പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 മുതൽ 27 വരെ ഗാൽവേയിൽ

ഗാൾവേ സെന്റ്റ് ജോർജ് സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 ഞായറാഴ്‌ച മുതൽ 27 ശനിയാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രാർത്ഥനയോടും നേർച്ച കാഴ്‌ചകളോടും കൂടെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളായ ഓരോരുത്തരോടും കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി റവ.ഫാ.ജിനോ ജോസഫ്അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0894 595 016

കില്ലാർനിയിൽ 249 പുതിയ വീടുകൾ നിർമ്മിക്കുന്നു; കെറി കൗണ്ടി കൗൺസിലിന്റെ ഏറ്റവും വലിയ പദ്ധതി

കൗണ്ടി കെറിയിലെ കില്ലാര്‍നിയില്‍ പുതിയ 249 വീടുകള്‍ നിര്‍മ്മിക്കാന്‍ കൗണ്ടി കൗണ്‍സില്‍ അനുമതി. Housing For All പദ്ധതി പ്രകാരം Cronin’s Wood-ലാണ് വീടുകളുടെ നിര്‍മ്മാണം നടക്കുക. 2021-ല്‍ ആരംഭിച്ച Housing For All പദ്ധതി പ്രകാരം കെറി കൗണ്ടി കൗണ്‍സില്‍ നിര്‍മ്മാണാനുമതി നല്‍കുന്ന ഏറ്റവും വലിയ ഭവന പദ്ധതിയാണിത്. ഒരു മുറി മുതല്‍ അഞ്ച് മുറി വരെയുള്ള വീടുകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുക. KPH Construction-ന് ആണ് നിര്‍മ്മാണച്ചുമതല.

ഡബ്ലിനിൽ 14 മോഷണങ്ങൾ നടത്തിയ 2 പേർ പിടിയിൽ

ഡബ്ലിനില്‍ 14 മോഷണങ്ങള്‍ നടത്തിയ രണ്ട് പേരെ പിടികൂടി ഗാര്‍ഡ. കഴിഞ്ഞ വര്‍ഷമാണ് ഡബ്ലിനില്‍ വീടുകള്‍, വാഹനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് മോഷണങ്ങളും, കൊള്ളകളും നടന്നത്. ഏകദേശം 40,000 യൂറോയിലധികം വിലവരുന്ന പവര്‍ ടൂളുകള്‍ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കുന്നു. 20-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 50-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയുമാണ് മോഷണങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇവരെ നോര്‍ത്ത് ഡബ്ലിനിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

അയർലണ്ടിൽ ഭവനവില വീണ്ടും ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്ന പ്രദേശം ഇത്…

അയര്‍ലണ്ടില്‍ 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 6.1% വില വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കണക്കെടുത്താല്‍ 5.6 ശതമാനവും, ഡബ്ലിന് പുറത്ത് 6.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെ വില വര്‍ദ്ധിച്ചത്. ഡബ്ലിന് പുറത്ത് ഏറ്റവുമധികം ഭവനവില വര്‍ദ്ധിച്ചത് ക്ലെയര്‍, ലിമറിക്ക്, ടിപ്പററി എന്നിവ ഉള്‍പ്പെടുന്ന മദ്ധ്യ-പടിഞ്ഞാറന്‍ പ്രദേശത്താണ്. ഇവിടെ 10.8% ആണ് വില കുതിച്ചുയര്‍ന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം ഉയര്‍ന്നത് ഡബ്ലിന്‍ സിറ്റിയിലാണ്- 7.7%. ഫിന്‍ഗാളില്‍ ഭവനവില ഉയര്‍ന്നത് … Read more

അയർലണ്ടിലെ ഏറ്റവും ‘ബോറൻ’ ടൂറിസ്റ്റ് കേന്ദ്രം ഏതെന്നറിയാമോ?

അയര്‍ലണ്ടിലെ ഏറ്റവും ബോറന്‍ ടൂറിസ്റ്റ് കേന്ദ്രമായി ഡബ്ലിന്‍ നഗരത്തിലെ National Leprechaun Museum. വലിയ ഇന്ററാക്ടീവ് ഫര്‍ണ്ണിച്ചറുകള്‍ ആണ് ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച. 2010-ല്‍ തുറന്ന മ്യൂസിയത്തില്‍ അയര്‍ലണ്ടിലെ പ്രശസ്തമായ ഐതിഹ്യ കഥകളിലെ കഥാപാത്രങ്ങളുടെ പ്രതിമകള്‍, കാട്, വിഷിങ് വെല്‍സ് മുതലായവയും ഉണ്ട്. ലോകത്തെ 30,000 ടൂറിസ്റ്റ് കേന്ദ്രങ്ങളിളുടെ ഗൂഗിള്‍ റിവ്യൂസ് പരിശോധിച്ച് Solitaired.com ആണ് ലോകത്തെ ഏറ്റവും മോശം 100 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38-ആം സ്ഥാനമാണ് National Leprechaun Museum-ന്. … Read more

കോവിഡാനന്തര രോഗലക്ഷണങ്ങൾ: അയർലണ്ടിൽ പൊതു ആരോഗ്യ പ്രവർത്തകർക്കുള്ള ശമ്പള അവധി മൂന്ന് മാസം കൂടി നീട്ടി

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന പൊതു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കുന്ന പദ്ധതി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി സര്‍ക്കാര്‍. 2022-ല്‍ ആരംഭിച്ച Special Scheme of Paid Leave പദ്ധതിയാണ് അടുത്ത മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുന്നതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ഭേദമായ ശേഷവും അതിന്റെ ലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളായി കണക്കാക്കുന്നത്. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ ഈ രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ് മുതലായവയാണ് സാധാരണയായി … Read more

ലിമറിക്കിൽ സ്‌കൂൾ ബസ് തോട്ടിലേക്ക് വീണു; ആർക്കും പരിക്കില്ല

കൗണ്ടി ലിമറിക്കില്‍ സ്‌കൂള്‍ ബസ് റോഡില്‍ നിന്നും കൈത്തോട്ടിലേയ്ക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ Caherconlish-ന് സമീപം R513-യിലായിരുന്നു അപകടം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായതിന് പിന്നാലെ ഗാര്‍ഡ, എമര്‍ജന്‍സി സര്‍വീസസ്, ആംബുലന്‍സ്, ഫയര്‍ ഫൈറ്റര്‍മാര്‍ എന്നിവര്‍ സംഭവസ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസിന് പിന്നാലെ കാറുകളില്‍ അദ്ധ്യാപകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന ആറാം വര്‍ഷ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് ചെറിയ കുട്ടികളെ സമാധാനിപ്പിക്കുകയും, എമര്‍ജന്‍സി … Read more

അയർലണ്ടിൽ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർദ്ധിപ്പിക്കുന്നു; അഞ്ചല്ല ഇനി 10 വർഷം തടവ്

അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കാലം തടവുശിക്ഷ ലഭിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇത് സംബന്ധിച്ച മക്കന്റീയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ക്രമസമാധാനപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പുതിയ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ആശങ്ക പടര്‍ത്തിയിരുന്നു. മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കത്തി കൈവശം വയ്ക്കുക, കത്തിയുമായി അതിക്രമിച്ച് കടക്കുക, കത്തി കാട്ടി ഭീഷണിപ്പെടുത്തുക മുതലായ … Read more

ജീവിതച്ചെലവ് താങ്ങാൻ വയ്യ; അയർലണ്ടിൽ അഞ്ചിൽ ഒന്ന് പേരും ഭക്ഷണം ഒഴിവാക്കുന്നു

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ അഞ്ചില്‍ ഒന്നിൽ കൂടുതൽ പേരും പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നതായി കണ്ടെത്തല്‍. National Youth Council of Ireland (NCYI)-ന്റെ പുതിയ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്ത 44% പേരും ഈ വര്‍ഷം തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം 2023-ലെക്കാള്‍ അധികമാണെന്നും പ്രതികരിച്ചിട്ടുണ്ട്. പാര്‍പ്പിടം തന്നെയാണ് ഭൂരിഭാഗം പേരുടെയും ഏറ്റവും വലിയ പ്രശ്‌നം. അധികൃതര്‍ തങ്ങളെ കൈയൊഴിഞ്ഞുവെന്നാണ് രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തോന്നുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ രക്ഷിതാക്കളെക്കാള്‍ മോശം കാലഘട്ടത്തിലൂടെയാണ് തങ്ങള്‍ … Read more

അയർലണ്ടിലെ ജനപ്രിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിർത്തലാക്കി VHI; ഒന്നര ലക്ഷത്തോളം പേരെ ബാധിക്കും

പല ജനപ്രിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ VHI. ചെലവേറിയ പല ഹെല്‍ത്ത് പ്ലാനുകളുമാണ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് Health Plus Extra plan (€3,400 per adult), Health Plus Access (€2,574 per adult), Health Plus Excess (€2,471 per adult), Health Access (€2,276 per adult) എന്നിവ ഇനിമുതല്‍ ലഭ്യമാകില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് മെയ് 1 മുതല്‍ ഇവ പുതുക്കാന്‍ … Read more