കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് ഒരുക്കങ്ങള്‍ പുര്‍ത്തിയായി, ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ 03/05/19 വെള്ളിയാഴ്ച വരെ മാത്രം.

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും മുതിര്‍ന്നവരുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെക്കുടി മെയ് 6 തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും ഓസ്‌കാര്‍ ട്രാവല്‍സും, റിക്രൂയ്റ്റിനെറ്റും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് ഒരുക്കങ്ങള്‍ പുര്‍ത്തിയായി. ഇന്‍ഷുറന്‍സും മറ്റു നിയമവശങ്ങളും പുര്‍ത്തിയാക്കേണ്ടതുകൊണ്ടാണ് ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ 03/05/19 വെള്ളിയാഴ്ചകൊണ്ട് അവസാനിക്കുന്നത്. കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ … Read more

യൂറോപ്പ്യന്‍ തെരെഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐയിര്‍ എക്‌സിറ്റ് പാര്‍ട്ടി : ലക്ഷ്യം അയര്‍ലണ്ടിന്റെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും മുക്തമാക്കല്‍

ഡബ്ലിന്‍ : യൂറോപ്പ്യന്‍ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് ഇത്തവണ ഐറിഷ് ഫ്രീഡം പാര്‍ട്ടിയും തങ്ങളുടെ ശക്തി തെളിയിക്കാനത്തുന്നു. അയര്‍ലണ്ടിനെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും സ്വതന്ത്രമാക്കുമെന്നാണ് പാര്‍ട്ടി നയം. അടുത്തിടെ രൂപീകരിക്കപ്പെട്ട ഈ പാര്‍ട്ടി മാസങ്ങള്‍ക്ക് മുന്‍പ് ഐയിര്‍ എക്‌സിറ്റ് പോസ്റ്ററുകള്‍ രാജ്യത്താകമാനം പ്രദര്‍ശിപ്പിച്ച് പാര്‍ട്ടിയുടെ വരവ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും പബ്ലിക് ഓഫീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഫ്രീഡം പാര്‍ട്ടി ഇതിനോടകം തന്നെ പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി സംഭാവന പിരിച്ചു തുടങ്ങുകയും ചെയ്തു . അയര്‍ലണ്ടിലെ തെരെഞ്ഞെടുപ്പ് ചട്ടനടപടികള്‍ ലംഘിച്ചെന്നു … Read more

ക്രിസ്ത്യന്‍ കൂട്ടക്കൊല : കൈത്താങ്ങുമായി ഹംഗറി ; അറിയാത്ത ഭാവത്തില്‍ അയര്‍ലന്‍ഡ്

ബുഡാപെസ്റ്റ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കണ്ണീരുമായി കഴിയുന്ന ക്രൈസ്തവ സമൂഹത്തെ ചേര്‍ത്ത് പിടിച്ച് യൂറോപ്യന്‍ രാജ്യമായ ഹംഗറി. ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്പിന് ശക്തമായ മാതൃക നല്‍കുന്ന ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം മുപ്പത്തിയൊന്നായിരം ഡോളര്‍ അടിയന്തര ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നു മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്‌ബേജ് അറിയിച്ചു. ശ്രീലങ്കയിലെ ഭീകര ആക്രമണത്തിനിരയായ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന … Read more

സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍

വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാള്‍ ദിനമായ മെയ് 6 നു ഹണ്‍സ്ടൗണ്‍ ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്സ് ല്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അള്‍ത്താര ശുശ്രൂഷകരുടെ സംഗമം നടത്തുന്നു. രാവിലെ 10:45 നു രജിസ്‌ട്രേഷന്‍, പതിനൊന്ന് മണിക്ക് ആഘോഷകരമായ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കുട്ടികളുടെ വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപികുന്നു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലായി മുന്നൂറോളം … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി, ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ഐറിഷ് കണ്‍വെന്ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി. അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ വിശ്വാസികള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്വമാണുള്ളത്. ദ്രോഗഢയിലും, ഗോള്‍വേയിലും, കോര്‍ക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു. ഇന്ന് (28 ന്) ഡബ്ലിനിലെ പാമേഴ്‌സ് ടൌണ്‍ സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സിലുമാണ് ,കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത് . മാനസാന്തരമാണ് … Read more

‘മലയാളം ‘ സംഘടനയുടെ അടുത്ത വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 നു താലയില്‍

അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ഒരുപോലെ സ്വാഗതം ചെയ്യു ന്ന സംഘടനയാണ് ‘മലയാളം’. കഴിഞ്ഞ 12 വര്‍ഷകാലത്തെ കലാ – സാംസ്‌കാരിക രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പതിമൂന്നാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ‘മലയാളം’ ഇതിനകംതന്നെ മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം നേടിയ പ്രസ്ഥാനമാണ്. ‘മലയാളം’ സംഘടന വിവിധതരത്തിലുള്ള കലാപരമായ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം തന്നെ വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ തനതായ സംസ്‌കാരം ഇവിടെ കാത്തു സൂക്ഷിക്കാന്‍ എന്നും ഈ സംഘടന ശ്രദ്ദിച്ചിട്ടുണ്ട് . അടുത്ത പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള കമ്മിറ്റിയെ … Read more

തെക്ക് -പടിഞ്ഞാറന്‍ കൗണ്ടികളെ ഇരുട്ടിലാക്കി ഹന്നാ കൊടുങ്കാറ്റ് ആഞ്ഞടിച്ചു: ക്ലെയറില്‍ റെഡ് വിന്‍ഡ് വാണിംഗ് തുടരുന്നു

ഡബ്ലിന്‍ : കലിതുള്ളിയെത്തിയ ഹന്നാ കൊടുംകാറ്റ് അയര്‍ലണ്ടിലെ തെക്ക് പടിഞ്ഞാറന്‍ കൗണ്ടികളില്‍ ആഞ്ഞടിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെറി, ക്ലെയര്‍, ടിപ്പററി കൗണ്ടികളില്‍ 32,000 വീടുകള്‍കളും,ബിസിനെസ്സ് സ്ഥാപനങ്ങളും ഇരുട്ടില്‍ അകപെട്ടതായി ഇ.എസ.ബി വൃത്തങ്ങള്‍ അറിയിച്ചു. ക്ലെയറില്‍ റെഡ് വിന്‍ഡ് വാണിങ് തുടരുകയാണ്. കോര്‍ക്ക് ,കെറി ,ലീമെറിക്ക് , ക്ലെയര്‍ എന്നിവടങ്ങളില്‍ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, കോണാഷ്, കാര്‍ലോ, കില്‍ഡെയ കേറി ,കില്‍കെന്നി, ലോയിസ്, ലോണ്‍ഫോര്‍ഡ് ,വെസ്റ്റഫോര്‍ഡ് , ഓഫാലി, വിക്ലോ, … Read more

ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: കൊട്ടാരക്കര നെടുമണ്‍കാവ് ശ്രീരംഗം ശശീധരന്‍പിള്ള (69) നിര്യാതനായി. ഭാര്യ ചന്ദ്രവല്ലി വാക്കനാട് അമ്പനാട് കുടുംബാംഗം. ശ്രീരഞ്ജിനി (സെ.ജെയിംസ് ഹോസ്പിറ്റല്‍, ഡബ്ലിന്‍), ശ്രീരേഖ (അബുദാബി) എന്നിവര്‍ മക്കളും രഞ്ജിത് (സെ.ഗ്ലാഡിസ് നേഴ്‌സിംഗ് ഹോം, ഹാരോള്‍ഡ് ക്രോസ്), രതീഷ് (അബുദാബി) എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം ഏപ്രില്‍ 29 തിങ്കളാഴ്ച രാവിലെ 10:30 ന് സ്വവസതിയില്‍.

ഡബ്ലിന്‍ ബ്ളാക്ക് റോക്ക് ബാലിബ്രാക്കിലെ കോട്ടയം കല്ലറ സ്വദേശി നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്ളാക്ക് റോക്ക് ബാലിബ്രാക്കിലെ കോട്ടയം കല്ലറ സ്വദേശി മത്തായി പാറപുറത്തു (92) ഇന്ന് വെളുപ്പിന് നിര്യാതനായി. മൂന്ന് വര്‍ഷത്തോളമായി ബ്‌ളാക്ക്‌റോക്ക് ബാലിബ്രാക്കിലെ മകന്‍ ജ്യോതിസ് മാത്യുവിന്റെ വസതിയിലായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. റിട്ടയേഡ് അധ്യാപകനും,കല്ലറ സഹകരണബാങ്ക് പ്രസിഡണ്ടുമായിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പരേതനറെ അഞ്ച് മക്കളില്‍ മൂന്ന് പേരും അയര്‍ലണ്ടിലാണ് താമസിക്കുന്നത്. ഭാര്യ ചിന്നമ്മ മാഞ്ഞൂര്‍ പുതുശേരി കുടുംബാംഗമാണ്. മക്കള്‍ :പ്രസന്നമോള്‍ ജോയി കൈപ്പുഴ (ഡോണഗേല്‍ ,അയര്‍ലണ്ട്) ജ്യോതിസ് മാത്യു (Ex-IAF, … Read more

സൂസി : സ്റ്റുഡന്റ് ഗ്രാന്‍ഡിനു അപേക്ഷിക്കാന്‍ സമയമായി ; യു.കെ യില്‍ കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പണത്തിന് ബ്രെക്‌സിറ്റ് തടസ്സമാവില്ല

ഡബ്ലിന്‍ : 2019 – 2020 അക്കാദമിക് വര്‍ഷത്തേക്കുള്ള സ്റ്റുഡന്റ് ഗ്രാന്‍ഡ് അപേക്ഷ സമര്‍പ്പണത്തിന് സമയമായി. തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന സ്റ്റുഡന്റ് യൂണിവേഴ്‌സല്‍ സപ്പോര്‍ട്ട് അയര്‍ലന്‍ഡ് അഥവാ സൂസി എന്നറിയപ്പെടുന്ന സ്റ്റുഡന്റ് ഗ്രാന്റിന് ഏപ്രില്‍ 25 മുതല്‍ ജൂലൈ11 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍, യു.കെ വിദ്യാര്‍ഥികള്‍ , യു.കെയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഐറിഷുകാര്‍ എന്നിവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യു.കെ യില്‍ ഈ വര്‍ഷം പഠിക്കാന്‍ … Read more