www.globalkeralagift.com ഡോ.സക്കറിയ മാര്‍ തിയോഫിലോസ് ഉത്ഘാടനം ചെയ്തു

കേരളത്തിലെ എല്ലാ നഗരങ്ങളിലും ഏത് സന്ദര്‍ഭങ്ങളിലും കൃത്യസമയത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഗിഫ്റ്റുകള്‍ Hand Delivery നല്‍കുവാനായി www.globalkeralagift.com പ്രവര്‍ത്തനം ആരംഭിച്ചു. മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാധികള്‍ തുടങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ഗൃഹപ്രവേശം, ഓണം, ക്രിസ്തുമസ്, പുതുവത്സരം, വിഷു, റംസാന്‍, വിജയാശംസകള്‍, അനുമോദനങ്ങള്‍ തുടങ്ങിയ വേളകള്‍ക്ക് ആവശ്യമായ ഗിഫ്റ്റ് പാക്കേജുകള്‍ www.globalkeralagift.com വഴി ലഭ്യമാണ്. Funeral ആവശ്യങ്ങള്‍ക്ക് wreath, bouquet എന്നിവ അടിയന്തിര പ്രാധാന്യത്തോടെ എത്തിക്കുന്നു. www.globalkeralagift.com ന്റെ പ്രവര്‍ത്തനോത്ഘാടനം മലങ്കര സഭയുടെ മലബാര്‍ … Read more

ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

  ഡബ്ലിന്‍: ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവും തൊടുപുഴ മുതലക്കോടം പള്ളിക്കുന്നേല്‍ പി.വി ജോര്‍ജിന്റെ ഭാര്യയുമായ ത്രേസ്യാമ്മ (72) നിര്യാതയായി. പ്ലാശനാല്‍ മാരിക്കുടിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍. മറ്റു മക്കള്‍: വത്സമ്മ(ഡല്‍ഹി), കുഞ്ഞമ്മ(അമേരിക്ക), ചിന്നമ്മ(ഡല്‍ഹി), മരുമക്കള്‍: ബാബു ജേക്കബ്(ഡല്‍ഹി), പങ്കജ് കുല്‍ക്ഷേത്ര(അമേരിക്ക), ജേക്കബ് മാത്യു(എടത്വ), ഗ്ലോറി(സെന്റ് ജയിംസസ്, ഡബ്ലിന്‍). ഡബ്ലിന്‍ യുണൈറ്റഡ് ക്ലബ് ത്രേസ്യാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചനമറിച്ചു.

ലോകത്തെവിടെയുമുള്ള ഐറിഷുകാരെ ഒരു കുടക്കീഴിലാക്കുവാന്‍ പുതിയ വെബ്‌സൈറ്റ് ഒരുങ്ങി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ചിന്നിച്ചിതറിപ്പോയ ഐറിഷുകാര്‍ക്ക് അയര്‍ലണ്ടിലെ വേരുകള്‍ കണ്ടുപിടിക്കുവാനും ഐറിഷ് ജനതയുടെ മനോവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുവാനും അവസരമൊരുക്കി പുതിയ വെബ്‌സൈറ്റ് ഒരുങ്ങി- ‘irelandxo.com’. അയര്‍ലണ്ട് റീച്ചിങ് ഔട്ടിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന ഡയാസ്‌പൊറ പ്രോഗ്രാമിനോടനുബന്ധിച്ചാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഐറിഷ് പൈതൃകമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അന്യദേശങ്ങളില്‍ താമസിക്കുന്ന ഐറിഷ് ജനതയ്ക്ക് അയര്‍ലണ്ടിലെ അവരുടെ കൗണ്ടികളും ഇടവകകളും കണ്ടുപിടിക്കുവാനും സഹായകകരമായ തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡയാസ്‌പൊറ വകുപ്പുതല മന്ത്രി ജിമ്മി ഡനിഹന്‍ ആണ് വെബ്‌സൈറ്റിന്റെ പ്രഖ്യാപനം നടത്തിയത്. … Read more

ഐറിഷുകാര്‍ക്ക് ഗ്രീക്ക് ജനതയോടുള്ള മനോഭാവം ഉപകാരപ്രദമല്ലെന്നു ഗ്രീക്ക് മന്ത്രി

ഡബ്ലിന്‍: രാജ്യത്തിന്റെ കിട്ടാക്കടത്തിനു മേല്‍ പുതിയ കരാര്‍ കൊണ്ടു വരാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുകയാണെന്നും അതിനൊപ്പം ഐറിഷ് ജനതയുടെ സഹകരണവും ആവശ്യമാണെന്നും ഗ്രീക്ക് ധനകാര്യ മന്ത്രി യാനിസ് വരോഫാകിസ്. ഗ്രീക്ക് ജനതായോടുള്ള ഐറിഷുകാരുടെ മനോഭാവം ഉപകാരപ്രദമല്ലെന്നാണ് യാനിസ് ആരോപിച്ചത്. ‘യൂറോ സോണ്‍’ പ്രവര്‍ത്തനരീതികളോടും പുതിയ പദ്ധതികളോടും ഐറിഷ് ധനകാര്യമന്ത്രി മിഖായേല്‍ നൂനാന്റെ നിഷേധാത്മക നിലപാടാണ് യാനിസിന്റെ പ്രതികരണത്തിനു പിന്നില്‍. നൂനാന്‍ മറ്റു ധനകാര്യ മന്ത്രിമാരുമായി എഴുതി തയ്യാറാക്കിയ കരടു രേഖകള്‍ പങ്കു വയ്ക്കുന്നതിനോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നു … Read more

ഗവേഷണങ്ങള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് ഇയു ശരാശരിക്കും താഴെ മാത്രം

ഡബ്ലിന്‍: രാജ്യത്തെ ഗവേഷണങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുമ്പോള്‍ സിഎസ്ഒകണക്കുകള്‍ പറയുന്നത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തല ചെലവഴിക്കല്‍ കാര്യമായിട്ടൊന്നുമില്ലെന്ന്. കൂടുതല്‍ ഗവേഷണങ്ങളും നടക്കുന്നത് വിദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികലുണ്ടായിട്ടും രാജ്യത്തിന്‍റെ ഗവേഷണ മേഖലയിലുള്ള ചെലവഴിക്കന്‍ യൂറോപ്യന്‍ ശരാശരിക്കും താഴെ മാത്രമാണ്. 2013 ല്‍ ഗവേഷണത്തിനായി ആകെ ചെലവഴിച്ചത് രണ്ട് ബില്യണ്‍ യൂറോയാണ്. 2011 അപേക്ഷിച്ച് പതിനഞ്ച് ശതമാനം മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് ചുരുക്കം. കുറച്ച് കൂടി വ്യക്തമായ … Read more

ഡിസ്കൗണ്ട് ഓഫറെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യുമോ..വീഡിയോ കാണൂ

ലണ്ടന്‍: യുകെയില്‍ ടെസ്കോ ഉപഭോക്താക്കളുടെ ഡിസൗണ്ട് പ്രേമം കണ്ടാല്‍ ഞെട്ടിപ്പോകും.  ഉപഭോക്താക്കളുടെ ചെയ്തി കണ്ട് ടെസ്കോ ജീവനക്കാര്‍ വരെ അത്ഭുതപ്പെടുന്നാണ് സത്യം. മാംസഉത്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് നിരക്കില്‍ ഓഫര്‍ അനുവദിച്ചപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു ആകെ കുഴപ്പമായത്. ഉത്പന്നത്തിന് വേണ്ടി ജനങ്ങള്‍ കാട്ടികൂട്ടിയത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും. തിങ്കളാഴ്ച്ചയാണ് ഇതിന്‍റെ വീഡിയോ പുറത്ത് വന്നത്. സംഭവത്തില്‍ ടെസ്കോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മില്യണ്‍ കണക്കിന് പേരാണ് എന്തായാലും വീഡിയോ കണ്ടത്.നോര്‍ത്ത് ഹാംടണിലെ വെസ്ടണ്‍ ഫാവെല്‍ ടെസ്കോയിലാണ് സംഭവം … Read more

സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്റ്റ് യുവജന ധ്യാനം ജൂലൈ 1 മുതല്‍ 5 വരെ

സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്റ്റ് യുവജന ധ്യാനം ജൂലൈ 1 മുതല്‍ 5 വരെ സെ.പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടത്തപ്പെടുന്ന യുവജന ധ്യാനത്തില്‍ അയര്‍ലണ്ട്, നോര്‍ത്തേന്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ നിന്നുമായി നിരവധി യുവജനങ്ങള്‍ പങ്കെടുക്കും. അവധിക്കാലം അനുഗ്രഹപ്രദമാക്കാന്‍ യുവജനങ്ങള്‍ക്ക് ലഭിച്ച ഈ സുവര്‍ണ്ണാവസരത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങള്‍ വചനം ശ്രവിച്ച്, പാപങ്ങള്‍ തിരിച്ചറിഞ്ഞ് അനുതപിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച്, ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ട്, ദൈവത്തിനും, കുടുംബത്തിനും, സമൂഹത്തിനും സ്വീകാര്യരായിത്തീരുവാന്‍ … Read more

യുഎച്ച്ഐ പദ്ധതിയോട് താത്പര്യമില്ലെന്ന് ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍:സര്‍ക്കാരിന്‍റെ യുഎച്ച്ഐ പദ്ധതിയോട് പ്രതിപത്തിയില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ തനിക്ക് വിശ്വാസമൊന്നും ഇല്ലെന്ന് ബര്‍ട്ടന്‍ കോര്‍ക്കില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ആരോഗ്യ നയവുമായി ഇവയൊന്നും യോജിച്ച് പോകുന്നതല്ലെന്നും ബര്‍ട്ടന്‍ പറയുന്നു. വലിയൊരുവിഭാഗം ജനത്തിനും സേവനം എത്തിക്കാന്‍ കഴിയാത്ത പദ്ധതികളില്‍ വിശ്വസിക്കുന്നില്ല. ഖജനാവിന് താങ്ങാനാവുന്നതിലും ബാധ്യത വരുത്തുന്നതും ജനങ്ങള്‍ക്ക് പ്രീമയത്തിന് അധിക ചെലവ് വരുത്തുന്നതുമായ സംവിധാനം തുടരേണ്ടകാര്യം തന്നെയില്ലെന്നും ബര്‍ട്ടന്‍ പറയുന്നു. യുഎച്ച്ഐയില്‍ വെള്ളം ചേര്‍ക്കുന്നതിന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ … Read more

ഗര്‍ഭഛിദ്രം.. ഐറിഷ് യുവതി മരിച്ച സംഭവത്തില്‍ യുകെയില്‍ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ നരഹത്യാ കുറ്റം

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നടത്തി മണിക്കൂറുകള്‍ക്കകം ഐറിഷ് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരെ യുകെയില്‍ നരഹത്യാ കുറ്റം ചുമത്തി. 22ആഴ്ച്ച ഗര്‍ഭണിയായ മുപ്പത്തിരണ്ടുകാരിയാണ് ഗര്‍ഭഛിദ്രത്തിനായി യുകെയില്‍ എത്തിയത്. 2012 ജനുവരിയിലായിരുന്ന കേസിനാസ്പദമായ സംഭവം. മരിയ സ്റ്റോപസ് ക്ലിനില്‍വെച്ചാണ് ഇവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തിയത്. രക്തം വലിയതോതില്‍ സ്ത്രീക്ക് നഷ്ടപ്പെട്ടിരുന്നതായും ഗര്‍ഭഛിദ്രത്തില്‍ വന്ന പിഴവുകള്‍ മൂലം ആന്തരികമായി മുറിവുകള്‍ പറ്റിയിരുന്നതായും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസില്‍ നിന്നുള്ള കോളിന്‍ ഗിബ്സ് കോടതിയില്‍ വ്യക്തമാക്കി. ഛിദ്രം നടത്തി ഏതാനും മണക്കൂറിന് ശേഷം … Read more

ബെര്‍ക്കേലി ദുരന്തം:എയര്‍ലിംഗ്‌സിന്റെ സേവനത്തിന് നന്ദിയറിയി്ച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി

  ഡബ്ലിന്‍:ബെര്‍ക്കേലിയില്‍ അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് ചെയ്ത സഹായത്തിന് ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചുകൊണ്ടുള്ള എയര്‍ലിംഗ്‌സ് കസ്റ്ററമറായ ഒരാളുടെ ലെറ്റര്‍ വൈറലായി. കാലിഫോര്‍ണിയയിലെ ബെര്‍ക്കേലിയില്‍ ബാല്‍ക്കെണി തകര്‍ന്നുണ്ടായ അപകടത്തില്‍പെട്ട് മരിച്ച ഐറിഷ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് അധികൃതര്‍ ചെയ്തുകൊടുത്ത സഹായത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഡബ്ലിന്‍കാരനായ ജോനാഥന്‍ വാലസ് എയര്‍ലിംഗ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ കത്ത് പോസ്റ്റ് ചെയ്തത്. ഇന്നലെ പ്രത്യക്ഷപ്പെട്ട കത്ത് വൈറലാകുകയും 5000 ത്തിലധികംപേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് ചെയ്ത സഹായത്തെപ്പറ്റി കേട്ടപ്പോള്‍ … Read more