കുടിയേറ്റത്തെ പിന്തുണച്ചു; ഡബ്ലിനിൽ കൗൺസിലറുടെ മുഖത്ത് ഫോൺ കൊണ്ടിടിച്ച് അക്രമികൾ

ഡബ്ലിനിൽ കൗൺസിലർക്ക് നേരെ ആക്രമണം നടന്നതായി പരാതി. വരുന്ന കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, നിലവിൽ സ്വതന്ത്ര കൗൺസിലറുമായ Tania Doyle-നും സംഘത്തിനും നേരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് പേർ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഡബ്ലിനിലെ Ongar-ലുള്ള ഒരു ഹൗസിങ് എസ്റ്റേറ്റിൽ പോസ്റ്ററുകൾ പതിക്കാൻ എത്തിയതായിരുന്നു Tania-യും ഭർത്താവും അടങ്ങുന്ന സംഘം. ഈ സമയം അവിടെയെത്തിയ രണ്ടു പുരുഷന്മാർ Tania-യോട് കുടിയേറ്റത്തെ പറ്റിയുള്ള അഭിപ്രായം ചോദിക്കുകയും, എന്നാൽ അവരുടെ പ്രതികരണം ഇഷ്ടപ്പെടാതെ വന്നതോടെ അക്രമികൾ Tania-യെയും … Read more

അയർലണ്ടിൽ പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് കുറച്ച് Yuno Energy; മുൻ നിരക്കിനേക്കാൾ 6% കുറവ്

പുതിയ ഉപഭോക്താക്കൾക്ക് നിരക്കിൽ കുറവ് വരുത്തി ഊർജ്ജ വിതരണ കമ്പനിയായ Yuno Energy. കിലോവാട്ടിന് വാറ്റ് അടക്കം 23.69% എന്നതാണ് കമ്പനിയുടെ പുതുക്കിയ നിരക്ക്. മെയ് 13 മുതൽ പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് അടുത്ത 12 മാസത്തേയ്ക്ക് ഫിക്സഡ് രീതിയിൽ ഈ നിരക്കിൽ വൈദ്യുതി ലഭിക്കും. മുൻ നിരക്കിനേക്കാൾ 6% കുറവാണ് പുതുക്കിയ നിരക്കെന്നും Yuno Energy പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ്‌ Yuno Energy അയർലണ്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. മറ്റ്‌ കമ്പനികൾക്കൊപ്പം Yuno Energy-യും ഈയിടെ വൈദ്യുതി നിരക്കിൽ … Read more

യൂറോവിഷൻ: സ്വിറ്റ്സർലാൻഡ് വിജയികൾ; അയർലണ്ടിന്റെ ബാംബി തഗ്ഗിന് ആറാം സ്ഥാനം

അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ മത്സരിച്ച ഈ വര്‍ഷത്തെ യൂറോവിഷന്‍ സംഗീതമത്സരത്തിന്റെ ഫൈനലില്‍ സ്വിറ്റ്‌സര്‍ലണ്ടിന് വിജയം. സ്വീഡനിലെ മാല്‍മോയില്‍ ശനിയാഴ്ച രാത്രി നടന്ന ഫൈനലില്‍ സ്വിസ്സ് റാപ്പറായ Nemo, കിരീടം ചൂടി. അയര്‍ലണ്ടിന്റെ മത്സരാര്‍ത്ഥിയായ ബാംബി തഗ്ഗും ഫൈനലില്‍ മത്സരിച്ചിരുന്നു. ആറാം സ്ഥാനമാണ് 2018-ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ അയര്‍ലണ്ട് നേടിയത്. ക്രൊയേഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. ‘The Code’ എന്ന ഗാനമാലപിച്ചാണ് സ്വിസ്സ് റാപ്പറായ Nemo (24) ഒന്നാം സ്ഥാനം നേടിയത്. ഫൈനലില്‍ ക്രൊയേഷ്യയുടെ Baby Lasagna (28) … Read more

അയർലണ്ടിൽ പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കി ഉയർത്തുന്നു

അയർലണ്ടിൽ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 18-ൽ നിന്നും 21 ആയി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഈയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കും. രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് നിയമമാറ്റത്തിന്റെ ലക്ഷ്യം. പ്രായം കുറഞ്ഞവർക്ക് ലഭ്യത കുറയ്ക്കുന്നത് ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നിയമം പ്രാബല്യത്തിൽ വന്നാൽ നിലവിൽ 18-21 വയസ്സിനുള്ളിൽ പ്രായമായവരെ ബാധിക്കില്ല. അവർക്ക് തുടർന്നും പുകയില ഉത്പന്നങ്ങൾ ലഭിക്കും. അതായത് നിലവിൽ നിയമപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവകാശം … Read more

സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി കുറഞ്ഞ പലിശ നിരക്കുള്ള ഗ്രീൻ മോർട്ട്ഗേജ്; വമ്പൻ പ്രഖ്യാപനവുമായി AIB

അയർലണ്ടിൽ സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി മുതൽ ഡിസ്‌കൗണ്ട് നിരക്കിലുള്ള ഗ്രീൻ മോർട്ട്ഗേജ് ലഭിക്കുമെന്ന പ്രഖ്യാപനവുമായി AIB. കൂടുതൽ ഊർജ്ജ ക്ഷമതയുള്ള വീടുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ നൽകുന്ന മോർട്ട്ഗേജിനെയാണ് ഗ്രീൻ മോർട്ട് ഗേജ് എന്ന് പറയുന്നത്. Nearly zero energy building (nZEB) standards ഉള്‍പ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം വീട് നിര്‍മ്മിക്കുകയോ, വലിയ രീതിയില്‍ പുതുക്കിപ്പണിയുകയോ ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ തങ്ങളുടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. അതായത് ഇത്തരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് A2 … Read more

ലിങ്ക് വിൻസ്റ്റാർ മാത്യു ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് ജൂണ്‍ 7-ആം തീയതി രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍, അയര്‍ലണ്ടിലെ ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഓഫിസിലെത്തി വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റവുവാങ്ങിയതിന് ശേഷമാണ് ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് സിറ്റി കൗണ്‍സില്‍ ഓഫിസിലെത്തിയത്. ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ … Read more

അയർലണ്ടിൽ ഈ വർഷം ഏറ്റവും ചൂട് കൂടിയ ദിനമായി വെള്ളിയാഴ്ച; ജാഗ്രതാ നിർദ്ദേശം

അയർലണ്ടിൽ ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ ദിവസമായി വെള്ളിയാഴ്ച. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ അന്തരീക്ഷ താപനില 24 ഡിഗ്രി വരെയായി ഉയർന്നു. ഇന്ന് താപനില 22 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച മൂടിക്കെട്ടിയ കാലവസ്ഥയാകും ഉണ്ടാകുക എന്നും, ഇടിയോട് കൂടിയ മഴ പെയ്തേക്കുമെന്നും അധികൃതർ പറഞ്ഞു. ചൂട് പെട്ടെന്ന് ഉയർന്നത് കാരണം പല സ്ഥലത്തും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ചുമതലയുള്ള മന്ത്രി ജാക്ക് ചേമ്പേഴ്‌സ് മുൻകരുതലുകൾ … Read more

മൈൻഡ് മെഗാമേള ജൂൺ ഒന്നിന്, അനു സിത്താര മുഖ്യാതിഥി

ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും. രാവിലെ ഒന്പതുമണി മുതൽ രാത്രി ഒന്പതുമണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും, ഫാഷൻ ഷോയും, വടംവലിയും, ചെണ്ടമേളവും, ഗാനമേളയും, ഡിജെ പാർട്ടിയും … Read more

Amazon.ie; അയർലണ്ടിന് സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കാൻ ആമസോൺ

അയർലണ്ടിനു മാത്രമായി ഡെഡിക്കേറ്റഡ് വെബ്സൈറ്റ് ആരംഭിക്കാൻ ആമസോൺ. നിലവിൽ യു.കെ, മറ്റ്‌ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആമസോൺ സൈറ്റുകൾ വഴിയാണ് അയർലണ്ടുകാർ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്. ഇത് ഡെലിവറി ചാർജ് അധികമാകാനും, പ്രോഡക്റ്റ് റിട്ടേണിങ് പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. അതിനാലാണ് 2025-ഓടെ അയർലണ്ടിനു സ്വന്തമായി Amazon.ie വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് ഓൺലൈൻ വാണിജ്യ ഭീമന്മാർ വ്യക്തമാക്കിയിരിക്കുന്നത്. അയർലണ്ടിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ കസ്റ്റംസ് ചാർജുകളും, കറൻസി കൺവേർഷൻ ഫീസും ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് കമ്പനി പറഞ്ഞു. ഒപ്പം അയർലണ്ടിലെ ബിസിനസ് … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് ഏഴ് വർഷത്തെ ഉയർന്ന നിലയിൽ; യൂറോസോണിൽ ആറാം സ്ഥാനം

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടുമുയർന്നു. തുടർച്ചയായി മൂന്നാം വർഷവും പലിശനിരക്ക് ഉയർന്നതോടെ നിലവിൽ ശരാശരി 4.31% ആണ് അയർലണ്ടിലെ ജനങ്ങൾ മോർട്ട്ഗേജുകൾക്ക് നൽകേണ്ടി വരുന്ന പലിശ എന്ന് സെൻട്രൽ ബാങ്കിന്റെ മാർച്ച് മാസത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോസോണിലെ ഏറ്റവും ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുള്ള ആറാമത്തെ രാജ്യമായി ഇതോടെ അയർലണ്ട്. കൂടാതെ കഴിഞ്ഞ ഏഴു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ രാജ്യത്തേത്. യൂറോസോണിലെ ശരാശരി പലിശനിരക്ക് 3.84% ആണ്. തുടർച്ചയായി നാലാം മാസവും നിരക്ക് കുറയുകയാണ് സംഭവിച്ചിരിക്കുന്നതെങ്കിലും … Read more