അയർലണ്ടിലെ പ്രശസ്തമായ Thunders Bakery എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നു
അയര്‍ലണ്ടിലെ പ്രശസ്ത ബേക്കറി ബ്രാന്‍ഡായ Thunders Bakery-യുടെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതായി അധികൃതര്‍. 1969-ല്‍ ആരംഭിച്ച ബേക്കറിക്ക് ഡബ്ലിനില്‍ വിവിധയിടങ്ങളിലായി എട്ട് ബ്രാഞ്ചുകളാണുള്ളത്. 56 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് അറിയിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപാര രംഗത്ത് ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു തങ്ങളെന്ന് വെളിപ്പെടുത്തിയ Thunders Bakery, ഇക്കാലമത്രയും തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ജോലിക്കാര്‍ക്കും, തങ്ങളെ ആശ്രയിച്ച ഉപഭോക്താക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നതായും കുറിച്ചു. നിലവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന കേക്കുകളുടെ ഡെലിവറി ഉണ്ടാകില്ലെന്നും, … Read more