ബോബ് ഭീഷണി തീര്‍ത്തും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ബുധനാഴ്ച വൈകിട്ട് ലഭിച്ച ഭീഷണി കോളിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹാരിസും, ഭാര്യയും, രണ്ട് മക്കളും വീട്ടില്‍ ഉള്ള സമയത്തായിരുന്നു ഭീഷണി സന്ദേശം എത്തിയത്. വ്യാജ ഭീഷണി എന്ന വാക്ക് പോലും ശരിയല്ലെന്നും, ഭയപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഹാരിസ് പ്രതികരിച്ചു. ‘എനിക്ക് ചെറിയ കുട്ടികളുണ്ട്, എനിക്കൊരു ഭാര്യയുണ്ട്, ഇത് തീര്‍ത്തും അസ്വീകാര്യമാണ്’ … Read more

‘അയർലണ്ടിലെ പാർലമെൻറ് മന്ദിരത്തിലും മയക്കുമരുന്ന് ഉപയോഗം’: ഗുരുതര ആരോപണവുമായി ടിഡി

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ ലെയ്ന്‍സ്റ്റര്‍ ഹൗസിലും മയക്കുമരുന്ന് ഉപയോഗമെന്ന് ആരോപണം. ബുധനാഴ്ചയാണ് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും, നിലവിലെ ടിഡിയുമായ അലന്‍ കെല്ലി, രാജ്യത്തുടനീളം കൊക്കെയ്ന്‍ ഉപയോഗം സ്വീകാര്യത നേടിക്കഴിഞ്ഞതായി ആശങ്കയുയര്‍ത്തിയത്. Dail-ല്‍ സംസാരിക്കവേ ഇക്കാര്യം പറഞ്ഞ കെല്ലി, പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും കൊക്കെയ്ന്‍ ഉപയോഗം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം കൊക്കെയ്ന്‍ അഡിക്ഷന്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 13,104 പേരെയാണ് മയക്കുമരുന്ന് അഡിക്ഷന് ചികിത്സിച്ചത്. ഇന്നേവരെയുള്ളതില്‍ … Read more

അയർലണ്ടിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർക്ക് 2,000 യൂറോ ഇൻസെന്റീവ്

അയര്‍ലണ്ടില്‍ പുതുതായി മുഴുവന്‍ സമയ അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2,000 യൂറോ ഇന്‍സന്റീവ്. രാജ്യത്തെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. താമസച്ചെലവ് വര്‍ദ്ധന, വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ജോലിസാധ്യത എന്നിവ കാരണമാണ് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരെ ലഭിക്കാതായത്. അദ്ധ്യാപകസംഘടനകളും, സ്‌കൂളുകളും ഇക്കാര്യം നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പിനെയും മറ്റും അറിയിച്ചിരുന്നു. മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പൂര്‍ത്തിയാക്കിയ 2,000-ഓളം പേര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ജോലിയേറ്റെടുക്കന്നതോടെ അടുത്ത വേനല്‍ക്കാലത്ത് ഇവര്‍ക്ക് ശമ്പളത്തിന് പുറമെ 2,000 … Read more

അയർലണ്ടുകാർ ആവേശത്തിൽ! ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതനിശ ഇന്ന് മുതൽ ഡബ്ലിനിൽ

അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ഇന്ന് (ജൂണ്‍ 28) മുതല്‍ ഡബ്ലിനില്‍. തന്റെ പുതിയ സംഗീത ആല്‍ബമായ മിഡ്‌നൈറ്റ്‌സിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടുമായി നടത്തുന്ന ‘ഇറാസ്’ ടൂറിന്റെ ഭാഗമായാണ് ടെയ്‌ലര്‍ അയര്‍ലണ്ടിലെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തിലാണ് സംഗീതപരിപാടി നടക്കുക. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന അവൈവ സ്റ്റേഡിയത്തിലെ എല്ലാ ടിക്കറ്റുകളും പരിപാടിയുടെ തീയതി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ വിറ്റു തീര്‍ന്നിരുന്നു. വൈകിട്ട് 5 മണിയോടെയാണ് സ്‌റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം ആരംഭിക്കുക. … Read more

വാട്ടർഫോർഡിൽ ബസും ഇ-സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

വാട്ടര്‍ഫോര്‍ഡില്‍ ബസും ഇ-സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കൗമാരക്കാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ R680 കോര്‍ക്ക് റോഡില്‍ വച്ചായിരുന്നു അപകടം. 15, 17 പ്രായക്കാരായ ആണ്‍കുട്ടികളാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചപ്പോള്‍ മറ്റേയാള്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്. അപകടസമയം ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായത് എങ്ങനെയെന്ന് സാങ്കേതികപരിശോധന നടത്തുന്നുണ്ട്.