ഐറിഷ് റോഡുകളില്‍ ‘ഈ സ്‌കൂട്ടര്‍’ നിയമവിധേയമാകേണ്ടതുണ്ടോ എന്നറിയാന്‍ പൊതുജങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തിയേക്കും

ഡബ്ലിന്‍ : രാജ്യത്ത് ഈ സ്‌കൂട്ടര്‍ മോട്ടോര്‍ വാഹനങ്ങളുടെ പരിധിയില്‍ പെടുത്തി ഇവ മാറ്റുവാഹനങ്ങളെ പോലെ റോഡുകളില്‍ അനുവദിക്കണോ? അതോ റോഡുകളില്‍ നിന്നും ഒഴിവാക്കണോ എന്നറിയാന്‍ ഒരു പഠനം ആവശ്യമാണെന്ന് ഗതാഗത വകുപ്പ്. ഇതേകുറിച്ച് പഠിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കി. പൊതുജങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്താനും അറിയിച്ചിട്ടുണ്ട്. അയര്‍ലണ്ടില്‍ ഈ സ്‌കൂട്ടര്‍ സാധരണമായെങ്കിലും ഇവയ്ക്ക് ചിലയിടങ്ങളില്‍ നിരോധനം ഉണ്ട്. എങ്കിലും മോട്ടോര്‍വാഹന നിയമത്തിന്റെ പരിധിയില്‍ പെടുത്താത്തതിനാല്‍ ഇവയെ നിയന്ത്രിക്കാനും കഴിയാറില്ല. തിരക്കേറിയ റോഡുകളില്‍ … Read more

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കേട്ട അയര്‍ലണ്ടിലെ 300 ജീവനക്കാരെ പിരിച്ച് വിട്ട് ആപ്പിള്‍

കോര്‍ക്ക് : അടുത്തിടെ ആപ്പിള്‍ന് എതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനി, കോര്‍ക്കില്‍ 300 ജീവനക്കാരെ പിരിച്ചു വിട്ടു. ആപ്പിളിന്റെ വിര്‍ച്യുല്‍ അസിസ്റ്റന്റ് ആയ സിറി ഉപഭോക്താക്കളുടെ സമ്മതം കൂടാതെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുകയും, കമ്പനിയിലെ ജീവനക്കാര്‍ ഇത് ട്രൈനിങ്ങിന്റെ ഭാഗമായി കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറഞ്ഞിരുന്നു. ഉപഭോക്താക്കളുടെ വ്യാപാര കരാറുകള്‍, വില്പന, ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍ എന്നിവ ‘സിറി’യുടെ പ്രവര്‍ത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷണത്തിന്റെ ഭാഗമായി ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്ബനിയുടെ ജീവനക്കാര്‍ ഈ … Read more

ഗാല്‍വേ ഈസ്റ്റ് ഓണാഘോഷം 2019

ഗാല്‍വേ : 2006 മുതല്‍ ഗാല്‍വേ ഈസ്റ്റ് മലയാളികള്‍ ആഘോഷിച്ചുവരുന്ന ഓണാഘോഷം ഈ വര്‍ഷവും സെപ്റ്റംബര്‍ 7 ശനിയാഴ്ച ഗാല്‍വേ മെര്‍വു കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 10:30 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷം നല്‍കുന്ന വിവിധ മത്സര ഇനങ്ങള്‍, ലളിത കലകള്‍ എന്നിവക്ക് പുറമെ റോയല്‍ കാറ്ററിംഗ് ഡബ്ലിന്‍ വിളമ്പുന്ന ഓണസദ്യയും ചേര്‍ന്നതാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍. മലയാളികള്‍ ഗാല്‍വേ സിറ്റി, കൗണ്ടി ഭാഗത്തു വന്നു തുടങ്ങിയത് മുതല്‍ ഗാല്‍വേ ഈസ്റ്റ് ഓണം … Read more

ലിട്രിമിലെ അജി പോളിന്റെ പിതാവ് നിര്യാതനായി .സംസ്‌കാരം ഇന്ന് (29 ആഗസ്റ്റ് ).

മാനര്‍ ഹാമില്‍ട്ടന്‍ : കൗണ്ടി ലിട്രിമിലെ മാനര്‍ ഹാമില്‍ട്ടന്‍ നിവാസിയും, സ്ലൈഗോ സെന്റ് തോമസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയുമായ അജി പോളിന്റെ പിതാവ് കോളങ്ങത്ത് കെ .പി .പൈലി (71) നിര്യാതനായി .എറണാകുളം മുളന്തുരുത്തി കോരഞ്ചിറ സ്വദേശിയാണ് .സംസ്‌കാരം ഇന്ന് (29 ആഗസ്റ്റ് ,വ്യാഴം) ഉച്ച കഴിഞ്ഞു 3.30ന് മുളന്തുരുത്തി മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ . ഭാര്യ : വടവുകോട് കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗം കുഞ്ഞമ്മ പൈലി . മക്കള്‍ :അജി പോള്‍ (അയര്‍ലന്‍ഡ്),നിഷ ജോസ് ,ജോഷി പോള്‍ (യുകെ … Read more

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ അയര്‍ലണ്ടില്‍ ഒരു വിഭാഗം അദ്ധ്യാപകര്‍ പണിമുടക്കിലേക്ക്

ഡബ്ലിന്‍ : ടീച്ചേര്‍സ് യൂണിയനില്‍ അംഗങ്ങളായ അദ്ധ്യാപകര്‍ അടുത്തമാസം പണിമുടക്കിനൊരുങ്ങുന്നു. സെക്കന്ററി അദ്ധ്യാപകരാണ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പണിമുടക്കിനൊരുങ്ങുന്നത്. യൂണിയന്‍ അംഗങ്ങളായ 18,000 അദ്ധ്യാപകര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകര്‍ക്ക് രണ്ടുതരത്തിലുള്ള വേതന വ്യവസ്ഥകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. യൂണിയനും, വിദ്യാഭ്യാസവകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികള്‍. 2011ന് ശേഷം അദ്ധ്യാപക ജോലിയില്‍ പ്രവേശിച്ചവരും, അതിനു മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരും തമ്മില്‍ വേതന വ്യവസ്ഥയിലെ വ്യത്യാസം ഇപ്പോഴും തുടരുകയാണ്. തുല്യ ജോലി ചെയ്യുന്നവര്‍ … Read more

അയര്‍ലണ്ടില്‍ ആകര്‍ഷകമായ ശമ്പളം ലഭിക്കുന്ന ബിരുദങ്ങളില്‍ മികച്ചത് നിയമ പഠനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ബിരുദധാരികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ശമ്പളം ലഭിക്കുന്നതായി സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. ഇതില്‍ തന്നെ ആകര്‍ഷകമായ വേതനം ലഭിക്കുന്നത് നിയമബിരുദമുള്ളവര്‍ക്കെന്നും റിപ്പോര്‍ട്ട്. ഒരു ബിരുദധാരി പഠിച്ചിറങ്ങി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തുടക്കം ശരാശരി ശബളം 30,000 യൂറോയില്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി 29,060 യൂറോ ആയിരുന്നു. ഗ്രേഡ് അയര്‍ലന്‍ഡ് നടത്തിയ സര്‍വെ ഫലം അനുസരിച്ച് ബാങ്കിങ്, ഐ.ടി, അകൗണ്ടിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്,ഡിജിറ്റല്‍ മീഡിയ, മാര്‍ക്കിങ്, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക് … Read more

ഭവനരഹിതരെ ഡബ്ലിനില്‍ നിന്നും പുറത്താക്കാന്‍ നീക്കം : പുതിയ നടപടിയ്‌ക്കെതിരെ പ്രതിഷേധവും ശക്തം

ഡബ്ലിന്‍: തലസ്ഥാനനഗരിയില്‍ ഭവനരഹിതരെ ഇവിടെ നിന്നും മാറ്റാന്‍ ഉന്നതതല ചര്‍ച്ചകള്‍ സജീവമാകുന്നു. ഹൗസിങ് മന്ത്രി യോഗാന്‍ മര്‍ഫിയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നടപടിയ്ക്ക് ഒരുങ്ങുന്നതെന്നു ഹൗസിങ് മന്ത്രി പറയുന്നു. ഭവനമന്ത്രാലയത്തിന് നാണക്കേടായി രാജ്യത്തെ വീടില്ലാത്തവരുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് കുതിച്ചിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളില്‍ ഒന്നായ ഡബ്ലിന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് ഭവന രഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നഗരങ്ങളുടെ റാങ്കിങ് … Read more

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു

വാട്ടര്‍ഫോര്‍ഡ് : ഇടവകാംഗങ്ങളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഇടവക ഡയറക്ടറി ഓഗസ്റ്റ് മാസം 25 ന് വി.ദൈവമാതാവിന്റെ ശുനോയോ പെരുന്നാള്‍ ദിനത്തില്‍ ട്രസ്റ്റി റെജി എന്‍.ഐ, സെക്രട്ടറി ബിജു പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരിയെറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ജിനോ ജോസഫ് പ്രകാശനം ചെയ്തു. ഈ മഹത്തായ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് റവ.ഫാ. തമ്പി മാറാടി സംസാരിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. ബിജു എം പാറേക്കാട്ടില്‍ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ച എല്ലാവരോടുമുള്ള നന്ദി … Read more

സോര്‍ട്സില്‍ പിള്ളേരോണം… കുട്ടികള്‍ക്ക് ചിരിച്ചു കളിച്ചു രസിക്കാന്‍ സൗഹൃദത്തിന്റെയും സന്തോഷത്തി ന്റെയും ഒരു ദിനം

സോര്‍ട്സ്: സെപ്റ്റംബര്‍ 14 -)0 തീയതി നടത്തുന്ന ഓണാഘോഷത്തോടനു മുന്നോടിയായി കുട്ടികള്‍ക്കായി നിരവധി മത്സരങ്ങളും കളികളും വിവിധ കാറ്റഗറി കളില്‍ ആയി സംഘാടകര്‍ അണിയിച്ചൊരുക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കുന്നതായിരിക്കും. റിവര്‍ വാലി കമ്മ്യൂണിറ്റി സെന്ററില്‍ സെപ്റ്റംബര്‍ ഒന്നു ഞാറാഴ്ച 12 മണിമുതല്‍ 4 മണിവരെയാണ്പി ള്ളേരോണം നടത്തപ്പെടുന്നത്. ആഹ്ലാദത്തിന്റെ ഏതാനം മണിക്കൂറുകള്‍ ചിലവഴിക്കാന്‍ എല്ലാ കുട്ടികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക. Paval 0872168440 Joshy Thomas 0871365128 Benoy Augustine 0879807050

ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതല്‍ 8 വരെ

ഗാള്‍വേ (അയര്‍ലണ്ട് ): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാള്‍ സെപ് 1 മുതല്‍ 8 വരെ ആചരിക്കുന്നു. അന്നേദിവസങ്ങളില്‍ വി .കുര്‍ബാനയും തുടര്‍ന്ന് വി .കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 9 മണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5.30 ന് നമസ്‌കാരത്തോടുകൂടി വി .കുര്‍ബാന നടത്തപ്പെടുന്നു. എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബഹു .തമ്പി മാറാടി കശീശ ,ബഹു .ജോബിമോന്‍ കശീശ ,ബഹു … Read more