കോവിഡിന്റെ പുതിയ രണ്ട് വകഭേദങ്ങൾ അയർലണ്ടിൽ; ഇതുവരെ 23 പേരെ ബാധിച്ചതായി HSE

അയര്‍ലണ്ടില്‍ കോവിഡിന്റെ പുതിയ ‘FLiRT’ വകഭേദങ്ങളായ KP.1.1, KP.2 എന്നിവ സ്ഥിരീകരിച്ചു. മെയ് 21 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 23 പേര്‍ക്ക് ഈ വകഭേദങ്ങളുള്ള കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെയുണ്ടായിരുന്ന ഒമിക്രോണ്‍ വിഭാഗത്തില്‍ തന്നെ പെടുന്ന വകഭേദമാണ് പുതിയ രണ്ടെണ്ണവും. മുന്‍ വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരക്കാന്‍ സാധ്യതയുള്ളവയാണ് ഇവയെന്ന് സംശയമുണ്ട്. വൈറസുകള്‍ നിരന്തരം മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകുകയും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്യും. പുതിയ വകഭേദങ്ങള്‍ ചിലപ്പോള്‍ പഴയവയെക്കാള്‍ അപകടകാരികളാകുകയും ചെയ്യും. യു.കെയില്‍ ഈയിടെയായി … Read more

അടിയന്തര സ്കാനിങ്ങിന് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; അയർലണ്ടിൽ റേഡിയോഗ്രാഫറുടെ ലൈസൻസ് റദ്ദാക്കി

തലയ്ക്ക് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുട്ടിയുടെ സ്‌കാനിങ്ങിനായി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്ന റേഡിയോഗ്രാഫറുടെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. ദ്രോഗ്ഹഡയിലെ Our Lady of Lourdes Hospital-ല്‍ ജോലി ചെയ്യുകയായിരുന്ന Ugochukwu Owoh എന്നയാളുടെ ലൈസന്‍സാണ് തൊഴില്‍ ദുഷ്‌പെരുമാറ്റം, കൃത്യമായി ജോലി ചെയ്യാതിരിക്കുക എന്നീ കുറ്റങ്ങളുടെ പേരില്‍ Health and Social Care Professionals Council റദ്ദാക്കിയത്. ഇതടക്കം മൂന്ന് കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ തെളിഞ്ഞത്. സസ്‌പെന്‍ഷന് ശേഷം അടുത്ത ഒമ്പത് മാസത്തേയ്ക്ക് ജോലിയില്‍ … Read more

കോർക്കിലെ വീട്ടിൽ സ്ത്രീ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു വർഷത്തെ പഴക്കം

കോര്‍ക്ക് നഗരത്തിലെ വീട്ടില്‍ സ്ത്രീ മരിച്ച നിലയില്‍. Joyce O’Mahony എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച Lough പ്രദേശത്തെ Brookfield Lawn-ലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം 60-ലേറെ പ്രായമുള്ള ഇവരുടെ മൃതദേഹത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പിതാവ് 2010-ലും, മാതാവ് 2021-ലും മരണപ്പെട്ടിരുന്നു. വീട്ടിലെ സാധനങ്ങളുടെയും മറ്റും സ്ഥിതി കണക്കാക്കിയതില്‍ നിന്നും 2022-ല്‍ എപ്പോഴോ ആയിരുന്നു Joyce മരണം എന്നാണ് നിഗമനം. ഇവരുടെ വീടിന് സമീപം പെസ്റ്റ് കണ്‍ട്രോളിന് എത്തിയ സംഘമാണ് … Read more

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അയർലണ്ട്; പ്രഖ്യാപനം ഇസ്രായേൽ ഭീഷണി വകവയ്ക്കാതെ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ന് അയര്‍ലണ്ടിനും, പലസ്തീനും വളരെ പ്രധാനപ്പെട്ടതും, ചരിത്രപരവുമായ ദിവസമാണെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കഷ്ടപ്പാടല്ല, പകരം പലസ്തീന്‍ ജനത സമാധാനപൂര്‍ണ്ണമായ ഒരു ഭാവിയാണ് അര്‍ഹിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. മറുവശത്ത് ഇസ്രായേല്‍ ജനതയും സമാനമായ അന്തരീക്ഷം അര്‍ഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1919 … Read more

ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് റെക്കോർഡ് ലാഭം; ലാഭത്തുക 32% വർദ്ധിച്ച് 1.92 ബില്യൺ യൂറോ ആയി

ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് ഒരു വര്‍ഷത്തിനിടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 34% വര്‍ദ്ധിച്ച് റെക്കോര്‍ഡ് നിരക്കായ 1.92 ബില്യണ്‍ യൂറോയില്‍ എത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വരുന്ന വേനല്‍ക്കാലത്ത് വലിയ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ ഉണ്ടായിരുന്നതിന് സമാനമായതോ, ചെറിയ രീതിയിലുള്ളതോ ആയ വര്‍ദ്ധന മാത്രമേ തങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് Rynair-ന്റെ പക്ഷം. തങ്ങള്‍ നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്ന ബോയിങ് വിമാനങ്ങളില്‍ 23 … Read more

അയർലണ്ടിൽ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകളിൽ 32% വർദ്ധന; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍ കുതിച്ചുയര്‍ന്നതായി ബാങ്ക് ഓഫ് അയര്‍ലണ്ട്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ 32% വര്‍ദ്ധനയുണ്ടായതായാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെടുന്ന പരസ്യം കണ്ട് ക്ലിക്ക് ചെയ്യുക, നേരിട്ട് മാത്രം പണം സ്വീകരിക്കുക, ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വേറെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം അയയ്ക്കുക മുതലായ രീതികളിലാണ് ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത്. ഇത്തരം രീതികളില്‍ സുരക്ഷ വളരെ കുറവുമാണ്. പണം അയച്ച് കിട്ടിയതിന് … Read more

അയർലണ്ടിൽ വീട്ടുവാടക തുടർച്ചയായി ഉയരുന്നു; നിലവിലെ ശരാശരി 1,836 യൂറോ; ലിമറിക്കിൽ വർദ്ധിച്ചത് 17.5%

അയര്‍ലണ്ടിലെ ശരാശരി വീട്ടുവാടക ഒരു വര്‍ഷത്തിനിടെ 4.9% ഉയര്‍ന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie ആണ് 2024 ആദ്യ പാദത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക നിരക്ക് 0.6% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ആദ്യ പാദത്തില്‍ രാജ്യത്തെ വീട്ടുവാടക ശരാശരി മാസം 1,836 യൂറോ എന്ന നിലയിലാണ്. തുടര്‍ച്ചയായി പതിമൂന്നാമത്തെ പാദത്തിലും മാസവാടക ഉയര്‍ന്നു. 2023-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ഡബ്ലിനില്‍ ഈ വര്‍ഷം 2.5% ആണ് വാടക വര്‍ദ്ധന. … Read more

കൗണ്ടി ലൂവിൽ 768,000 യൂറോയുടെ കഞ്ചാവ് വേട്ട; 3 അറസ്റ്റ്

കൗണ്ടി ലൂവില്‍ 768,000 യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച Castlebellingham-ല്‍ നടത്തിയ പരിശോധനയിലാണ് 80,000 യൂറോ വിലവരുന്ന കഞ്ചാവ് ചെടികളും, ഇതിന് പുറമെ 28 കിലോഗ്രാം കഞ്ചാവ് ഹെര്‍ബും കണ്ടെടുത്തത്. ഇതിന് 580,000 യൂറോ വിലവരും. Dundalk-ല്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ 8,000 യൂറോയുടെ കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഒപ്പം 100,000 യൂറോയുടെ കഞ്ചാവ് ഹെര്‍ബും പിടിച്ചെടുത്തു. സംഭവങ്ങളില്‍ മൂന്ന് പുരുഷന്മാരെ ഗാര്‍ഡ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.

വിദ്യാർത്ഥി പ്രക്ഷോഭം: ട്രിനിറ്റി കോളജ് ഡബ്ലിനിൽ വിദ്യാർത്ഥി യൂണിയന് 2 ലക്ഷം യൂറോ പിഴ ചുമത്തി അധികൃതർ

ട്രിനിറ്റി കോളജ് ഡബ്ലിനില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോളജ് യൂണിയന് 200,000 യൂറോ പിഴയിട്ട് കോളജ് അധികൃതര്‍. ഇസ്രായേലുമായും, കോളജില്‍ നിക്ഷേപം നടത്തിയ ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധവും കോളജ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂണിയന്റെ പിന്തുണയോടെ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ ആവശ്യങ്ങളെല്ലാം കോളജ് അധികൃതര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയന് മേല്‍ ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്. പലസ്തീനെ പിന്തുണച്ചതിന് പുറമെ കോളജിലെ ഫീസ്, വാടക എന്നിവയ്‌ക്കെതിരായും യൂണിയന്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെല്ലാം കൂടി … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ട് കോർക്ക്‌ യൂണിറ്റ് രൂപീകരിച്ചു

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കോർക്ക്‌ യൂണിറ്റ് രൂപീകരണയോഗം അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടുകൂടി മെയ് 19 ഞായറാഴ്ച കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള ബ്രൂ കോളമ്പാനാസ് ഹാളിൽ വച്ച് ചേർന്നു. മെൽബ വിത്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സംഘടനയുടെ നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ കോർക്ക് മേഖലാ ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫിസർ കാതറിൻ കോര്ട്നി, മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ ട്രെഷറർ സോമി തോമസ്, ദേശീയ … Read more