ഫ്രീനൗ, ഊബർ എന്നിവയെ നേരിടാൻ തദ്ദേശീയ ടാക്സി ബുക്കിങ് ആപ്പായ ‘ഹോല’യുമായി ഡബ്ലിനിലെ ഡ്രൈവർമാർ
വന്‍കിട ടാക്‌സി ബുക്കിങ് ആപ്പുകളായ ഊബര്‍, ഫ്രീനൗ മുതലായവയുടെ അപ്രമാദിത്വം നേരിടാന്‍ സ്വന്തമായി ആപ്പ് വികസിപ്പിച്ച് ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ഹോല (Hola) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ആപ്പ് ഒരു ആപ്പ് എന്നതിലുപരി ഒരു കൂട്ടായ്മയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഒരു ട്രിപ്പിന്റെ 15% ആണ് ജര്‍മ്മന്‍ കമ്പനിയായ ഫ്രീനൗ ഈടാക്കുന്നതെന്നും, യുഎസ് കമ്പനിയായ ഊബര്‍ ഈടാക്കുന്നതെന്ന് 12% ആണെന്നും പറയുന്ന ഡ്രൈവര്‍മാര്‍ ഇത് ശരിയായ രീതിയല്ല എന്നും, വലിയ നഷ്ടമാണ് ഇതുവഴി തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും വ്യക്തമാക്കുന്നു. … Read more