ഇഷയ്ക്ക് പിന്നാലെ അയർലണ്ടിലേക്ക് ജോസെലിൻ കൊടുങ്കാറ്റ്; വിവിധ കൗണ്ടികളിൽ ജാഗ്രത
ഇഷ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ വീശിയടിക്കാന്‍ ജോസെലിന്‍ കൊടുങ്കാറ്റ് (Storm Jocelyn). ചൊവ്വാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജോസെലിന്‍ കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡോണഗലില്‍ ഇന്ന് വൈകിട്ട് 6 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണി വരെ ഓറഞ്ച് വാണിങ്ങാണ് നല്‍കിയിട്ടുള്ളത്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ഓറഞ്ച് വാണിങ് നിലനില്‍ക്കും. … Read more