പൌരത്വ ബില്ലിനെതിരെ ക്രാന്തി ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.

ഇന്ത്യയുടെ ഭരണഘടനക്കും മതേതരത്വത്തിനും എതിരായ  പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി അതിനെതിരെ  സമരം ചെയ്യുന്നവരെ  വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ക്രാന്തി ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഡിസംബർ ഇരുപത്തിഎട്ടാം തീയതി  ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ രണ്ടു മണി വരെ ആണ് പ്രതിഷേധം സംഘടിപ്പിചിരിക്കുന്നത്. ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ മുന്നിലാണ് പ്രതിഷേധം.സമാന താത്പര്യം ഉള്ള സംഘനകളുമായി  സഹകരിച്ചാണ് ക്രാന്തി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കിൽകെന്നിയിലെ സിസി ഇമ്മാനുവേലിന്റെ പിതാവ് നിര്യാതനായി

പുളിമൂട്ടിൽ ഇമ്മാനുവേൽ  നിര്യാതനായി. 84 വയസായിരുന്നു . കിൽകെന്നിയിലെ സിസി പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ പിതാവാണ്.തോമസ്ടൌൺ സെൻറ്  കൊളമ്പസ് ആശുപത്രിയിലെ ജീവനക്കാരിയാണ്‌ സിസി. ക്രാന്തി  പ്രസിഡന്റ് ഷിനിത്തിന്റെ ഭാര്യ പിതാവ് ആണ് മരണമടഞ്ഞ ഇമ്മാനുവൽ. ഞായറാഴ്ച ഉച്ചക്ക കണ്ണൂർ  കോളയാട് പള്ളിയിൽ വെച്ച് സംസ്കാരം. പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ നിര്യാണത്തിൽ ക്രാന്തി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.

ക്രിസ്മസ്‌കാലത്തെ ഓൺലൈൻ ഷോപ്പിംഗ് സൂക്ഷിക്കുക; വ്യാജ വെബ്‌സൈറ്റുകൾ പണം തട്ടുന്നതായി ഗാർഡ മുന്നറിയിപ്പ്

ഡബ്ലിൻ: ക്രിസ്മസ് അടുത്തതോടെ അയർലണ്ടിൽ ഷോപ്പിംഗ് മേഖലയും പൊടിപൊടിക്കുകയാണ്. ഓഫ്‌ലൈൻ ഷോപ്പിങ്ങിനെക്കാൾ ഓൺലൈൻ ഷോപ്പിങ്ങിന് പ്രചാരം ഏറിയതോടെ ഉപഭോക്താക്കളുടെ പണം തട്ടുന്ന വ്യാജ വെബ്‌സൈറ്റുകളും സജീവമാവുകയാണ്. ഓൺലൈനിൽ സാധനം വാങ്ങുന്നവർ സുരക്ഷിതമായ സൈറ്റുകളിൽ നിന്നുമ്മ മാത്രം ഷോപ്പിങ് നടത്താൻ ഗാർഡ നിർദ്ദേശിക്കുന്നു. വർധിച്ചുവരുന്ന ഓൺലൈൻ ട്രാഫിക്കുകളെ മുൻനിർത്തി വ്യാജ പരസ്യങ്ങളും ഓഫാറുകളും നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ഈ സീസണിൽ വർധിച്ചതായും ഗാർഡ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതമായില്ലാത്ത മാർഗങ്ങളിൽ ബാങ്ക് അകൗണ്ട് വിവരങ്ങൾ, എടിഎം പിൻനമ്പറുകൾ തുടങ്ങി … Read more

അയർലൻഡിൽ നൂറുകണക്കിന് ക്രഷുകൾ അടച്ചുപൂട്ടൽ ഭീഷണിൽ

ഡബ്ലിൻ: രാജ്യത്ത് പ്രവർത്തിക്കുന്ന ക്രഷുകൾ വൻ പ്രതിസന്ധിയിൽ. ശിശുസംരക്ഷണ രംഗത്തുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ചൈൽഡ് കെയർ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് തുക വർധിപ്പിച്ചതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. അയർലണ്ടിലെ ചൈൽഡ് കെയർ രംഗത്ത് ഫണ്ടിങ് വർധിപ്പിക്കണമെന്ന ആവശ്യങ്ങൾ ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ക്രഷുകളെ തേടി മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുന്നത്. അയർലണ്ടിലെ പ്രധാന നഗരങ്ങളിലെല്ലാം നിലവിലുള്ള ക്രഷുകൾ ആറുമാസത്തിനകം തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ക്രഷ് ഉടമകൾ പറയുന്നത്. ഇതോടെ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ … Read more

ആ ഭാഗ്യശാലിയെ കണ്ടെത്താനായില്ല’;അടിച്ചത് 5 ലക്ഷം യൂറോ; വിജയിയെ തിരഞ്ഞ് ദേശീയ ലോട്ടറി

ഡബ്ലിൻ: ഡബ്ലിനിൽ ഒക്‌ടോബർ ഒന്നാം തിയ്യതി നടന്ന യൂറോ മില്യൺ ടികെറ്റ് ജേതാവിനെ ഇതുവരെ കണ്ടെത്താനായില്ല. നറുക്കെടുപ്പ് ദിനത്തിൽ ഡബ്ലിൻ5 ലെ കിൽബരാക്ക് ഷോപ്പിംഗ് സെന്ററിലെ, മേസ് സ്റ്റോറിൽ നിന്നും എടുത്ത ലോട്ടറി ടിക്കറ്റിനാണ് 5 ലക്ഷം യൂറോ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് 60 ദിവസംവരെ ഭാഗ്യശാലിക്ക് ഈ ടിക്കറ്റ് നൽകി പണം കൈപ്പറ്റാം. ഒക്ടോബറിലെ 9,18, 26, 32, 43 ടിക്കറ്റ് നമ്പറാണ് സമ്മാനാർഹമായത്. എന്നാൽ ഇതുവരെ ഈ വലിയ തുക ഏറ്റുവാങ്ങാൻ അവകാശി … Read more

അയർലണ്ടിൽ സർക്കാർ ആശുപത്രികളിൽ വന്ധ്യത ചികിത്സ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

ഡബ്ലിൻ: ഐറിഷ് ആശുപത്രികളിൽ സർക്കാർ ചെലവിൽ വന്ധ്യതാ ചികിത്സ നടത്താൻ കഴിയുന്ന പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി സൈമൺ ഹാരിസ്. ഐ വി എഫ്( In Vitro Fertilization) ചികിത്സാരീതിയാണ് സർക്കാർ ആശുപത്രികളിൽ ആരംഭിക്കുക. ഐവിഎഫ് നൊപ്പം മറ്റു തരത്തിലുള വന്ധ്യതാ ചികിത്സ കേന്ദ്രങ്ങളും കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി. ഇതുവരെ സ്വകാര്യ ആശുപത്രികളാണ് ഐവിഎഫ് ക്ലിനിക്കുകൾ നടത്തിവരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ചികിത്സയ്‌ക്കെത്തുന്നവരിൽ നിന്നും ആയിരകണക്കിന് യൂറോ ഈടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇത്തരം ചികിത്സയ്ക്കായി രണ്ട് മില്യൺ യൂറോയാണ് … Read more

കുട്ടികളുടെ ഓ.സി.ഐ കാർഡ് പുതുക്കൽ, അടുത്ത ജൂൺ വരെ ഇളവ് 

20 വയസു വരെയുള്ളവരും, 50 വയസു കഴിഞ്ഞവരും  പാസ്പോർട്ട്  പുതുക്കുമ്പോൾ ഓ.സി.ഐ കാർഡ് പുതുക്കണമെന്ന നിബന്ധനയിൽ ഇളവ്. 20 -നു മുമ്പും 50 – ശേഷവും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒപ്പം ഓ.സി.ഐ കാർഡും പുതുക്കണമെന്നാണ് 2005 മുതലുള്ള നിയമം. എങ്കിലും അത് വിമാനത്താവളങ്ങളിൽ കർശനമായി നടപ്പാക്കി തുടങ്ങിയപ്പോൾ പല പ്രവാസികളുടെയും കുടുംബ സമേതമുള്ള യാത്രകൾ മുടങ്ങിയിരുന്നു. ഇതോടെ 2020 ജൂൺ വരെ ഈ നിയമത്തിൽ ഇളവ് പ്രഖാപിച്ചിട്ടുണ്ട്. ഓ.സി.ഐ കാർഡും പഴയ പാസ്സ്പോർട്ടും കൈവശം വെയ്ക്കണമെന്നാണ് വ്യവസ്ഥ.കഴിയുന്നതും വേഗം ഓ.സി.ഐ … Read more

ക്രിസ്മസ് & പുതുവൽസര സംഗമത്തിനായ് GEM ന്റെ നേതൃത്വത്തിൽ ഗാൽവേ ഈസ്റ്റിൽ വിപുലമായ ഒരുക്കങ്ങൾ…

ഗാൽവേയിലെ ഇന്ത്യൻ നിവാസികളുടെ  ക്രിസ്മസ് & പുതുവർഷ ആഘോഷ പരിപാടികൾ ജനുവരി  4 ന്  ശനിയാഴ്ച  3.30 pm മുതൽ  8 pm വരെ Mervue Community Centre, ഗാൽവേയിൽ  നടത്തപ്പെടുന്നു..ക്രിസ്മസ്  കരോൾ, Santa Visit, വിവിധ ഇനം  കലാപരിപാടികൾ, റോയൽ കാറ്റെർസ്, ഡബ്ലിൻ  ഒരുക്കുന്ന ക്രിസ്മസ്  ഡിന്നർ., കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ  എന്നിവ  ചേർന്നതാണ് ആഘോഷ പരിപാടികൾ… കൂടുതൽ  വിവരങ്ങൾക്ക്  ബന്ധപെടുക Binoy- 0872256872, Johnson-0879789378, Saji-0894190011.

അയർലണ്ടിൽ വിറ്റ 11000 -ഓളം വാഷിംഗ് മെഷീനുകൾ തീപിടുത്ത സാധ്യത കാരണം തിരിച്ചു വിളിച്ചു

Whirlpool അയർലണ്ടിൽ  വിറ്റ  വാഷിംഗ് മെഷീനുകൾ  തീപിടുത്ത സാധ്യത കാരണം തിരിച്ചു വിളിച്ചു .   ഒക്‌ടോബർ 2014 മുതൽ ഫെബ്രുവരി 2018 ഇന്റെ  ഇടയ്ക്കു  വിറ്റ   Hotpoint, Indesit  ബ്രാൻഡ്‌സുകളാണ്  തിരിച്ചു വിളിച്ചത് . ഈ ബ്രാൻഡുകൾ  ഉപയോഗിക്കുന്ന ആർക്കും  വേൾപൂളിനെ ബന്ധപ്പെടാം എന്ന് കമ്പനി അറിയിച്ചു. കമ്പനി സർവീസ് പ്രതിനിധികൾ  വന്നു വാഷിംഗ് മെഷീനുകൾ  പരിശോധിക്കുകയും  , തക്കതായ നടപടികൾ സ്വീകരിക്കുകയും ചെയ്യും  എന്ന് കമ്പനി അറിയിച്ചു. ഡോർ ലോക്കിംഗ് സംവിധാനത്തിന്റെ ഒരു പിഴവ്  … Read more

ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശവുമായി ഐറിഷ് സർക്കാർ

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ പ്രക്ഷോഭം   നടക്കുന്ന സാഹചര്യത്തിലാണ്   ഐറിഷ് സർക്കാർ   ഇൻഡ്യയിലോട്ടു യാത്ര ചെയ്യുന്ന ഐറിഷ്  പൗരന്മാർക്ക്   ഇങ്ങനെ  ഒരു മുന്നറിയിപ്പ് നൽകിയത് . അസം, ത്രിപുര മേഖലകളിൽ യാത്ര തടസ്സം നേരിടാനുള്ള സാധ്യത   കൂടുതലാണെന്നും  ,ആശയവിനിമയം  നിർത്തിവെച്ചിരിക്കുന്നത്   കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും സർക്കാർ പറയുന്നു .വടക്കെ ഇന്ത്യയിലെ നഗരങ്ങളിലോട്ടു    ശൈത്യ  മാസങ്ങളിൽ യാത്ര  ചെയ്യരുത്  എന്ന്  നേരത്തെ മുന്നറിയിപ്പുള്ളതാണ് , അവിടുത്തെ  വായു  മലിനീകരണമാണ് ഒരു … Read more