അയർലണ്ടിൽ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity; വർഷം 150, 100 യൂറോ വീതം ലാഭം

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity. ജൂലൈ ആദ്യം മുതല്‍ ഇവയുടെ വിലയില്‍ 10% കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സ്റ്റാന്‍ഡിങ് ചാര്‍ജ്ജുകളില്‍ മാറ്റമില്ല. കുറച്ച നിരക്ക് വഴി പ്രതിവര്‍ഷം വൈദ്യുതി ബില്ലില്‍ 150 യൂറോയും, ഗ്യാസ് ഇനത്തില്‍ 100 യൂറോയും ശരാശരി ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് SSE Airtricity-യുടെ കണക്ഷനുകള്‍ എടുത്തിട്ടുള്ള 250,000 വൈദ്യുതി ഉപഭോക്താക്കള്‍ക്കും, 90,000 ഗ്യാസ് ഉപഭോക്താക്കള്‍ക്കും ആശ്വാസകരമാകുന്നാണ് പ്രഖ്യാപനം. ഈ വര്‍ഷം ഇത് … Read more

അയർലണ്ടിൽ റോഡപകടങ്ങളിൽ പെടുന്ന എല്ലാവർക്കും ഇനി മുതൽ നിർബന്ധിത മയക്കുമരുന്ന് പരിശോധന

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ പെടുന്ന എല്ലാവരും ഇനി മുതല്‍ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണം. വെള്ളിയാഴ്ച മുതല്‍ ഈ നടപടി രാജ്യമെമ്പാടും നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ്അറിയിച്ചു നിലവില്‍ ഗുരുതരമായ റോഡപകടങ്ങളില്‍ പെട്ടവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഗാര്‍ഡ പരിശോധിക്കുന്നത്. മാത്രമല്ല ഈ പരിശോധന നടത്തേണ്ടതുണ്ടോ എന്ന് ഗാര്‍ഡയ്ക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതുമാണ്. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ മയക്കുമരുന്ന് ഉപയോഗം കാരണമാകുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. അപകടരമായ രീതിയില്‍ വാഹനമോടിക്കുന്നത് തടയുകയും, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുകയുമാണ് … Read more

അയർലണ്ടിൽ രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു; അന്വേഷണം ആരംഭിച്ച് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ

HSE യിൽ നിന്നും രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു. പേപ്പറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോർന്നത് എന്നും, അന്വേഷണം ആരംഭിച്ചു എന്നും ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. രണ്ട് സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് ചോർന്നത്. ഔദ്യോഗികമായി ഇവിടേയ്ക്ക് പ്രവേശനം ഇല്ലാത്തവർ രേഖകൾ കൈക്കലാക്കുകയാണ് ചെയ്തത്. HSE തന്നെയാണ് ഇക്കാര്യം ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരിക്കുന്നതും. ചോർന്ന രണ്ട് സ്ഥലങ്ങളിലും പേപ്പർ റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്

പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി ടീം LCC-ക്ക്

ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25 , 26 തിയതികളിൽ അയർലൻഡ് സാക്ഷ്യംവഹിച്ചത്. ഫൈനൽ മസരത്തിൽ AMC-യെ പരാജയപ്പെടുത്തിയാണ് LCC വിജയകിരീടമണിഞ്ഞത്. കോൺഫിഡന്റ് ട്രാവൽ സ്പോൺസർ ചെയ്ത 1001 യൂറോ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും വിജയികളായ ലൂക്കൻ ടീമിനു ലഭിച്ചപ്പോൾ ബിക്കാനോ സെവൻ സീസ് വെജിറ്റബിൾസ് നൽകുന്ന 501 … Read more

മലയാളിയും ലൂക്കനിലെ ഭരണകക്ഷി സ്ഥാനാർത്ഥിയുമായ ജിതിൻ റാമിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപവും ആക്രമണവും

മലയാളിയും, ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാമിന് നേരെ വംശീയാധിക്ഷേപവും, ആക്രമണവും. ഇന്നലെ ഡബ്ലിനിലെ Shackleton-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജിതിനെയും സംഘത്തെയും ഒരാള്‍ വംശീയമായി അധിക്ഷേപിക്കുകയും, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ട് ചോദിക്കാനായി ചെന്ന ജിതിനോട് കയര്‍ത്ത അക്രമി, തുടര്‍ച്ചയായി ‘Fu**ing Indian’ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം. ഒപ്പം എന്തുകൊണ്ടാണ് Airlie Park ഇന്ത്യക്കാര്‍ മാത്രം ഉപയോഗിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ പാര്‍ക്ക് പൊതുസ്വത്താണെന്നും, എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും … Read more

അയർലണ്ടിൽ 150 പേർക്ക് ജോലി നൽകാൻ Ground Control

അയര്‍ലണ്ടില്‍ 150 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി Ground Control. അയര്‍ലണ്ടില്‍ 5 മില്യണ്‍ യൂറോ നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 150 പേര്‍ക്ക് കൂടി ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി നിലവില്‍ 1,100 പേര്‍ കമ്പനിക്കായി ജോലി ചെയ്യുന്നുണ്ട്. ഗ്രൗണ്ട് മെയിന്റനന്‍സ്, റോഡിലെ കുഴികള്‍ അടയ്ക്കല്‍, തണുപ്പുകാലത്ത് റോഡിലെയും മറ്റും മഞ്ഞ് നീക്കം ചെയ്യുക, സോളാര്‍, ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുക, ആര്‍ബറികള്‍ച്ചര്‍ മുതലായ സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് Ground Control. ഡബ്ലിനില്‍ … Read more

യു.കെയിൽ നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച 50 അനധികൃത കുടിയേറ്റക്കാരെ ഗാർഡ ഇടപെട്ട് മടക്കി അയച്ചു

യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ … Read more

അയർലണ്ടിൽ ഓരോ 60 കി.മീ കൂടുമ്പോഴും ഇവി ചാർജിങ് പോയിന്റുകൾ; സർക്കാർ പദ്ധതി യാഥാർഥ്യമാകുമോ?

അയര്‍ലണ്ടിലെ എല്ലാ മോട്ടോര്‍വേകളിലും 60 കി.മീ കൂടുമ്പോള്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍. രാജ്യത്തെ ഇവി വില്‍പ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് The National Road EV Charging Network Plan എന്ന പേരിലുള്ള പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ഓരോ 60 കി.മീ കൂടുമ്പോഴും ശക്തിയേറിയ ചാര്‍ജ്ജറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഹോം, അപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജിങ്, ഡെസ്റ്റിനേഷന്‍ ചാര്‍ജ്ജിങ്, റെസിഡെന്‍ഷ്യല്‍ നെയ്ബര്‍ഹുഡ് ചാര്‍ജ്ജിങ് എന്നിവയും പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. … Read more

ദോഹ- ഡബ്ലിൻ വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞു; 12 പേർക്ക് പരിക്ക്

ഖത്തറിൽ നിന്നും അയർലണ്ടിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് 12 പേർക്ക് പരിക്ക്. ആറു യാത്രക്കാർക്കും, ആറു ക്രൂ അംഗങ്ങൾക്കുമാണ് ഇന്ന് രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റത്. ദോഹയിൽ നിന്നും ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR107 ഫ്‌ളൈറ്റ് ആണ് തുർക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ ശക്തമായ കാറ്റിൽ പെട്ട് ആടിയുലഞ്ഞത്. എങ്കിലും വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1 മണിയോടെ തന്നെ സുരക്ഷിതമായി ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ എമർജൻസി സർവീസ് … Read more

അയർലണ്ടിൽ സഖ്യകക്ഷി സർക്കാർ വീണ്ടും അധികാരത്തിലെത്തുമോ? അഭിപ്രായ സർവേകളിൽ Sinn Fein-ന് തിരിച്ചടി

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ്. ഏറ്റവും പുതിയ Sunday’s Business Post Red C Poll-ല്‍ നാല് പോയിന്റ് കുറഞ്ഞ് 23 ശതമാനത്തിലേയ്ക്ക് താഴ്ന്നിരിക്കുകയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിയുടെ ജനപിന്തുണ. എങ്കിലും നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി Sinn Fein തന്നെയാണ്. മറുവശത്ത് ഭരണകക്ഷിയായ Fine Gael-ന്റെ പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 22% ആയി. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന് 15% പേരുടെ പിന്തുണയാണുള്ളത്. … Read more